കോവിഡ് രോഗികള്‍ക്കായി ഐ.സി.യു, ഓക്‌സിജന്‍ സൗകര്യങ്ങളോടെ കര്‍ണാടകയുടെ ഹൈടെക് ബസുകള്‍

ബംഗളൂരു: ഒറ്റപ്പെട്ട പ്രദേശങ്ങളിലുള്ള കോവിഡ് രോഗികള്‍ക്കായി ഐ.സി.യു, ഓക്‌സിജന്‍ സൗകര്യങ്ങളോടെയുള്ള ഹൈടെക് ബസുകള്‍ നിരത്തിലിറക്കി കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ (കെ.എസ്.ആര്‍.ടി.സി). ബംഗളൂരുവിലാണ് ഈ സേവനം ലഭ്യമാക്കിയത്. 5 ഓക്‌സിജന്‍ ബെഡുകള്‍, ഒരു വെന്റിലേറ്റര്‍, ഇ.സി.ജി അടക്കമുള്ള പരിശോധിക്കാനുള്ള സൗകര്യം തുടങ്ങിയവ ബസിലുണ്ട്. 10 ലക്ഷം രൂപ ചെലവിലാണ് ഈ ഹൈടെക് ബസ് ആംബുലന്‍സ് സജ്ജീകരിച്ചത്. സംസ്ഥാനത്തുടനീളം ഇത്തരം ആംബുലന്‍സ് ബസുകള്‍ ഏര്‍പ്പെടുത്താനുള്ള ഒരുക്കത്തിലാണ് കോര്‍പറേഷനെന്ന് കര്‍ണാടക ഡെപ്യൂട്ടി മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയുമായ ലക്ഷ്മണ്‍ സവാഡി […]

ബംഗളൂരു: ഒറ്റപ്പെട്ട പ്രദേശങ്ങളിലുള്ള കോവിഡ് രോഗികള്‍ക്കായി ഐ.സി.യു, ഓക്‌സിജന്‍ സൗകര്യങ്ങളോടെയുള്ള ഹൈടെക് ബസുകള്‍ നിരത്തിലിറക്കി കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ (കെ.എസ്.ആര്‍.ടി.സി). ബംഗളൂരുവിലാണ് ഈ സേവനം ലഭ്യമാക്കിയത്.
5 ഓക്‌സിജന്‍ ബെഡുകള്‍, ഒരു വെന്റിലേറ്റര്‍, ഇ.സി.ജി അടക്കമുള്ള പരിശോധിക്കാനുള്ള സൗകര്യം തുടങ്ങിയവ ബസിലുണ്ട്. 10 ലക്ഷം രൂപ ചെലവിലാണ് ഈ ഹൈടെക് ബസ് ആംബുലന്‍സ് സജ്ജീകരിച്ചത്. സംസ്ഥാനത്തുടനീളം ഇത്തരം ആംബുലന്‍സ് ബസുകള്‍ ഏര്‍പ്പെടുത്താനുള്ള ഒരുക്കത്തിലാണ് കോര്‍പറേഷനെന്ന് കര്‍ണാടക ഡെപ്യൂട്ടി മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയുമായ ലക്ഷ്മണ്‍ സവാഡി പറഞ്ഞു. 12 എണ്ണമാണ് ആദ്യഘട്ടത്തില്‍ ഒരുക്കിയത്.

Related Articles
Next Story
Share it