കുടുംബശ്രീ അസാപ് ജില്ലാതല തൊഴില്‍മേള 25ന്; അമ്പതോളം കമ്പനികള്‍ പങ്കെടുക്കും
കാസര്‍കോട്: കുടുംബശ്രീ ജില്ലാമിഷന്റെയും അസാപ് കാസര്‍കോടിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാതല തൊഴില്‍മേള 25ന് രാവിലെ 9 മണി മുതല്‍ വിദ്യാനഗര്‍ അസാപ് സ്‌കില്‍ പാര്‍ക്കില്‍ നടക്കും. പത്താം ക്ലാസ്സ് മുതല്‍ പ്രൊഫഷണല്‍, ഐടി തലം വരെ വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നതിനായി 500 ലധികം തൊഴിലവസരങ്ങളുമായി അമ്പതോളം കമ്പനികളാണ് തൊഴില്‍ മേളയില്‍ പങ്കെടുക്കുക. കുടുംബശ്രീ വഴി നടപ്പിലാക്കുന്ന സൗജന്യ തൊഴില്‍ പരിശീലന പരിപാടിയായ ഡിഡിയുജികെവൈ പദ്ധതിയുടെ ഭാഗമായാണ് ഈ തൊഴില്‍ മേള സംഘടിപ്പിക്കുന്നത്. തൊഴില്‍മേളയുടെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് […]

കാസര്‍കോട്: കുടുംബശ്രീ ജില്ലാമിഷന്റെയും അസാപ് കാസര്‍കോടിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാതല തൊഴില്‍മേള 25ന് രാവിലെ 9 മണി മുതല്‍ വിദ്യാനഗര്‍ അസാപ് സ്‌കില്‍ പാര്‍ക്കില്‍ നടക്കും. പത്താം ക്ലാസ്സ് മുതല്‍ പ്രൊഫഷണല്‍, ഐടി തലം വരെ വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നതിനായി 500 ലധികം തൊഴിലവസരങ്ങളുമായി അമ്പതോളം കമ്പനികളാണ് തൊഴില്‍ മേളയില്‍ പങ്കെടുക്കുക. കുടുംബശ്രീ വഴി നടപ്പിലാക്കുന്ന സൗജന്യ തൊഴില്‍ പരിശീലന പരിപാടിയായ ഡിഡിയുജികെവൈ പദ്ധതിയുടെ ഭാഗമായാണ് ഈ തൊഴില്‍ മേള സംഘടിപ്പിക്കുന്നത്. തൊഴില്‍മേളയുടെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ നിര്‍വ്വഹിക്കും.
ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യമായ രേഖകളുടെ 3 പകര്‍പ്പുകളുമായി 25ന് രാവിലെ 9 മണിക്ക് അസാപ് സ്‌കില്‍ പാര്‍ക്കില്‍ എത്തിച്ചേരേണ്ടതാണ്. രാവിലെ 11 മണിക്ക് രജിസ്‌ട്രേഷന്‍ അവസാനിക്കും.
ഐടിഐ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമായി കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ ഒരു പ്രത്യേക തൊഴില്‍ മേള 28ന് രാവിലെ 9 മണി മുതല്‍ കയ്യൂര്‍ ഇകെ നായനാര്‍ മെമ്മോറിയല്‍ ഗവ. ഐടിഐയ്യില്‍ വെച്ച് നടക്കുമെന്ന് കുടുംബശ്രീ അധികൃതര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
രേഷ്മ എം (ജില്ലാ പ്രോഗ്രാം മാനേജര്‍, കുടുംബശ്രീ), ഷിബി ഇ (ജില്ലാ പ്രോഗ്രാം മാനേജര്‍, കുടുംബശ്രീ), ജിസ് മിലന്‍ (ജില്ലാ പ്രോഗ്രാം മാനേജര്‍, അസാപ്), വിപിന്‍ പള്ളിയത്ത് (ജില്ലാ പ്രോഗ്രാം മാനേജര്‍, അസാപ്), റെനീഷ എം (ബ്ലോക്ക് കോര്‍ഡിനേറ്റര്‍, കുടുംബശ്രീ), രാജു പി (ഓഫീസ് അസിസ്റ്റന്റ്, കുടുംബശ്രീ) എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.