കെ.എസ്.ടി.യു വിദ്യാഭ്യാസ സംരക്ഷണ ജാഥ 14 മുതല്‍

കാസര്‍കോട്: കെ.എസ്.ടി.യു സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ സംരക്ഷണ ജാഥ 14ന് വൈകിട്ട് മൂന്നിന് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് ഒപ്പു മരച്ചുവട്ടില്‍ നിന്നും ആരംഭിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സംഘാടകസമിതി ചെയര്‍മാന്‍ ടി.ഇ അബ്ദുല്ലയുടെ അധ്യക്ഷതയില്‍ സംസ്ഥാന മുസ്ലിം ലീഗ് ട്രഷറര്‍ സി.ടി അഹമ്മദലി ഉദ്ഘാടനം ചെയ്യും. സംസ്ഥാന ലീഗ് സെക്രട്ടറി സി.പി ചെറിയ മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ നേതാക്കളായ അബ്ദുല്‍ റഹ്‌മാന്‍, കല്ലട്ര മാഹിന്‍ ഹാജി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ […]

കാസര്‍കോട്: കെ.എസ്.ടി.യു സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ സംരക്ഷണ ജാഥ 14ന് വൈകിട്ട് മൂന്നിന് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് ഒപ്പു മരച്ചുവട്ടില്‍ നിന്നും ആരംഭിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സംഘാടകസമിതി ചെയര്‍മാന്‍ ടി.ഇ അബ്ദുല്ലയുടെ അധ്യക്ഷതയില്‍ സംസ്ഥാന മുസ്ലിം ലീഗ് ട്രഷറര്‍ സി.ടി അഹമ്മദലി ഉദ്ഘാടനം ചെയ്യും. സംസ്ഥാന ലീഗ് സെക്രട്ടറി സി.പി ചെറിയ മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ നേതാക്കളായ അബ്ദുല്‍ റഹ്‌മാന്‍, കല്ലട്ര മാഹിന്‍ ഹാജി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ എന്നിവര്‍ സംബന്ധിക്കും. ജില്ലാതല സമാപനം വൈകിട്ട് 6 മണിക്ക് തൃക്കരിപ്പൂരില്‍ സി.പി ചെറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്യും.

ജാഥ 24ന് അധ്യാപക റാലിയോടെ തിരുവനന്തപുരത്ത് സമാപിക്കും. കെ.എസ്.ടി.യു സംസ്ഥാന പ്രസിഡണ്ട് അബ്ദുല്ലാ വാവൂര്‍ നായകനും ജനറല്‍സെക്രട്ടറി കരിം പടുകുണ്ടില്‍ ഉപനായകനുമാണ്. അധ്യാപക വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാതെ നിസ്സംഗ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഏറെ കൊട്ടിഘോഷിക്കപ്പെട്ട പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ലക്ഷ്യം നിറവേറ്റി എന്നാണ് ആര്‍ ഏജന്‍സികള്‍ പുറത്തുവിട്ട കണക്കുകള്‍ പറയുന്നത്. അഞ്ചു കോടി ചെലവഴിച്ച് 141 മണ്ഡലങ്ങളില്‍ പ്രഖ്യാപിച്ച സ്‌കൂള്‍ കെട്ടിടങ്ങള്‍ പകുതിപോലും മൂന്നുകോടിയില്‍ പെട്ട 386 വിദ്യാലയങ്ങളില്‍ പൂര്‍ത്തിയായത് 48 എണ്ണവും ഒരു കോടിയില്‍ പെട്ട 446 എണ്ണത്തില്‍ അറുപതില്‍ താഴെയാണ് പൂര്‍ത്തിയായത്.

പത്രസമ്മേളനത്തില്‍ സംഘാടക സമിതി വൈസ് ചെയര്‍മാന്‍ മൂസാ ബി. ചെര്‍ക്കള, കെ.എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡണ്ട് എ.സി അത്താഉള്ള, ജില്ലാ നേതാക്കളായ എ.ജി ശംസുദ്ദീന്‍, ഗഫൂര്‍ ദേളി, മുഹമ്മദ് കുട്ടി നെല്ലിക്കുന്ന്, ആസിഫ് നായന്മാര്‍മൂല സംബന്ധിച്ചു.

Related Articles
Next Story
Share it