ജുലായ് 12 മുതല്‍ കര്‍ണാടകയില്‍ നിന്നുള്ള ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ കേരളത്തിലേക്ക് സര്‍വീസ് പുനരാരംഭിക്കും; മലയാളി യാത്രക്കാര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

മംഗളൂരു: ജുലായ് 12 മുതല്‍ കര്‍ണാടകയില്‍ നിന്നുള്ള ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ കേരളത്തിലേക്കുള്ള സര്‍വീസ് പുനരാരംഭിക്കും. കോവിഡ് വ്യാപനം രൂക്ഷമായതിനാല്‍ കര്‍ണാടകയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ഏപ്രില്‍ മുതല്‍ കെ.എസ്.ആര്‍.ടി.സി ബസുകളുടെയും സ്വകാര്യബസുകളുടെയും സര്‍വീസ് നിര്‍ത്തിവെച്ചിരുന്നു. ഇതിന്റെ ഭാഗമായി കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്കുള്ള ട്രാന്‍സ്പോര്‍ട്ട് ബസുകളുടെ സര്‍വീസും നിര്‍ത്തി. കോവിഡ് വ്യാപനം കുറഞ്ഞതോടെ കര്‍ണാടകയില്‍ ജുലായ് 5 മുതല്‍ കൂടുതല്‍ ഇളവുകള്‍ നല്‍കിയ പശ്ചാത്തലത്തിലാണ് അന്തര്‍ സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് ബസുകളുടെ സര്‍വീസും പുനരാരംഭിക്കുന്നത്. കര്‍ണാടകയിലെ ബംഗളൂരു, മംഗളൂരു, […]

മംഗളൂരു: ജുലായ് 12 മുതല്‍ കര്‍ണാടകയില്‍ നിന്നുള്ള ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ കേരളത്തിലേക്കുള്ള സര്‍വീസ് പുനരാരംഭിക്കും. കോവിഡ് വ്യാപനം രൂക്ഷമായതിനാല്‍ കര്‍ണാടകയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ഏപ്രില്‍ മുതല്‍ കെ.എസ്.ആര്‍.ടി.സി ബസുകളുടെയും സ്വകാര്യബസുകളുടെയും സര്‍വീസ് നിര്‍ത്തിവെച്ചിരുന്നു. ഇതിന്റെ ഭാഗമായി കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്കുള്ള ട്രാന്‍സ്പോര്‍ട്ട് ബസുകളുടെ സര്‍വീസും നിര്‍ത്തി. കോവിഡ് വ്യാപനം കുറഞ്ഞതോടെ കര്‍ണാടകയില്‍ ജുലായ് 5 മുതല്‍ കൂടുതല്‍ ഇളവുകള്‍ നല്‍കിയ പശ്ചാത്തലത്തിലാണ് അന്തര്‍ സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് ബസുകളുടെ സര്‍വീസും പുനരാരംഭിക്കുന്നത്. കര്‍ണാടകയിലെ ബംഗളൂരു, മംഗളൂരു, മൈസൂരു, പുത്തൂര്‍ എന്നിവിടങ്ങളില്‍ നിന്ന് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് കേരളത്തിലേക്ക് ട്രാന്‍സ്പോര്‍ട്ട് ബസുകള്‍ സര്‍വീസ് നടത്തും.
കേരളത്തില്‍ കോവിഡ് നിരക്ക് ഉയര്‍ന്ന് നില്‍ക്കുന്ന സാഹചര്യത്തില്‍ കര്‍ണാടകയിലേക്ക് പോകുന്ന മലയാളി യാത്രക്കാര്‍ക്ക് 72 മണിക്കൂറിനകമുള്ള കോവിഡ് നെഗറ്റീവ് റിപ്പോര്‍ട്ട് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഒരു ഡോസ് കോവിഡ് വാക്സിനെങ്കിലും സ്വീകരിച്ച സര്‍ട്ടിഫിക്കറ്റും യാത്രക്കാര്‍ കൈയില്‍ കരുതണം.
വിദ്യാഭ്യാസം, ബിസിനസ്, മറ്റ് തൊഴിലുകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് കേരളത്തിലെ വിദ്യാര്‍ത്ഥികളും മറ്റുള്ളവരും ദിവസവും കര്‍ണാടകയിലേക്ക് പോകുകയും മടങ്ങുകയും ചെയ്യുന്നുണ്ട്. കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ 15 ദിവസത്തിലൊരിക്കല്‍ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് വിധേയരാകുകയും നെഗറ്റീവ് കോവിഡ് ടെസ്റ്റ് റിപ്പോര്‍ട്ട് കൈവശം വെക്കുകയും വേണം. മാസ്‌ക് ധരിക്കല്‍, സാമൂഹ്യ അകലം പാലിക്കല്‍, സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകഴുകല്‍ തുടങ്ങിയ ശീലങ്ങള്‍ നിര്‍ബന്ധമായും പാലിക്കണമെന്ന് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ വ്യക്തമാക്കി.

Related Articles
Next Story
Share it