കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ ബുധനാഴ്ച മുതല്‍, സര്‍വീസ് ആരംഭിക്കരുതെന്നാവശ്യപ്പെട്ട് ആരോഗ്യവകുപ്പ് സെക്രട്ടറി ഗതാഗത മന്ത്രിക്കും സിഎംഡിക്കും കത്തയച്ചു

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ ബുധനാഴ്ച മുതല്‍ ആരംഭിക്കുമെന്ന് കെ എസ് ആര്‍ ടി സി. കോവിഡ് ലോക്ക്ഡൗണ്‍ സാഹചര്യത്തില്‍ നിര്‍ത്തിവെച്ച സര്‍വീസ് ലോക്ക്ഡൗണ്‍ ഒരു മാസം പിന്നിട്ട പശ്ചാത്തലത്തിലാണ് മാനദണ്ഡങ്ങളോടെ ആരംഭിക്കാന്‍ തീരുമാനിച്ചത്. ദീര്‍ഘദൂര സര്‍വീസുകളില്‍ ഇരുന്നുമാത്രം യാത്ര ചെയ്യാനാണ് അനുമതി. കഴിഞ്ഞ ദിവസം വന്ന ചീഫ് സെക്രട്ടറിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ ആരംഭിക്കാന്‍ ആലോചിച്ചിട്ടുള്ളത്. ആദ്യഘട്ടത്തില്‍ യാത്രക്കാര്‍ കൂടുതല്‍ ഉള്ള റൂട്ടുകളിലാവും സര്‍വീസ് നടത്തുക. ഏതെക്കെ സ്ഥലങ്ങളിലേക്കാണ് സര്‍വീസുകള്‍ നടത്തുക എന്നത് […]

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ ബുധനാഴ്ച മുതല്‍ ആരംഭിക്കുമെന്ന് കെ എസ് ആര്‍ ടി സി. കോവിഡ് ലോക്ക്ഡൗണ്‍ സാഹചര്യത്തില്‍ നിര്‍ത്തിവെച്ച സര്‍വീസ് ലോക്ക്ഡൗണ്‍ ഒരു മാസം പിന്നിട്ട പശ്ചാത്തലത്തിലാണ് മാനദണ്ഡങ്ങളോടെ ആരംഭിക്കാന്‍ തീരുമാനിച്ചത്. ദീര്‍ഘദൂര സര്‍വീസുകളില്‍ ഇരുന്നുമാത്രം യാത്ര ചെയ്യാനാണ് അനുമതി.

കഴിഞ്ഞ ദിവസം വന്ന ചീഫ് സെക്രട്ടറിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ ആരംഭിക്കാന്‍ ആലോചിച്ചിട്ടുള്ളത്. ആദ്യഘട്ടത്തില്‍ യാത്രക്കാര്‍ കൂടുതല്‍ ഉള്ള റൂട്ടുകളിലാവും സര്‍വീസ് നടത്തുക. ഏതെക്കെ സ്ഥലങ്ങളിലേക്കാണ് സര്‍വീസുകള്‍ നടത്തുക എന്നത് സംബന്ധിച്ച് ചാര്‍ട്ട് തയ്യാറാക്കി വരികയാണെന്ന് സിഎംഡി ബിജുപ്രഭാകര്‍ പറഞ്ഞു. യാത്രക്കാര്‍ക്ക് ടിക്കറ്റ് റിസര്‍വ് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

അതേസമയം സര്‍വീസ് ആരംഭിക്കരുതെന്നാവശ്യപ്പെട്ട് ആരോഗ്യവകുപ്പ് സെക്രട്ടറി ഗതാഗത മന്ത്രിക്കും കെഎസ്ആര്‍ടിസി സിഎംഡിക്കും കത്തയച്ചു. രോഗവ്യാപനവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറയാത്ത സാഹചര്യത്തല്‍ കെഎസ്ആര്‍ടിസി സര്‍വീസ് പുനഃരാരംഭിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍മാറണമെന്നാണ് ആരോഗ്യവകുപ്പ് സെക്രട്ടറി കെഎസ്ആര്‍ടിസിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

Related Articles
Next Story
Share it