കാസര്‍കോട്: കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ 37-ാമത് വാര്‍ഷിക ജനറല്‍ ബോഡി യോഗം വിദ്യാനഗറിലുള്ള വ്യവസായഭവന്‍ ഹാളില്‍ നടന്നു. ജില്ലാ പ്രസിഡണ്ട് പി.വി. രവീന്ദ്രന് അധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.ഐ.എ നോര്‍ത്ത് സോണ്‍ വൈസ് പ്രസിഡണ്ട് ജോസഫ് പൈക്കട ഉദ്ഘാടനം ചെയ്തു. ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ കെ. സജിത്ത് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡണ്ട് എ. പ്രസന്നചന്ദ്രന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി കെ.വി. സുഗതന് വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ മുഹമ്മദലി റെഡ്വുഡ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
കേരളാ ഫിനാന്‍ഷ്യല്‍ കോര്പ്പറേഷന് പ്രതിനിധികള്‍ വ്യവസായത്തിനായുള്ള വിവിധ വായ്പാ പദ്ധതികളെ കുറിച്ച് വിശദീകരിച്ചു. സോഷ്യല്‍ സെക്യൂരിറ്റി ഫണ്ട് ട്രസ്റ്റ് (കെ.എസ്.എസ്.എഫ്) മുന്‍ സംസ്ഥാന ചെയര്മാന് കെ.ജെ ഇമ്മാനുവല്‍, മുന്‍പ്രസിഡണ്ടുമാരായ കെ. അഹമ്മദ് അലി, കെ. രവീന്ദ്രന്, കെ.ടി. സുഭാഷ് നാരായണന്, ബിന്ദു സി, ജില്ലാ കമ്മിറ്റി അംഗം വി.ജെ. ജോസ്, അംഗങ്ങളായ ബാലകൃഷ്ണന്, സത്യന്. ടി, അബ്ദുല്ല കുഞ്ഞി സംസാരിച്ചു.
ജനറല്‍ ബോഡി യോഗത്തോടനുബന്ധിച്ച് വ്യവസായികള്‍ക്ക് വേണ്ടി ഉദ്യം രജിസ്ട്രേഷന് നടത്തുവാനുള്ള സൗകര്യം അസോസിയേഷന് ഓഫീസില്‍ ഒരുക്കിയിരുന്നു.
വ്യവസായികളുടെ മക്കള്‍ക്ക് വേണ്ടി ഏര്‍പ്പെടുത്തിയ സ്റ്റുഡന്റ് അവാര്‍ഡ് ക്ലാസ്സിക്ക് ഇന്റസ്ട്രീസ് ഉടമ പി. ദിനേശന്റെ മകന് കാര്‍ത്തിക് പി., എവറസ്റ്റ് ഇന്റസ്ട്രീസ് ഉടമ പി.വി. സത്യന്റെ മകള്‍ രസിക എസ്, ട്രസ്റ്റ് ഇന്റസ്ട്രീസ് ഉടമ ബാബു കരിങ്ങാട്ടിന്റെ മകള്‍ പൗര്‍ണ്ണമി ബാബു, എ.ആര്.ആര്. കൂള്‍ഡ്രിംഗ്സ് ഉടമ രംഗനാഥറാവുന്റെ മകള്‍ എ. രമ്യ റാവു, ചെമ്മനാട് ഫര്‍ണ്ണിച്ചര്‍ ഉടമ മാധവന് സിയുടെ മകള്‍ മിഥുന എം, ബി.വി.കെ ബ്ലോക്സ് ഉടമ കൃഷ്ണന് ബി.വി.യുടെ മകള്‍ കീര്‍ത്തന കൃഷ്ണന്, പ്രജിത അശോകിന്റെ മകള്‍ നന്ദന കെ. എന്നിവര്‍ക്ക് നല്കി അനുമോദിച്ചു. ജോയിന്റ് സെക്രട്ടറി മുജീബ് അഹ്മദ് നന്ദി പറഞ്ഞു.