കുടുംബശ്രീ സംസ്ഥാന സര്‍ഗോത്സവം; കാസര്‍കോട് ജേതാക്കള്‍

പിലിക്കോട്: കുടുംബശ്രീ സംസ്ഥാന സര്‍ഗോത്സവംഅരങ്ങ്-2024 സമാപിച്ചു. സമാപന സമ്മേളനവും സമ്മാനദാനവും കാലിക്കടവ് മൈതാനത്ത് തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഓണ്‍ ലൈനില്‍ ഉദ്ഘാടനം ചെയ്തു. എം. രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. ബേബി ബാലകൃഷ്ണന്‍, കുടുംബശ്രീ മിഷന്‍ ഗവേണിംഗ് ബോഡി അംഗവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായ പി.പി ദിവ്യ, കുടുംബശ്രി ഗവേര്‍ണിംഗ് ബോഡി അംഗം പി.കെ സൈനബ എന്നിവര്‍ വിശിഷ്ടാതിഥികളായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് […]

പിലിക്കോട്: കുടുംബശ്രീ സംസ്ഥാന സര്‍ഗോത്സവംഅരങ്ങ്-2024 സമാപിച്ചു. സമാപന സമ്മേളനവും സമ്മാനദാനവും കാലിക്കടവ് മൈതാനത്ത് തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഓണ്‍ ലൈനില്‍ ഉദ്ഘാടനം ചെയ്തു. എം. രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. ബേബി ബാലകൃഷ്ണന്‍, കുടുംബശ്രീ മിഷന്‍ ഗവേണിംഗ് ബോഡി അംഗവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായ പി.പി ദിവ്യ, കുടുംബശ്രി ഗവേര്‍ണിംഗ് ബോഡി അംഗം പി.കെ സൈനബ എന്നിവര്‍ വിശിഷ്ടാതിഥികളായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍, പിലിക്കോട് പഞ്ചായത്ത് പ്രസിഡണ്ട് പി.പി പ്രസന്നകുമാരി, ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് സി.വി പ്രതിള, പടന്ന പഞ്ചായത്ത് പ്രസിഡണ്ട് പി.വി മുഹമ്മദ് അസ്ലം, വലിയപറമ്പ പഞ്ചായത്ത് പ്രസിഡണ്ട് വി.വി സജീവന്‍, തൃക്കരിപ്പൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് വി.കെ ബാവ തുടങ്ങിയവര്‍ സംബന്ധിച്ചു. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് സ്വാഗതവും എഡി.എം.സി സി.എച്ച് ഇഖ്ബാല്‍ നന്ദിയും പറഞ്ഞു.
സര്‍ഗോത്സവത്തില്‍ കാസര്‍കോട് ജില്ല ജേതാക്കളായി. കണ്ണൂര്‍, തൃശൂര്‍ ജില്ലകള്‍ രണ്ടും മൂന്നും സ്ഥാനം നേടിയത്. 199 പോയിന്റ് നേടിയാണ് തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും കാസര്‍കോട് ജില്ല ഓവറോള്‍ ചാമ്പ്യന്‍മാരായത്. കണ്ണൂരിന് 180ഉം തൃശൂരിന് 96ഉം പോയിന്റുകള്‍ ലഭിച്ചു.

Related Articles
Next Story
Share it