കെ.എസ്.ആര്‍.ടി.സി.യുടെ അന്തര്‍സംസ്ഥാന യാത്രാ നിരക്ക് പിന്‍വലിക്കണം-അഡ്വ. കെ. ശ്രീകാന്ത്

കാസര്‍കോട്: കാസര്‍കോട്-മംഗളൂരു ബസ് സര്‍വീസ് പുനരാരംഭിച്ചിട്ടും കോവിഡ് സാഹചര്യത്തില്‍ കെ.എസ്.ആര്‍. ടി.സി അന്തര്‍സംസ്ഥാന യാത്ര നിരക്ക് കുത്തനെ കൂട്ടിയ നടപടി പിന്‍വലിക്കണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്ത് ആവശ്യപ്പെട്ടു. കോവിഡ് കാലത്ത് മംഗളൂരു-കാസര്‍കോട് സര്‍വീസ് പുനരാരംഭിച്ചപ്പോള്‍ ലോക് ഡൗണ്‍ മാറ്റിയിരുന്ന സാഹചര്യത്തിലും കേരള സര്‍ക്കാര്‍ സര്‍വീസ് തടഞ്ഞ് മംഗലാപുരത്തെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന ജനങ്ങളെ വഞ്ചിച്ചപ്പോള്‍ പ്രതിഷേധത്തെത്തുടര്‍ന്ന് സര്‍വീസ് പുനരാരംഭിച്ചത് അഭിനന്ദനീയമാണെങ്കിലും ഇപ്പോഴുള്ള രണ്ട് ഗതാഗത സൗകര്യങ്ങളിലെയും ടിക്കറ്റ് ചാര്‍ജ്ജ് നിയന്ത്രണ പരിധിയില്ലാതെ കൂട്ടി […]

കാസര്‍കോട്: കാസര്‍കോട്-മംഗളൂരു ബസ് സര്‍വീസ് പുനരാരംഭിച്ചിട്ടും കോവിഡ് സാഹചര്യത്തില്‍ കെ.എസ്.ആര്‍. ടി.സി അന്തര്‍സംസ്ഥാന യാത്ര നിരക്ക് കുത്തനെ കൂട്ടിയ നടപടി പിന്‍വലിക്കണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്ത് ആവശ്യപ്പെട്ടു.
കോവിഡ് കാലത്ത് മംഗളൂരു-കാസര്‍കോട് സര്‍വീസ് പുനരാരംഭിച്ചപ്പോള്‍ ലോക് ഡൗണ്‍ മാറ്റിയിരുന്ന സാഹചര്യത്തിലും കേരള സര്‍ക്കാര്‍ സര്‍വീസ് തടഞ്ഞ് മംഗലാപുരത്തെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന ജനങ്ങളെ വഞ്ചിച്ചപ്പോള്‍ പ്രതിഷേധത്തെത്തുടര്‍ന്ന് സര്‍വീസ് പുനരാരംഭിച്ചത് അഭിനന്ദനീയമാണെങ്കിലും ഇപ്പോഴുള്ള രണ്ട് ഗതാഗത സൗകര്യങ്ങളിലെയും ടിക്കറ്റ് ചാര്‍ജ്ജ് നിയന്ത്രണ പരിധിയില്ലാതെ കൂട്ടി വാങ്ങുന്നത് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല.
കോവിഡ് സാഹചര്യത്തില്‍ ക്രമാതീതമായി കൂട്ടിയ ടിക്കറ്റ് നിരക്ക് ജനങ്ങള്‍ക്കുതകുന്ന തരത്തില്‍ പുനക്രമീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related Articles
Next Story
Share it