കാഞ്ഞങ്ങാട് ബസ്സ്റ്റാന്റിലെ കുടുംബശ്രീ ഹോട്ടല്‍ വേറെ ലെവലാണ്

കാഞ്ഞങ്ങാട്: ഈ കുടുംബശ്രീ ഹോട്ടലില്‍ 30 രൂപയുടെ ഊണ്‍ മാത്രമല്ല, ഏതുതരം ബിരിയാണിയും ലഭിക്കും. കാഞ്ഞങ്ങാട് ബസ് സ്റ്റാന്റിന് പിറകില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീയുടെ ജനകീയ ഹോട്ടല്‍ വേറെ ലെവലാണ്. വനിതകളുടെ കൂട്ടായ്മ വൈവിധ്യ രുചിക്കൂട്ടുമായി വിജയഗാഥ രചിക്കുകയാണ് ഈ ജനകീയ ഹോട്ടലിലൂടെ. വന്‍കിട ഹോട്ടലുകളില്‍ ലഭിക്കുന്ന നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണവും കുറഞ്ഞ നിരക്കില്‍ ഇവിടെ നിന്ന് കഴിക്കാം. നഗരസഭാ സ്ഥിരം സമിതി മുന്‍ അധ്യക്ഷയും അങ്കണവാടി മുന്‍ അധ്യാപികയുമായ ഗംഗ രാധാകൃഷ്ണനും രമയുമാണ് ഈ ഹൈടെക് ഹോട്ടലിന് […]

കാഞ്ഞങ്ങാട്: ഈ കുടുംബശ്രീ ഹോട്ടലില്‍ 30 രൂപയുടെ ഊണ്‍ മാത്രമല്ല, ഏതുതരം ബിരിയാണിയും ലഭിക്കും. കാഞ്ഞങ്ങാട് ബസ് സ്റ്റാന്റിന് പിറകില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീയുടെ ജനകീയ ഹോട്ടല്‍ വേറെ ലെവലാണ്. വനിതകളുടെ കൂട്ടായ്മ വൈവിധ്യ രുചിക്കൂട്ടുമായി വിജയഗാഥ രചിക്കുകയാണ് ഈ ജനകീയ ഹോട്ടലിലൂടെ. വന്‍കിട ഹോട്ടലുകളില്‍ ലഭിക്കുന്ന നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണവും കുറഞ്ഞ നിരക്കില്‍ ഇവിടെ നിന്ന് കഴിക്കാം. നഗരസഭാ സ്ഥിരം സമിതി മുന്‍ അധ്യക്ഷയും അങ്കണവാടി മുന്‍ അധ്യാപികയുമായ ഗംഗ രാധാകൃഷ്ണനും രമയുമാണ് ഈ ഹൈടെക് ഹോട്ടലിന് ചുക്കാന്‍ പിടിക്കുന്നത്. ഇവര്‍ക്ക് കൂട്ടായി അഞ്ച് സ്ത്രീകളുമുണ്ട്. തുടക്കത്തില്‍ ഊണ്‍ മാത്രമായിരുന്നു ഇവിടെ വിളമ്പിയിരുന്നത്. ഇപ്പോള്‍ ഇവിടെ വിഭവങ്ങളുടെ വലിയ നിര തന്നെയുണ്ട്. ചിക്കന്‍ ബിരിയാണി, മട്ടന്‍ ബിരിയാണി, കപ്പ ബിരിയാണി, ബീഫ് ബിരിയാണി എന്നിങ്ങനെ പോകുന്നു വിഭവങ്ങളുടെ പട്ടിക. വ്യത്യസ്തയിനം പായസങ്ങളും ലഭിക്കും. നാലു ചുമരുകള്‍ക്കുള്ളില്‍ മാത്രമല്ല ഇവരുടെ രുചിക്കൂട്ട് വിളമ്പുന്നത്. നഗരത്തിലെ പല സ്ഥാപനങ്ങളിലും ആഘോഷങ്ങള്‍ക്ക് ഇവിടെ നിന്ന് പാര്‍സല്‍ ഭക്ഷണം എത്തിച്ചു കൊടുക്കാറുമുണ്ട്. ഓണസദ്യയും കര്‍ക്കടക ഔഷധ കഞ്ഞി വിതരണവും ഇവരുടെ പ്രത്യേകതയാണ്.

Related Articles
Next Story
Share it