കെ.എസ്.ആര്‍.ടി.സിയെ പൊതുമേഖലയില്‍ നിലനിര്‍ത്തണം- ഐ.എന്‍.ടി.യു.സി

കാഞ്ഞങ്ങാട്: കെ.എസ്.ആര്‍.ടി.സിയെ പൊതുമേഖലയില്‍ നിലനിര്‍ത്തണമെന്ന് കെ.എസ്.ടി വര്‍ക്കേഴ്‌സ് യൂണിയന്‍ (ഐ.എന്‍.ടി.യു.സി) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കെ.എസ്.ആര്‍.ടി.സിക്ക് ബദലായി സ്വീഫ്റ്റ് എന്ന പേരില്‍ സമാന്തര സംവിധാനം നടപ്പിലാക്കി സ്ഥാപനത്തെ സ്വകാര്യവല്‍ക്കരിക്കാനും 25000 കോടിയോളം രൂപ വില വരുന്ന ആസ്തികള്‍ മറ്റ് സ്ഥാപനങ്ങള്‍ക്ക് കൈമാറി കെ.എസ്.ആര്‍.ടി.സിയെ തകര്‍ക്കാനുള്ള ശ്രമങ്ങളുമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് കുറ്റപെടുത്തി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു. എം.വി പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. എം.വിന്‍സെന്റ് എം.എല്‍.എ, ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡണ്ട് പി.ജി ദേവ്, മഹിളാ കോണ്‍ഗ്രസ് ജില്ലാ […]

കാഞ്ഞങ്ങാട്: കെ.എസ്.ആര്‍.ടി.സിയെ പൊതുമേഖലയില്‍ നിലനിര്‍ത്തണമെന്ന് കെ.എസ്.ടി വര്‍ക്കേഴ്‌സ് യൂണിയന്‍ (ഐ.എന്‍.ടി.യു.സി) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കെ.എസ്.ആര്‍.ടി.സിക്ക് ബദലായി സ്വീഫ്റ്റ് എന്ന പേരില്‍ സമാന്തര സംവിധാനം നടപ്പിലാക്കി സ്ഥാപനത്തെ സ്വകാര്യവല്‍ക്കരിക്കാനും 25000 കോടിയോളം രൂപ വില വരുന്ന ആസ്തികള്‍ മറ്റ് സ്ഥാപനങ്ങള്‍ക്ക് കൈമാറി കെ.എസ്.ആര്‍.ടി.സിയെ തകര്‍ക്കാനുള്ള ശ്രമങ്ങളുമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് കുറ്റപെടുത്തി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു. എം.വി പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. എം.വിന്‍സെന്റ് എം.എല്‍.എ, ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡണ്ട് പി.ജി ദേവ്, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് മിനി ചന്ദ്രന്‍, കെ.വേണുഗോപാലന്‍, മോഹനന്‍, ടി.വി കുഞ്ഞിരാമന്‍, ബിജു ജോണ്‍, എ.എന്‍ രാജേഷ്, ഗോപാലകൃഷ്ണകുറുപ്പ് പ്രസംഗിച്ചു. വിരമിക്കുന്ന ജില്ലാ പ്രസിഡണ്ട് എം.വി പത്മനാഭന്‍ സെക്രട്ടറി ഗോപാലകൃഷ്ണകുറുപ്പ് എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി. ഭാരവാഹികള്‍: അബ്ദുല്‍ ജലീല്‍ മല്ലം (പ്രസി.), വിനോദ് ജോസഫ് കാഞ്ഞങ്ങാട് (സെക്ര.), എ.മധു (ട്രഷ.).

Related Articles
Next Story
Share it