കര്‍ണാടകയുമായി തുറന്ന പോരാട്ടത്തിനില്ല; പക്ഷേ കെഎസ്ആര്‍ടിസി എന്ന ഡൊമൈന്‍ വിട്ടുനല്‍കുന്ന കാര്യത്തില്‍ വിട്ടുവീഴ്ചയില്ല; പേര് ഉപയോഗിക്കാനുള്ള അവകാശത്തില്‍ നിലപാട് വ്യക്തമാക്കി കേരളം

തിരുവനന്തപുരം: ട്രേഡ് മാര്‍ക്ക് ലഭിച്ചതിന് പിന്നാലെ കെ.എസ്.ആര്‍.ടി.സിയുടെ പേര് ഉപയോഗിക്കാനുള്ള അവകാശത്തില്‍ നിലപാട് വ്യക്തമാക്കി കേരളം. വര്‍ഷങ്ങളായി ഇരുസംസ്ഥാനങ്ങളും കെ.എസ്.ആര്‍.ടി.സി എന്ന പേര് ഉപയോഗിക്കുന്ന സാഹചര്യത്തില്‍ കേരളത്തിന് ട്രേഡ്മാര്‍ക്ക് അവകാശം ലഭിച്ചെങ്കിലും കര്‍ണാടകയുമായി തുറന്ന പോരാട്ടം വേണ്ടെന്ന നിലപാടിലാണ് കേരളം. പക്ഷേ കെഎസ്ആര്‍ടിസി എന്ന ഡൊമൈന്‍ വിട്ടുനല്‍കുന്ന കാര്യത്തില്‍ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും അത് തങ്ങള്‍ക്ക് വേണമെന്നും കേരളം പറയുന്നു. നീണ്ട ഏഴ് വര്‍ഷത്തെ നിയമപോരാട്ടത്തിന് ശേഷമാണ് കഴിഞ്ഞ ദിവസം കെ.എസ്.ആര്‍.ടി.സി എന്ന പേരും, ലോഗോയും, ആനവണ്ടി എന്ന ഓമനപ്പേരും […]

തിരുവനന്തപുരം: ട്രേഡ് മാര്‍ക്ക് ലഭിച്ചതിന് പിന്നാലെ കെ.എസ്.ആര്‍.ടി.സിയുടെ പേര് ഉപയോഗിക്കാനുള്ള അവകാശത്തില്‍ നിലപാട് വ്യക്തമാക്കി കേരളം. വര്‍ഷങ്ങളായി ഇരുസംസ്ഥാനങ്ങളും കെ.എസ്.ആര്‍.ടി.സി എന്ന പേര് ഉപയോഗിക്കുന്ന സാഹചര്യത്തില്‍ കേരളത്തിന് ട്രേഡ്മാര്‍ക്ക് അവകാശം ലഭിച്ചെങ്കിലും കര്‍ണാടകയുമായി തുറന്ന പോരാട്ടം വേണ്ടെന്ന നിലപാടിലാണ് കേരളം. പക്ഷേ കെഎസ്ആര്‍ടിസി എന്ന ഡൊമൈന്‍ വിട്ടുനല്‍കുന്ന കാര്യത്തില്‍ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും അത് തങ്ങള്‍ക്ക് വേണമെന്നും കേരളം പറയുന്നു.

നീണ്ട ഏഴ് വര്‍ഷത്തെ നിയമപോരാട്ടത്തിന് ശേഷമാണ് കഴിഞ്ഞ ദിവസം കെ.എസ്.ആര്‍.ടി.സി എന്ന പേരും, ലോഗോയും, ആനവണ്ടി എന്ന ഓമനപ്പേരും കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള രജിസ്ട്രാര്‍ ഓഫ് ട്രേഡ്മാര്‍ക്ക്‌സ് അംഗീകരിച്ചത്. ഇതിന് പിന്നാലെയാണ് സിഎംഡി ബിജുപ്രഭാകര്‍ നിലപാട് വ്യക്തമാക്കിയത്.

