കെ.എസ്.എസ്.ഐ.എ കേരളാ സോഷ്യല്‍ സെക്യൂരിറ്റി ഫണ്ട് ട്രസ്റ്റ് മരണാനന്തര ധനസഹായം വിതരണം ചെയ്തു

കാസര്‍കോട്: കേരളാ സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്റെ (കെ.എസ്.എസ്.ഐ.എ) ആഭിമുഖ്യത്തില്‍ കേരളാ സോഷ്യല്‍ സെക്യൂരിറ്റി ഫണ്ട് ട്രസ്റ്റ് മരണാനന്തര ധനസഹായം വിതരണം ചെയ്തു.ഉദുമ എംഎല്‍എ അഡ്വ. സി.എച്ച് കുഞ്ഞമ്പു ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എസ്. രാജാരാമ അധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.ഐ.എ സംസ്ഥാന പ്രസിഡണ്ട് എ. നിസാറുദ്ദീന്‍ മുഖ്യപ്രഭാഷണം നടത്തി. കേരളാ സോഷ്യല്‍ സെക്യൂരിറ്റി ഫണ്ട് ട്രസ്റ്റ് മരണാനന്തര ധനസഹായസ്‌കീം പ്രകാരം 10 ലക്ഷം രൂപ വീതം മരണപ്പെട്ട രണ്ട് വ്യവസായികളുടെ ആശ്രിതര്‍ക്ക് ഉദുമ എം.എല്‍.എ […]

കാസര്‍കോട്: കേരളാ സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്റെ (കെ.എസ്.എസ്.ഐ.എ) ആഭിമുഖ്യത്തില്‍ കേരളാ സോഷ്യല്‍ സെക്യൂരിറ്റി ഫണ്ട് ട്രസ്റ്റ് മരണാനന്തര ധനസഹായം വിതരണം ചെയ്തു.
ഉദുമ എംഎല്‍എ അഡ്വ. സി.എച്ച് കുഞ്ഞമ്പു ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എസ്. രാജാരാമ അധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.ഐ.എ സംസ്ഥാന പ്രസിഡണ്ട് എ. നിസാറുദ്ദീന്‍ മുഖ്യപ്രഭാഷണം നടത്തി. കേരളാ സോഷ്യല്‍ സെക്യൂരിറ്റി ഫണ്ട് ട്രസ്റ്റ് മരണാനന്തര ധനസഹായസ്‌കീം പ്രകാരം 10 ലക്ഷം രൂപ വീതം മരണപ്പെട്ട രണ്ട് വ്യവസായികളുടെ ആശ്രിതര്‍ക്ക് ഉദുമ എം.എല്‍.എ സി.എച്ച് കുഞ്ഞമ്പുവും എ. നിസാറുദ്ദീനും കൈമാറി.
ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ കെ. സജിത് കുമാര്‍, കെ.എസ്.എസ്.എഫ് മുന്‍ സംസ്ഥാന ചെയര്‍മാന്‍ കെ. ജെ. ഇമ്മാനുവല്‍, കെ.എസ്.എസ്.ഐ.എ വൈസ് പ്രസി. മുജീബ് അഹ്‌മദ്, ജോ. സെക്ര. മുഹമ്മദലി റെഡ്‌വുഡ്, ട്രഷറര്‍ അഷ്‌റഫ് മധൂര്‍ സംസാരിച്ചു.
ജില്ലാ സെക്രട്ടറി കെ.വി. സുഗതന്‍ സ്വാഗതവും കെ.എസ്.എസ്.എഫ്. ജോയിന്റ് കണ്‍വീനര്‍ കെ.ടി. സുഭാഷ് നാരായണന്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it