കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ സൂചനാപണിമുടക്ക് തുടങ്ങി; സംസ്ഥാനത്ത് സര്‍വീസ് നടത്തുന്നത് 10 ശതമാനം ബസുകള്‍ മാത്രം

തിരുവനന്തപുരം: ശമ്പളപരിഷ്‌കരണം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ സൂചനാ പണിമുടക്ക് ചൊവ്വാഴ്ച രാവിലെ ആരംഭിച്ചു. അര്‍ദ്ധരാത്രി വരെയാണ് പണിമുടക്ക്. ഐഎന്‍ടിയുസി, ബിഎംഎസ് എന്നീ സംഘടനകളാണ് സമരത്തിന് ആഹ്വാനം ചെയ്തത്. സിഐടിയു, എഐടിയുസി സംഘടനകള്‍ പണിമുടക്കില്‍ നിന്ന് വിട്ടുനില്‍ക്കുന്നു. ശമ്പളപരിഷ്‌കരണം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചും പുതിയ കമ്പനിയായ സ്വിഫ്റ്റിന്റെ വ്യവസ്ഥകളെ എതിര്‍ത്തുമാണ് സമരം. പണിമുടക്കിനെത്തുടര്‍ന്ന് ചൊവ്വാഴ്ച ഭൂരിഭാഗം സര്‍വ്വീസുകളും മുടങ്ങി. പത്ത് ശതമാനം ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. ഒത്തുതീര്‍പ്പിനായി തിങ്കളാഴ്ച ടിഡിഎഫ്, കെഎസ്ടി എംപ്ലോയീസ് സംഘടന നേതാക്കളുമായി എംഡി. […]

തിരുവനന്തപുരം: ശമ്പളപരിഷ്‌കരണം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ സൂചനാ പണിമുടക്ക് ചൊവ്വാഴ്ച രാവിലെ ആരംഭിച്ചു. അര്‍ദ്ധരാത്രി വരെയാണ് പണിമുടക്ക്. ഐഎന്‍ടിയുസി, ബിഎംഎസ് എന്നീ സംഘടനകളാണ് സമരത്തിന് ആഹ്വാനം ചെയ്തത്. സിഐടിയു, എഐടിയുസി സംഘടനകള്‍ പണിമുടക്കില്‍ നിന്ന് വിട്ടുനില്‍ക്കുന്നു. ശമ്പളപരിഷ്‌കരണം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചും പുതിയ കമ്പനിയായ സ്വിഫ്റ്റിന്റെ വ്യവസ്ഥകളെ എതിര്‍ത്തുമാണ് സമരം. പണിമുടക്കിനെത്തുടര്‍ന്ന് ചൊവ്വാഴ്ച ഭൂരിഭാഗം സര്‍വ്വീസുകളും മുടങ്ങി. പത്ത് ശതമാനം ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്.

ഒത്തുതീര്‍പ്പിനായി തിങ്കളാഴ്ച ടിഡിഎഫ്, കെഎസ്ടി എംപ്ലോയീസ് സംഘടന നേതാക്കളുമായി എംഡി. ബിജു പ്രഭാകര്‍ ചര്‍ച്ച നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല. തുടര്‍ന്നാണ് സമരം നടത്താന്‍ തീരുമാനിച്ചത്. ഒരു വിഭാഗം തൊഴിലാളികള്‍ പണിമുടക്കിയെങ്കിലും പരമാവധി ബസുകളുടെ സര്‍വ്വീസ് നടത്തുമെന്നാണ് മാനേജ്‌മെന്റ് അറിയിച്ചിരിക്കുന്നത്.

Related Articles
Next Story
Share it