ഫെഡറല്‍ സംവിധാനത്തില്‍ രണ്ട് സംസ്ഥാനങ്ങള്‍ തമ്മില്‍ സ്വകാര്യ വ്യക്തികളെ പോലെ മത്സരിക്കേണ്ട കാര്യമില്ല. ഈ വിഷയം ഇരുസംസ്ഥനങ്ങള്‍ തമ്മില്‍ ഉചിതമായി പരിഹരിക്കണമെന്നാണ് സംസ്ഥാന സര്‍ക്കിരിന്റെയും കെ.എസ്.ആര്‍.ടി.സിയുടെ ആവശ്യം. ഇക്കാര്യത്തില്‍ ഒരു സ്പര്‍ദ്ധയ്ക്കും ഇടവരാതെ സെക്രട്ടറിമാര്‍ തലത്തിലും, ആവശ്യമെങ്കില്‍ മന്ത്രിമാര്‍ തലത്തിലും ചര്‍ച്ച നടത്തും. ഈ വിവരം ഔദ്യോഗികമായി കര്‍ണാടകയെ അറിയിക്കും. കര്‍ണാടക കേരളത്തിലേക്കും, കേരളം കര്‍ണാടകയിലേക്കും യാത്രാക്കാര്യത്തില്‍ മാത്രമല്ല മറ്റുള്ള എല്ലാ കാര്യത്തിലും പരസ്പരം സഹകരിക്കുന്നവരാണ്. അതിനാല്‍ ഇരു സംസ്ഥാനത്തേയും ജനങ്ങളുടെ സഹകരണങ്ങള്‍ എല്ലാം മുന്‍നിര്‍ത്തി മറ്റു കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും.

അതേസമയം കെഎസ്ആര്‍ടിസി എന്ന വെബ് ഡൊമൈന്‍ കര്‍ണാടകയുടെ കൈവശമാണ് ഉള്ളത്. അത് കൊണ്ടുതന്നെ ഓണ്‍ലൈനില്‍ കേരളത്തിന് ലഭിക്കേണ്ട ടിക്കറ്റുകള്‍ അധികവും കര്‍ണാടകയ്ക്ക് ലഭിക്കുന്നുണ്ട്. കെ.എസ്.ആര്‍.ടി.സി എന്ന ഡൊമയിന്‍ കര്‍ണാടക കൈവശം വെച്ചിരിക്കുന്നത് കൊണ്ട് യാത്രക്കാര്‍ ഓണ്‍ലൈനില്‍ ടിക്കറ്റിനായി സെര്‍ച്ച് ചെയ്യുമ്പോള്‍ ടിക്കറ്റ് മുഴുവന്‍ കര്‍ണാടകയ്ക്കാണ് പോകുന്നത്. പ്രത്യേകിച്ച് ലാഭകരമായിട്ടുള്ള അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ ബംഗുളുരുവില്‍ നിന്നും ഓപ്പറേറ്റ് ചെയ്യുന്നത് കാരണം കര്‍ണാടകയ്ക്കാണ് ആ ഇനത്തില്‍ കൂടുതല്‍ വരുമാനം ലഭിക്കുന്നത്. ബിജു പ്രഭാകര്‍ പറഞ്ഞു.

ഇത് കെ.എസ്.ആര്‍.ടി.സിയുടെ വരുമാനത്തെ സാരമായി ബാധിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ksrtc.in, ksrtc.org, ksrtc.com എന്നിവയുടെ ഉടമസ്ഥാവകാശം ഇപ്പോഴത്തെ രജിസ്ട്രാര്‍ ഓഫ് ട്രേഡ്മാര്‍ക്ക്‌സിന്‍െJ ഉത്തരവ് പ്രകാരം കേരളത്തിന് തന്നെ വേണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കാന്‍ തീരുമാനിച്ചത്. അക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചക്കും കെ.എസ്.ആര്‍.ടി.സി സന്നദ്ധമല്ല എന്നത് കേരളം കര്‍ണാടകയെ നയപരമായി അറിയിക്കും. ഇക്കാലത്ത് ഓണ്‍ലൈനില്‍ കൂടിയുള്ള ബിസിനസ് കൂടെ നടത്താതെ കെ.എസ്.ആര്‍.ടി.സിക്ക് പിടിച്ചു നില്‍ക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

Related Articles
Next Story
Share it