കുടുംബശ്രീ ആര്‍ക്കും അവഗണിക്കാന്‍ കഴിയാത്ത സ്ത്രീശക്തി-സ്പീക്കര്‍ എ.എന്‍ ഷംസീര്‍

കാലിക്കടവ്: സ്ത്രീധന പീഡനത്തിനെതിരെയുള്ള ക്യാമ്പയിന്‍ കുടുംബശ്രീ ഏറ്റെടുക്കണമെന്ന് നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ പറഞ്ഞു. കുടുംബശ്രീ അയല്‍ക്കൂട്ട ഓക്‌സിലറി അംഗങ്ങളുടെ സംസ്ഥാന സര്‍ഗോത്സവമായ അരങ്ങ്-2024 പിലിക്കോട് കാലിക്കടവ് മൈതാനത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്പീക്കര്‍. സ്ത്രീശാക്തീകരണത്തിന് രൂപീകരിച്ച സംഘടന ലക്ഷകണക്കിന് കുടുംബിനികളുടെ ജീവിതത്തെ ഗുണപ്രദമായി മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. ആധുനിക സാങ്കേതിക മേഖലയില്‍ ഉള്‍പ്പടെ കുടുംബശ്രീ കൈവെക്കാത്ത മേഖലയില്ല. ആര്‍ക്കും നിഷേധിക്കാന്‍ കഴിയാത്ത നിലയിലാണ് കുടുംബശ്രീ വളര്‍ന്നത്. സ്ത്രീശക്തി അവഗണിക്കാന്‍ കഴിയാത്ത ശക്തിയായി മാറിയെന്നും അദ്ദേഹം പറഞ്ഞു. […]

കാലിക്കടവ്: സ്ത്രീധന പീഡനത്തിനെതിരെയുള്ള ക്യാമ്പയിന്‍ കുടുംബശ്രീ ഏറ്റെടുക്കണമെന്ന് നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ പറഞ്ഞു. കുടുംബശ്രീ അയല്‍ക്കൂട്ട ഓക്‌സിലറി അംഗങ്ങളുടെ സംസ്ഥാന സര്‍ഗോത്സവമായ അരങ്ങ്-2024 പിലിക്കോട് കാലിക്കടവ് മൈതാനത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്പീക്കര്‍. സ്ത്രീശാക്തീകരണത്തിന് രൂപീകരിച്ച സംഘടന ലക്ഷകണക്കിന് കുടുംബിനികളുടെ ജീവിതത്തെ ഗുണപ്രദമായി മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. ആധുനിക സാങ്കേതിക മേഖലയില്‍ ഉള്‍പ്പടെ കുടുംബശ്രീ കൈവെക്കാത്ത മേഖലയില്ല. ആര്‍ക്കും നിഷേധിക്കാന്‍ കഴിയാത്ത നിലയിലാണ് കുടുംബശ്രീ വളര്‍ന്നത്. സ്ത്രീശക്തി അവഗണിക്കാന്‍ കഴിയാത്ത ശക്തിയായി മാറിയെന്നും അദ്ദേഹം പറഞ്ഞു. എം. രാജഗോപാലന്‍ എം.എല്‍. എ അധ്യക്ഷത വഹിച്ചു. വര്‍ണാഭമായ ഘോഷയാത്രയും മേളക്ക് മുന്നോടിയായി നടന്നു. കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടര്‍ ജാഫര്‍മാലിക് ആമുഖ പ്രഭാഷണം നടത്തി. ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ ലോഗോ സമ്മാനദാനം നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. ബേബി ബാലകൃഷ്ണന്‍, കുടുംബശ്രീ ഗവേര്‍ണിംഗ് ബോഡി അംഗവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായ പി.പി ദിവ്യ, ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍ വിശിഷ്ടാതിഥികളായി. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ കെ.വി സുജാത, നീലേശ്വരം മുനിസിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ ടി.വി ശാന്ത, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠന്‍, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാധവന്‍ മണിയറ, പഞ്ചായത്ത് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് കെ.എം ഉഷ, സെക്രട്ടറി സുരേഷ് കുമാര്‍, വൈസ് പ്രസിഡണ്ട് രാജു കട്ടക്കയം, ജില്ലാ സെക്രട്ടറി എ.പി ഉഷ, ടി.കെ രവി, കുടുംബശ്രീ സംസ്ഥാന മിഷന്‍ ഡയറക്ടര്‍ കെ.എസ് ബിന്ദു, വി.പി.പി മുസ്തഫ, പി. ശാന്ത, ഇ.കെ ബിന്ദു, കെ. ശ്രീജ, നീലേശ്വരം പി.എം സന്ധ്യ, ആര്‍. രജിത, സി. റീന, മാലതി സംസാരിച്ചു. കുടുംബശ്രീ ജില്ലാമിഷന്‍ കോ ഓഡിനേറ്റര്‍ ടി.ടി സുരേന്ദ്രന്‍ സ്വാഗതവും പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ ഡി. ഹരിദാസ് നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it