കെ.എസ്.ടി.പി റോഡ് നിര്‍മ്മാണം: പുകപടലത്താല്‍ മൂടപ്പെട്ട് കുമ്പള ടൗണ്‍; വ്യാപാരികള്‍ക്ക് ദുരിതം

കുമ്പള: കുമ്പള-മുള്ളേരിയ കെ.എസ്.ടി.പി റോഡ് നിര്‍മ്മാണം പുരോഗമിക്കവെ കുമ്പള ടൗണ്‍ പുകപടലങ്ങള്‍ കൊണ്ട് മൂടപ്പെടുന്നത് വ്യാപാരികള്‍ക്ക് ദുരിതമാകുന്നു. കടകളുടെ അകത്തേക്കാണ് പൊടിപടലങ്ങള്‍ അടിച്ചു കയറുന്നത്. ഇത് വസ്ത്ര വ്യാപാരികളെ ഏറെ ദുരിതത്തിലാക്കുന്നു. ടൗണിലെ നിര്‍മ്മാണ പ്രവര്‍ത്തികളില്‍ വേഗത വേണമെന്നാണ് വ്യാപാരികളുടെ ആവശ്യം.കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി ടൗണില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടക്കുന്നുണ്ടെങ്കിലും റീ ടാറിങ്ങിലെ മെല്ലെ പോക്കാണ് വ്യാപാര സ്ഥാപനങ്ങള്‍ പുകപടലങ്ങള്‍ കൊണ്ട് മൂടപ്പെടുന്ന അവസ്ഥയുണ്ടാകുന്നത്. ടൗണിലെത്തുന്ന യാത്രക്കാര്‍ക്കും ഇത് ദുരിതമാകുന്നു.റോഡ് നിര്‍മ്മാണത്തിനിടെ പുകപടലങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ രാവിലെയും വൈകുന്നേരവും […]

കുമ്പള: കുമ്പള-മുള്ളേരിയ കെ.എസ്.ടി.പി റോഡ് നിര്‍മ്മാണം പുരോഗമിക്കവെ കുമ്പള ടൗണ്‍ പുകപടലങ്ങള്‍ കൊണ്ട് മൂടപ്പെടുന്നത് വ്യാപാരികള്‍ക്ക് ദുരിതമാകുന്നു. കടകളുടെ അകത്തേക്കാണ് പൊടിപടലങ്ങള്‍ അടിച്ചു കയറുന്നത്. ഇത് വസ്ത്ര വ്യാപാരികളെ ഏറെ ദുരിതത്തിലാക്കുന്നു. ടൗണിലെ നിര്‍മ്മാണ പ്രവര്‍ത്തികളില്‍ വേഗത വേണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി ടൗണില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടക്കുന്നുണ്ടെങ്കിലും റീ ടാറിങ്ങിലെ മെല്ലെ പോക്കാണ് വ്യാപാര സ്ഥാപനങ്ങള്‍ പുകപടലങ്ങള്‍ കൊണ്ട് മൂടപ്പെടുന്ന അവസ്ഥയുണ്ടാകുന്നത്. ടൗണിലെത്തുന്ന യാത്രക്കാര്‍ക്കും ഇത് ദുരിതമാകുന്നു.
റോഡ് നിര്‍മ്മാണത്തിനിടെ പുകപടലങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ രാവിലെയും വൈകുന്നേരവും ലോറികളിലായി വെള്ളം തളിക്കുന്നുണ്ടെങ്കിലും കഠിനമായ ചൂട് അതിന് പരിഹാരമാകുന്നില്ല. നിമിഷങ്ങള്‍ കൊണ്ട് വെള്ളം ഉണങ്ങി പോകുന്നു. വെള്ളത്തിന്റെ ലഭ്യതയും കുറവാണെന്ന് അധികൃതര്‍ പറയുന്നുമുണ്ട്. അതിനിടെ ടൗണിലെ ഓട്ടോ സ്റ്റാന്റിന് പിറകുവശത്തുള്ള ഡ്രൈനേജ് സംവിധാനം മൂടപ്പെട്ട നിലയിലാണ്. ഇതിന് മുകളിലൂടെയാണ് റോഡ് പ്രവൃത്തി നടക്കുന്നത്.
മഴക്കാലം അടുത്തിരിക്കെ ഇതിലും വ്യാപാരികള്‍ക്കും ഓട്ടോ ഡ്രൈവര്‍മാര്‍ക്കും ആശങ്കയുണ്ട്. പ്രശ്‌നപരിഹാരത്തിന് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.

Related Articles
Next Story
Share it