ബന്ധുനിയമനവിവാദം; കെ.ടി ജലീല്‍ മന്ത്രിസ്ഥാനം രാജിവെച്ചു

തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ ആരോപണവിധേയനായ മന്ത്രി കെ. ടി ജലീല്‍ രാജിവെച്ചു. കെ.ടി ജലീലിനെതിരായ ലോകായുക്ത ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് രാജി. ലോകായുക്തയുടെ ഉത്തരവിനെതിരെ കഴിഞ്ഞ ദിവസം ജലീല്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഈ ഹര്‍ജിയില്‍ ഇന്ന് ഹൈക്കോടതിയില്‍ വാദം നടക്കുന്നതിനിടെയാണ് മന്ത്രി രാജിവെച്ചത്. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി. ബന്ധുവായ കെ.ടി. അദീപിനെ സംസ്ഥാന ന്യുനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജരായി നിയമിച്ചതില്‍ മന്ത്രി കെ.ടി. ജലീല്‍ അധികാര ദുര്‍വിനിയോഗവും സത്യപ്രതിജ്ഞാലംഘനവും നടത്തിയെന്നായിരുന്നു ലോകായുക്തയുടെ കണ്ടെത്തല്‍. […]

തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ ആരോപണവിധേയനായ മന്ത്രി കെ. ടി ജലീല്‍ രാജിവെച്ചു. കെ.ടി ജലീലിനെതിരായ ലോകായുക്ത ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് രാജി. ലോകായുക്തയുടെ ഉത്തരവിനെതിരെ കഴിഞ്ഞ ദിവസം ജലീല്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഈ ഹര്‍ജിയില്‍ ഇന്ന് ഹൈക്കോടതിയില്‍ വാദം നടക്കുന്നതിനിടെയാണ് മന്ത്രി രാജിവെച്ചത്. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി.
ബന്ധുവായ കെ.ടി. അദീപിനെ സംസ്ഥാന ന്യുനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജരായി നിയമിച്ചതില്‍ മന്ത്രി കെ.ടി. ജലീല്‍ അധികാര ദുര്‍വിനിയോഗവും സത്യപ്രതിജ്ഞാലംഘനവും നടത്തിയെന്നായിരുന്നു ലോകായുക്തയുടെ കണ്ടെത്തല്‍. ജലീലിന് മന്ത്രിയായി തുടരാന്‍ യോഗ്യതയില്ലെന്നും ലോകായുക്ത വിധിയില്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് രാജിക്കായി ജലീലിന് മേല്‍ സമ്മര്‍ദം ശക്തമായി.
ഇതോടെ പിണറായി വിജയന്‍ മന്ത്രിസഭയില്‍ നിന്ന് രാജിവക്കുന്ന അഞ്ചാമത്തെ മന്ത്രിയാണ് കെ.ടി ജലീല്‍. നേരത്തെ മന്ത്രിമാരായ ഇ.പി ജയരാജന്‍, മാത്യു ടി തോമസ്, എ.കെ ശശീന്ദ്രന്‍ എന്നിവര്‍ രാജിവച്ചിരുന്നു.

Related Articles
Next Story
Share it