കുബണൂരിലെ മാലിന്യ പ്ലാന്റ് നിറഞ്ഞുകവിഞ്ഞു; പ്രതിഷേധവുമായി എത്തിയ നാട്ടുകാര്‍ മണ്ണിട്ട് റോഡ് തടഞ്ഞു

ഉപ്പള: കുബണൂരിലെ മാലിന്യ പ്ലാന്റ് നിറഞ്ഞുകവിഞ്ഞതോടെ പ്രതിഷേധവുമായി പരിസരവാസികള്‍ മണ്ണിട്ട് റോഡ് തടഞ്ഞു. മാലിന്യവുമായി എത്തുന്ന ലോറികളെ കടത്തിവിടില്ലെന്ന് പരിസരവാസികള്‍ പറഞ്ഞു. ഇന്നലെ നാട്ടുകാര്‍ പ്ലാന്റിന്റെ ഗേറ്റ് അടച്ചുപൂട്ടിയിരുന്നു. ഇന്ന് രാവിലെ 50ഓളം പേര്‍ എത്തിയാണ് മണ്ണിട്ട് റോഡ് തടസ്സപ്പെടുത്തിയത്. മംഗല്‍പാടി പഞ്ചായത്ത് ഭരണസമിതി ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മാലിന്യ സംസ്‌കരണ യൂണിറ്റ് കുബണൂരില്‍ സ്ഥാപിച്ചത്. മംഗല്‍പാടി പഞ്ചായത്ത് പരിധിയിലെ മാലിന്യങ്ങള്‍ ഇവിടെ എത്തിച്ചാണ് സംസ്‌കരിക്കുന്നത്. ആറ് മാസംമുമ്പാണ് പ്ലാന്റില്‍ മാലിന്യങ്ങള്‍ നിറഞ്ഞ് പുറത്തേക്ക് തള്ളിയത്. ഇതേ […]

ഉപ്പള: കുബണൂരിലെ മാലിന്യ പ്ലാന്റ് നിറഞ്ഞുകവിഞ്ഞതോടെ പ്രതിഷേധവുമായി പരിസരവാസികള്‍ മണ്ണിട്ട് റോഡ് തടഞ്ഞു. മാലിന്യവുമായി എത്തുന്ന ലോറികളെ കടത്തിവിടില്ലെന്ന് പരിസരവാസികള്‍ പറഞ്ഞു. ഇന്നലെ നാട്ടുകാര്‍ പ്ലാന്റിന്റെ ഗേറ്റ് അടച്ചുപൂട്ടിയിരുന്നു. ഇന്ന് രാവിലെ 50ഓളം പേര്‍ എത്തിയാണ് മണ്ണിട്ട് റോഡ് തടസ്സപ്പെടുത്തിയത്. മംഗല്‍പാടി പഞ്ചായത്ത് ഭരണസമിതി ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മാലിന്യ സംസ്‌കരണ യൂണിറ്റ് കുബണൂരില്‍ സ്ഥാപിച്ചത്. മംഗല്‍പാടി പഞ്ചായത്ത് പരിധിയിലെ മാലിന്യങ്ങള്‍ ഇവിടെ എത്തിച്ചാണ് സംസ്‌കരിക്കുന്നത്. ആറ് മാസംമുമ്പാണ് പ്ലാന്റില്‍ മാലിന്യങ്ങള്‍ നിറഞ്ഞ് പുറത്തേക്ക് തള്ളിയത്.
ഇതേ തുടര്‍ന്ന് നാട്ടുകാര്‍ പഞ്ചായത്ത് അധികൃതരോട് പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. കഴിഞ്ഞ ദിവസം മാലിന്യങ്ങള്‍ നിറഞ്ഞ് റോഡിലേക്ക് എത്തുകയും ദുര്‍ഗന്ധംമൂലം പരിസരവാസികള്‍ക്ക് വീടിന് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയുമായി. മാലിന്യങ്ങളുമായി വന്ന ലോറിയെ മടക്കി അയച്ചാണ് ഗേറ്റ് അടച്ചൂപൂട്ടിയത്. പഞ്ചായത്തിനെ കൂടാതെ ഒരു സ്വകാര്യ വ്യക്തിയുടെ നേതൃത്വത്തില്‍ ഫ്‌ളാറ്റുകളില്‍ നിന്നും വീടുകളില്‍ നിന്നും പണം ഈടാക്കി മാലിന്യങ്ങള്‍ ശേഖരിച്ച് ഇവിടെയായിരുന്നു നിക്ഷേപിച്ചിരുന്നത്. പ്ലാസ്റ്റിക് കവറുകള്‍ സംസ്‌കരിക്കുന്ന യൂണിറ്റ് ഇവിടെ എത്തിയിട്ടുണ്ടെങ്കിലും സാങ്കേതിക തടസ്സം മൂലം വൈദ്യുതി ലഭിക്കാത്തതിനാല്‍ യന്ത്രം തുരുമ്പെടുത്ത് നശിക്കുകയാണ്. ജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ച് ഇവിടെ നിന്ന് വളമായി കൃഷിഭവനിലേക്ക് കൊണ്ടുപോകുന്നുണ്ട്. പ്ലാസ്റ്റിക് കവറുകള്‍ സംസ്‌കരിക്കുന്ന യൂണിറ്റ് പ്രവര്‍ത്തിക്കാത്തത് കാരണമാണ് മാലിന്യങ്ങള്‍ നിറയുന്നത്.

Related Articles
Next Story
Share it