കെ.എസ്.ആര്‍.ടി.സി. ബസും ബൈക്കും കൂട്ടിയിടിച്ച് സൈനികന്‍ മരിച്ചു

കാഞ്ഞങ്ങാട്: ബൈക്കും കെ.എസ്.ആര്‍.ടി.സി. ബസും കൂട്ടിയിടിച്ച് സൈനികന്‍ മരിച്ചു. സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥന്‍ പെരിയ നാലെക്രയിലെ ശ്രീഹരി (25)യാണ് മരിച്ചത്. അവധിക്ക് നാട്ടിലെത്തിയതായിരുന്നു. ദേശീയപാതയില്‍ പെരിയ കേന്ദ്ര സര്‍വ്വകലാശാലയ്ക്ക് സമീപം തിങ്കളാഴ്ച വൈകിട്ട് ആറിനാണ് അപകടം. ശ്രീഹരി സഞ്ചരിച്ച ബൈക്കില്‍ കോട്ടയം-പാല റൂട്ടിലോടുന്ന കെ.എസ്.ആര്‍.ടി.സി. ബസാണ് ഇടിച്ചത്. ഗുരുതര പരുക്കുകളോടെ ശ്രീഹരിയെ ഉടന്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നാലെക്രയിലെ കൃഷ്ണന്റെയും മാധവിയുടെയും മകനാണ്. സഹോദരി: ഹരിത.

കാഞ്ഞങ്ങാട്: ബൈക്കും കെ.എസ്.ആര്‍.ടി.സി. ബസും കൂട്ടിയിടിച്ച് സൈനികന്‍ മരിച്ചു. സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥന്‍ പെരിയ നാലെക്രയിലെ ശ്രീഹരി (25)യാണ് മരിച്ചത്. അവധിക്ക് നാട്ടിലെത്തിയതായിരുന്നു. ദേശീയപാതയില്‍ പെരിയ കേന്ദ്ര സര്‍വ്വകലാശാലയ്ക്ക് സമീപം തിങ്കളാഴ്ച വൈകിട്ട് ആറിനാണ് അപകടം. ശ്രീഹരി സഞ്ചരിച്ച ബൈക്കില്‍ കോട്ടയം-പാല റൂട്ടിലോടുന്ന കെ.എസ്.ആര്‍.ടി.സി. ബസാണ് ഇടിച്ചത്. ഗുരുതര പരുക്കുകളോടെ ശ്രീഹരിയെ ഉടന്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
നാലെക്രയിലെ കൃഷ്ണന്റെയും മാധവിയുടെയും മകനാണ്. സഹോദരി: ഹരിത.

Related Articles
Next Story
Share it