കെ.എസ്.ടി.എ. ജില്ലാ സമ്മേളനം സമാപിച്ചു

കാസര്‍കോട്: കാര്‍ഷിക മേഖലയെ പൂര്‍ണമായും കോര്‍പറേറ്റുകള്‍ക്ക് തീറെഴുതുന്ന കാര്‍ഷിക നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് കെ.എസ്.ടി.എ. ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സംഘടന, പ്രവര്‍ത്തന റിപ്പോര്‍ട്ടുകളില്‍ നടന്ന പൊതുചര്‍ച്ചയില്‍ ഏഴ് ഉപജില്ലകളില്‍ നിന്നുള്ള 14 പേര്‍ പങ്കെടുത്തു. ടി.കെ. അരവിന്ദാക്ഷന്‍, പി. ദിലീപ്കുമാര്‍, ടി. പ്രകാശന്‍ എന്നിവര്‍ മറുപടി പറഞ്ഞു. സംസ്ഥാന പ്രസിഡണ്ട് കെ.ജെ. ഹരികുമാര്‍, സംസ്ഥാ വൈസ് പ്രസിഡണ്ട് കെ. രാഘവന്‍, നിവാഹക സമിതി അംഗങ്ങളായ സി. ശാന്തകുമാരി, ഷാജഹാന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.എം. മീനകുമാരി, […]

കാസര്‍കോട്: കാര്‍ഷിക മേഖലയെ പൂര്‍ണമായും കോര്‍പറേറ്റുകള്‍ക്ക് തീറെഴുതുന്ന കാര്‍ഷിക നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് കെ.എസ്.ടി.എ. ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സംഘടന, പ്രവര്‍ത്തന റിപ്പോര്‍ട്ടുകളില്‍ നടന്ന പൊതുചര്‍ച്ചയില്‍ ഏഴ് ഉപജില്ലകളില്‍ നിന്നുള്ള 14 പേര്‍ പങ്കെടുത്തു. ടി.കെ. അരവിന്ദാക്ഷന്‍, പി. ദിലീപ്കുമാര്‍, ടി. പ്രകാശന്‍ എന്നിവര്‍ മറുപടി പറഞ്ഞു. സംസ്ഥാന പ്രസിഡണ്ട് കെ.ജെ. ഹരികുമാര്‍, സംസ്ഥാ വൈസ് പ്രസിഡണ്ട് കെ. രാഘവന്‍, നിവാഹക സമിതി അംഗങ്ങളായ സി. ശാന്തകുമാരി, ഷാജഹാന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.എം. മീനകുമാരി, കെ. ഹരിദാസ് എന്നിവര്‍ സംസാരിച്ചു. സാംസ്‌കാരിക സമ്മേളനം മലയാളം സര്‍വകലാശാല ഡയറക്ടര്‍ ഡോ. കെ.എം. അനില്‍ ഉദ്ഘാടനം ചെയ്തു. പി. രവീന്ദ്രന്‍ അധ്യക്ഷതവഹിച്ചു. യു ശ്യാംഭട്ട് സ്വാഗതവും എന്‍.കെ. ലസിത നന്ദിയും പറഞ്ഞു. കെ.എസ്.ടി.എ ജില്ലാ പ്രസിഡണ്ടായി എ.ആര്‍. വിജയകുമാറിനേയും സെക്രട്ടറിയായി പി. ദിലീപ്കുമാറിനേയും തിരഞ്ഞെടുത്തു. ടി. പ്രകാശനാണ് ട്രഷറര്‍. പി. രവീന്ദ്രന്‍, വി.കെ. ബാലാമണി, ബി. വിഷ്ണുപാല, പി. ശ്രീകല (വൈ. പ്രസി.), എന്‍.കെ. ലസിത, കെ.വി. രാജേഷ്, യു. ശ്യാംഭട്ട്, എം.ഇ. ചന്ദ്രാംഗദന്‍ (ജോ.സെക്ര.).

Related Articles
Next Story
Share it