ഉദുമ: കെ.എസ്.ടി.പി. പാതയില്‍ 773 മരങ്ങളില്‍ 37 മരങ്ങള്‍ ഭീഷണിയില്‍. ഇതില്‍ 643 മരങ്ങള്‍ നട്ടതും 130 മരങ്ങള്‍ തനിയെ വളര്‍ന്നതുമാണ്. ‘ജീവനാണ് മരം’ സന്ദേശമോതി വിവിധ സന്നദ്ധ സംഘടനകളുടെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ജനകീയ പങ്കാളിത്തത്തോടെയാണ് കളനാട് മുതല്‍ ബേക്കല്‍ വരെയുള്ള പൊതു സ്ഥലത്തെ തണല്‍ മരങ്ങളുടെ ജനകീയ കണക്കെടുപ്പ് നടത്തിയത്. ഉമേശ് ഉദുമ, പാറഫ്രണ്ട്സ്, പുലരി, ബ്രദേര്‍സ് ക്ലബ് പാലക്കുന്ന്, യുവ ശക്തി തൃക്കണ്ണാട്, വിക്ടറി പള്ളം, സഖി ഉദയമംഗലം, ഹെല്‍ത്ത് ലൈന്‍, ജെം കാസര്‍കോട് എന്നീ സംഘടനകളാണ് കണക്കെടുപ്പ് നടത്തിയത്.
കണക്കെടുപ്പില്‍ കണ്ടെത്തിയ മരങ്ങള്‍: അക്കേഷ്യ 27, അരയാല്‍ 4, അശോകമരം 3, ആല്‍മരം 19, ഇലഞ്ഞി 1, ഈന്ത് 1, ഈന്തപ്പന 2, ഉണ്ട് 2, എരിക്ക് 1, കണിക്കൊന്ന 7, കനിമരുത് 4, കാട്ടുമരം 1, കുയിലാംകോട്ട 3, കുര്കൂട്ടി 31, ചന്ദനമരം 1, ചുകിരി1, ഞാവല്‍ 3, തണല്‍മരം 136, താന്നി 50, തെങ്ങ് 3, തേക്ക് 52, നെല്ലിക്ക 3, പന 1, പ്ലാവ് 15, പാല 14, പുളി 7, പുള്ളി വാക7, പേരക്ക 1, പൊന്ന കയ്യ 1, ബദാം 36, ബറി 36,ബേട്സ് ജെറി 1, മഞ്ചാടി 5, മന്ദാരം 17, മരുത് 46, മള്‍ബറി 1, മഴമരം 47, മഹാഗണി 9, മാരുത് 9, മാവ് 21,മുഗുരി പഴം 5,മുടുമ്പിലാവ്1, മുള 112, മുള്ള് വേണ്ട 2, മുള്ളാല്‍ 2, മെയ് ഫ്ളവര്‍ 16, ലക്ഷ്മി തരു7, വേങ്ങ 4, വേപ്പ് 21, സീമക്കൊന്ന 15.
തണല്‍ മരങ്ങളുടെ ജനകീയ കണക്കെടുപ്പിന്റെ രജിസ്റ്ററി ഉദയമംഗലം ഡോ. സാലിഹ് മാതൃകാവനം പരിസരത്ത് ജില്ലാ പരിസ്ഥിതി സമിതി പ്രസിഡണ്ട് ടി.വി. രാജേന്ദ്രനില്‍ നിന്ന് ഉദുമ പഞ്ചായത്ത് പ്രസിഡണ്ട് പി. ലക്ഷ്മി ഏറ്റുവാങ്ങി. മാതൃകാ വനസംരക്ഷണത്തിനായി ഡോ. സാലിഹ് മുണ്ടോളിനായി ഏര്‍പ്പെടുത്തിയ ഉപഹാരം ഫാറൂക്ക് കാസ്മി, പ്രഫ. വി ഗോപിനാഥനില്‍ നിന്ന് ഏറ്റുവാങ്ങി.
കെ.എം. അഷ്റഫ്, എ.കെ. ഉദയഭാനു, ശ്രീജ, താജുദ്ദീന്, അബ്ദുല്ല കുഞ്ഞി ഉദുമ, ജീസ്ന, കിരണ്‍ ഉദുമ, സുകുമാരന്‍, റിച്ചു എന്നിവര്‍ സംസാരിച്ചു. മോഹനന് മാങ്ങാട് സ്വാഗതവും വേണുഗോപാലന്‍ പള്ളം നന്ദിയും പറഞ്ഞു.