കെ.ടി മുഹമ്മദ് സ്മാരക സംസ്ഥാന പ്രൊഫഷണല്‍ നാടക മത്സരത്തിന് ബേവൂരിയില്‍ അരങ്ങൊരുങ്ങുന്നു
കാസര്‍കോട്: അരങ്ങില്‍ നവയുഗചരിത്രം സൃഷ്ടിക്കാന്‍ ഉദുമ ബേവൂരി സൗഹൃദ വായനശാല ആന്റ് ഗ്രന്ഥാലയം സംഘടിപ്പിക്കുന്ന നാലാമത് കെ.ടി മുഹമ്മദ് സംസ്ഥാന പ്രൊഫഷണല്‍ നാടക മത്സരത്ത് ബേവൂരി നാടക ഗ്രാമത്തില്‍ വീണ്ടും അരങ്ങൊരുങ്ങുന്നു.നവംബര്‍ 15 മുതല്‍ 21 വരെ കേരളത്തിലെ പ്രശസ്ത നാടക ഗ്രൂപ്പുകളുടെ മികച്ച പ്രൊഫഷണല്‍ നാടകങ്ങളാണ് സൗഹൃദ വായനശാല ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ അരങ്ങേറുന്നത്. ഏഴു ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടിയില്‍ സാംസ്‌കാരിക, നാടക പ്രവര്‍ത്തന രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ […]
കാസര്‍കോട്: അരങ്ങില്‍ നവയുഗചരിത്രം സൃഷ്ടിക്കാന്‍ ഉദുമ ബേവൂരി സൗഹൃദ വായനശാല ആന്റ് ഗ്രന്ഥാലയം സംഘടിപ്പിക്കുന്ന നാലാമത് കെ.ടി മുഹമ്മദ് സംസ്ഥാന പ്രൊഫഷണല്‍ നാടക മത്സരത്ത് ബേവൂരി നാടക ഗ്രാമത്തില്‍ വീണ്ടും അരങ്ങൊരുങ്ങുന്നു.നവംബര്‍ 15 മുതല്‍ 21 വരെ കേരളത്തിലെ പ്രശസ്ത നാടക ഗ്രൂപ്പുകളുടെ മികച്ച പ്രൊഫഷണല്‍ നാടകങ്ങളാണ് സൗഹൃദ വായനശാല ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ അരങ്ങേറുന്നത്. ഏഴു ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടിയില്‍ സാംസ്‌കാരിക, നാടക പ്രവര്‍ത്തന രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ […]
കാസര്‍കോട്: അരങ്ങില്‍ നവയുഗചരിത്രം സൃഷ്ടിക്കാന്‍ ഉദുമ ബേവൂരി സൗഹൃദ വായനശാല ആന്റ് ഗ്രന്ഥാലയം സംഘടിപ്പിക്കുന്ന നാലാമത് കെ.ടി മുഹമ്മദ് സംസ്ഥാന പ്രൊഫഷണല്‍ നാടക മത്സരത്ത് ബേവൂരി നാടക ഗ്രാമത്തില്‍ വീണ്ടും അരങ്ങൊരുങ്ങുന്നു.
നവംബര്‍ 15 മുതല്‍ 21 വരെ കേരളത്തിലെ പ്രശസ്ത നാടക ഗ്രൂപ്പുകളുടെ മികച്ച പ്രൊഫഷണല്‍ നാടകങ്ങളാണ് സൗഹൃദ വായനശാല ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ അരങ്ങേറുന്നത്. ഏഴു ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടിയില്‍ സാംസ്‌കാരിക, നാടക പ്രവര്‍ത്തന രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
നവംബര്‍ 15ന് വൈകിട്ട് ഏഴ് മണിക്ക് കായംകുളം ദേവാ കമ്മ്യൂണിക്കേഷന്റെ ചന്ദ്രികാ വസന്തം ആണ് ആദ്യ നാടകം.
16ന് വള്ളുവാട് നാദത്തിന്റെ ഊഴം, 17ന് അമ്പലപ്പുഴ അക്ഷര ജ്വാലയുടെ ഉള്‍ക്കടല്‍, 18ന് തിരുവനന്തപുരം സംഘ ചേതനയുടെ സേതു ലക്ഷ്മി, 19ന് ഓച്ചിറ തിരുഅരങ്ങിന്റെ ആകാശം വരയ്ക്കുന്നവര്‍, 20ന് തിരുവനന്തപുരം അക്ഷര ക്രിയേഷന്‍സിന്റെ ഇടം എന്നീ നാടകങ്ങളാണ് അരങ്ങിലെത്തുക.
15ന് വൈകുന്നേരം നാല് മണിക്ക് നാടക ജ്യോതി പ്രയാണം പഴയ കാല നാടക പ്രവര്‍ത്തകന്‍ കെ.രാമകൃഷ്ണന്‍ അവര്‍കളുടെ സ്മൃതികുടീരത്തില്‍ നിന്ന് പുറപ്പെടും. എഴുത്തുകാരനും നാടക നടനുമായ ഡോ. സന്തോഷ് പനയാല്‍ ഉദ്ഘാടനം ചെയ്യും. ജ്യോതി പ്രയാണ കമ്മിറ്റി ചെയര്‍മാന്‍ രവീന്ദ്രന്‍ കൊക്കാല്‍ അധ്യക്ഷത വഹിക്കും. കണ്‍വീനര്‍ രതീഷ് കണ്ണിയില്‍ സ്വാഗതം പറയും.
