ഉഡുപ്പി ജില്ലയില്‍ കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസുകളില്‍ യാത്രക്കാര്‍ക്ക് നല്‍കുന്നത് രണ്ട് ഡോസ് കോവിഡ്-19 വാക്സിനേഷന്‍ നിര്‍ബന്ധം എന്ന് രേഖപ്പെടുത്തിയ ടിക്കറ്റുകള്‍

ഉഡുപ്പി: കോവിഡ് 19 പ്രതിരോധ വാക്‌സിന്റെ രണ്ട് ഡോസും എല്ലാവര്‍ക്കും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി 100 ശതമാനം വാക്‌സിനേഷന്‍ കൈവരിക്കാന്‍ ഉഡുപ്പി ജില്ലാ ഭരണകൂടം നടപടി ശക്തമാക്കി. ഈ നേട്ടം കൈവരിക്കുന്നതിന് ആരോഗ്യം, റവന്യൂ വകുപ്പുകളില്‍ നിന്നും മറ്റു വകുപ്പുകളില്‍ നിന്നും ജില്ലാ ഭരണകൂടം പിന്തുണ തേടിയിട്ടുണ്ട്. ഉഡുപ്പി ജില്ലയില്‍ സര്‍വീസ് നടത്തുന്ന കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് 'രണ്ട് ഡോസ് കോവിഡ് -19 വാക്‌സിനേഷന്‍ നിര്‍ബന്ധം, മാസ്‌ക് നിര്‍ബന്ധമായി ധരിക്കുക' എന്ന് രേഖപ്പെടുത്തിയ ടിക്കറ്റുകളാണ് നല്‍കുന്നത്. […]

ഉഡുപ്പി: കോവിഡ് 19 പ്രതിരോധ വാക്‌സിന്റെ രണ്ട് ഡോസും എല്ലാവര്‍ക്കും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി 100 ശതമാനം വാക്‌സിനേഷന്‍ കൈവരിക്കാന്‍ ഉഡുപ്പി ജില്ലാ ഭരണകൂടം നടപടി ശക്തമാക്കി. ഈ നേട്ടം കൈവരിക്കുന്നതിന് ആരോഗ്യം, റവന്യൂ വകുപ്പുകളില്‍ നിന്നും മറ്റു വകുപ്പുകളില്‍ നിന്നും ജില്ലാ ഭരണകൂടം പിന്തുണ തേടിയിട്ടുണ്ട്. ഉഡുപ്പി ജില്ലയില്‍ സര്‍വീസ് നടത്തുന്ന കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് 'രണ്ട് ഡോസ് കോവിഡ് -19 വാക്‌സിനേഷന്‍ നിര്‍ബന്ധം, മാസ്‌ക് നിര്‍ബന്ധമായി ധരിക്കുക' എന്ന് രേഖപ്പെടുത്തിയ ടിക്കറ്റുകളാണ് നല്‍കുന്നത്. സമ്പൂര്‍ണ വാക്സിനേഷന്‍ കൈവരിക്കുന്നതിന് കെ.എസ്.ആര്‍.ടി.സിയുടെ സേവനം പരമാവധി പ്രയോജനപ്പെടുത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി. മാളുകള്‍, സിനിമാ ഹാളുകള്‍, മറ്റ് ഷോപ്പുകള്‍ എന്നിവയുടെ രശീതുകളിലും ബില്ലുകളിലും വാക്സിന്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കുന്ന സന്ദേശം രേഖപ്പെടുത്തണമെന്ന് ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ ആവശ്യപ്പെട്ടു.

Related Articles
Next Story
Share it