അംഗപരിമിതന് സീറ്റ് ഒഴിഞ്ഞുകൊടുക്കാന്‍ ആവശ്യപ്പെട്ട കെ.എസ്.ആര്‍.ടി.സി വനിതാകണ്ടക്ടറെ മര്‍ദ്ദിച്ചു; പ്രതി അറസ്റ്റില്‍

പുത്തൂര്‍: അംഗപരിമിതന് സീറ്റ് ഒഴിഞ്ഞുകൊടുക്കാന്‍ ആവശ്യപ്പെട്ട കെ.എസ്.ആര്‍.ടി.സി വനിതാ കണ്ടക്ടറെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചു. വനിതാ കണ്ടക്ടറായ വിജയക്കാണ് മര്‍ദ്ദനമേറ്റത്. വിജയയുടെ പരാതിയില്‍ കേസെടുത്ത പുത്തൂര്‍ പൊലീസ് ഹസന്‍ എന്നയാളെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം വൈകിട്ട് കെ.എസ്.ആര്‍.ടി.സി ബസ് പുത്തൂര്‍ ബസ് സ്റ്റാന്റില്‍ നിന്ന് പുറപ്പെട്ട് മാര്‍ക്കറ്റ് ബസ് സ്റ്റോപ്പിലെത്തിയപ്പോള്‍, അംഗപരിമിതനായ ഒരു യാത്രക്കാരന് സീറ്റ് ഒഴിഞ്ഞുനല്‍കണമെന്ന് വിജയ ഹസനോട് ആവശ്യപ്പെട്ടിരുന്നു. ഇതില്‍ പ്രകോപിതനായ ഹസന്‍ വനിതാ കണ്ടക്ടറെ മര്‍ദ്ദിച്ച ശേഷം ബസില്‍ നിന്നിറങ്ങി ഓടി രക്ഷപ്പെട്ടു. […]

പുത്തൂര്‍: അംഗപരിമിതന് സീറ്റ് ഒഴിഞ്ഞുകൊടുക്കാന്‍ ആവശ്യപ്പെട്ട കെ.എസ്.ആര്‍.ടി.സി വനിതാ കണ്ടക്ടറെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചു. വനിതാ കണ്ടക്ടറായ വിജയക്കാണ് മര്‍ദ്ദനമേറ്റത്. വിജയയുടെ പരാതിയില്‍ കേസെടുത്ത പുത്തൂര്‍ പൊലീസ് ഹസന്‍ എന്നയാളെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം വൈകിട്ട് കെ.എസ്.ആര്‍.ടി.സി ബസ് പുത്തൂര്‍ ബസ് സ്റ്റാന്റില്‍ നിന്ന് പുറപ്പെട്ട് മാര്‍ക്കറ്റ് ബസ് സ്റ്റോപ്പിലെത്തിയപ്പോള്‍, അംഗപരിമിതനായ ഒരു യാത്രക്കാരന് സീറ്റ് ഒഴിഞ്ഞുനല്‍കണമെന്ന് വിജയ ഹസനോട് ആവശ്യപ്പെട്ടിരുന്നു. ഇതില്‍ പ്രകോപിതനായ ഹസന്‍ വനിതാ കണ്ടക്ടറെ മര്‍ദ്ദിച്ച ശേഷം ബസില്‍ നിന്നിറങ്ങി ഓടി രക്ഷപ്പെട്ടു. വിജയയെ പിന്നീട് പുത്തൂരിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

Related Articles
Next Story
Share it