5.30ന് നാടക മത്സരം സിനിമ, നാടകനടന്‍ പി പി കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയര്‍മാന്‍ കെ വി കുഞ്ഞിരാമന്‍ അധ്യക്ഷത വഹിക്കും. ജനറല്‍ കണ്‍വീനര്‍ അബ്ബാസ് രചന സ്വാഗതം പറയും. കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനം മുഖ്യാതിഥിയാകും.
ടി.എം താജ് അവാര്‍ഡ് നേടിയ പ്രശസ്ത നാടകകൃത്ത് രാജ് മോഹന്‍ നീലേശ്വരത്തെ ആദരിക്കും.
16ന് വൈകുന്നേരം 5.30ന് ഫലസ്തീന്‍ ഐക്യദാര്‍ഢ്യം യുദ്ധവിരുദ്ധ സെമിനാര്‍ എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. കെ വി രഘുനാഥന്‍ അധ്യക്ഷത വഹിക്കും. യൂസഫ് കണ്ണംകുളം സ്വാഗതം പറയും. ഡോ: വി പി പി മുസ്തഫ പ്രഭാഷണം നടത്തും.
മുഖ്യാതിഥിയായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠന്‍, ബേക്കല്‍ഡിവൈഎസ്പി. കെ.സുനില്‍കുമാര്‍ പങ്കെടുക്കും.
17ന് വൈകുന്നേരം 5.30ന് നാടക സാംസ്‌കാരിക പ്രവര്‍ത്തകരുടെ സംഗമം സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനം ചെയ്യും. കെ വിജയകുമാര്‍ അധ്യക്ഷത വഹിക്കും. അമോഷ് കണ്ണിയില്‍ സ്വാഗതം പറയും. സിനിമ, നാടകനടന്‍ രാജേഷ് അഴിക്കോടന്‍, കേരള ജൈവ വൈവിധ്യ ബോര്‍ഡ് മെമ്പര്‍ ഡോ: വി ബാലകൃഷ്ണന്‍, കവി രാധാകൃഷ്ണന്‍ പെരുമ്പള എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.
18ന് വൈകുന്നേരം 5.30ന് പെണ്‍ഇടം എഴുത്തുകാരി ഡോ.ഖദീജ മുംതാസ് ഉദ്ഘാടനം ചെയ്യും. സരോജിനി അധ്യക്ഷത വഹിക്കും. ബി കൈരളി സ്വാഗതം പറയും. ഡോ. ഷീന ഷുക്കൂര്‍ മുഖ്യാതിഥിയായി പങ്കെടുക്കും.
19 ന് 5.30ന് പാട്ട് വഴി പാടിയും പറഞ്ഞും നോവലിസ്റ്റും സംഗീത നിരൂപകനുമായ നദീം നൗഷാദ് ഉദ്ഘാടനം ചെയ്യും. കെ വി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. റഫീഖ് മണിയങ്ങാനം സ്വാഗതം പറയും. അഡ്വ.കെ ബാലകൃഷ്ണന്‍ മുഖ്യാതിഥിയായിക്കും.
20ന് 5.30ന് 1924 വൈക്കം സത്യാഗ്രഹം ശതാബ്ദി കവിയും പ്രഭാഷകനുമായ സിഎന്‍ വിനയചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഹംസ സുലൈമാന്‍ അധ്യക്ഷത വഹിക്കും. എച്ച് വേലായുധന്‍ സ്വാഗതം പറയും. ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ എന്‍ നന്ദികേശന്‍ മുഖ്യാതിഥിയായി പങ്കെടുക്കും.
21 ന് വൈകുന്നേരം 5.30ന് സമാപന സമ്മേളനം ഫോക് ലോര്‍ അക്കാദമി ചെയര്‍മാന്‍ ഒ എം ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെവി കുഞ്ഞിരാമന്‍ അധ്യക്ഷത വഹിക്കും. പി വി രാജേന്ദ്രന്‍ സ്വാഗതം പറയും. സിനിമ-നാടക നടന്‍ സന്തോഷ് കീഴാറ്റൂര്‍ മുഖ്യാതിഥിയാകും. ഗ്രന്ഥലോകം എഡിറ്റര്‍ പിവികെ പനയാല്‍ മുഖ്യപ്രഭാഷണം നടത്തും.
ഏഴ് മണി മുതല്‍ സന്തോഷ് കീഴാറ്റൂര്‍ അവതരിപ്പിക്കുന്ന പെണ്‍നടന്‍, വാണിയം പാറ ചങ്ങമ്പുഴ കലാകായിക വേദി അവതരിപ്പിക്കുന്ന ഏല്യ നാടകങ്ങള്‍ അരങ്ങേറും.
വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി കെ വി കുഞ്ഞിരാമന്‍, ജനറല്‍ കണ്‍വീനര്‍ അബ്ബാസ് രചന, വൈസ് ചെയര്‍മാന്‍ കെ വി രഘുനാഥന്‍ മാസ്റ്റര്‍, മീഡിയ കമ്മിറ്റി കണ്‍വീനര്‍ രാജേഷ് മാങ്ങാട്, ചെയര്‍മാന്‍ മൂസ പാലക്കുന്ന്, വൈസ് ചെയര്‍മാന്‍ അബ്ദുല്ല കുഞ്ഞി ഉദുമ, വിജയരാജന്‍ ഉദുമ എന്നിവര്‍ പങ്കെടുത്തു.