വനിതാ ജീവനക്കാരുള്‍പ്പെടുന്ന വാട്സാപ്പ് ഗ്രൂപ്പില്‍ അടിവസ്ത്രം മാറുന്ന വീഡിയോ പോസ്റ്റ് ചെയ്തു; കെ എസ് ആര് ടി സി ഡ്രൈവര്‍ക്ക് സസ്പെന്ഷന്
തിരുവനന്തപുരം: വനിതാ ജീവനക്കാരുള്‍പ്പെടുന്ന വാട്സാപ്പ് ഗ്രൂപ്പില്‍ അടിവസ്ത്രം മാറുന്ന വീഡിയോ പോസ്റ്റ് ചെയ്ത കെ എസ് ആര് ടി സി ഡ്രൈവര്‍ക്ക് സസ്പെന്ഷന്. കെ.എസ്.ആര്.ടി.സി ആറ്റിങ്ങല്‍ ഡിപ്പോയിലെ ഡ്രൈവര്‍ എം.സാബുവിനെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. വസ്ത്രം മാറുന്നതിന്റെ ദൃശ്യങ്ങള്‍ സ്വയം ചിത്രീകരിച്ച് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. 35 വനിതാ അംഗങ്ങളുള്ള അംഗീകൃത സംഘടനയുടെ വാട്സാപ് ഗ്രൂപ്പിലാണ് ദൃശ്യങ്ങള്‍ വന്നത്. സാബു വീട്ടില്‍ വെച്ച് അടിവസ്ത്രം ധരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഗ്രൂപ്പില്‍ പ്രചരിച്ചതോടെ പരാതി ഉയരുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നെടുമങ്ങാട് […]

തിരുവനന്തപുരം: വനിതാ ജീവനക്കാരുള്‍പ്പെടുന്ന വാട്സാപ്പ് ഗ്രൂപ്പില്‍ അടിവസ്ത്രം മാറുന്ന വീഡിയോ പോസ്റ്റ് ചെയ്ത കെ എസ് ആര് ടി സി ഡ്രൈവര്‍ക്ക് സസ്പെന്ഷന്. കെ.എസ്.ആര്.ടി.സി ആറ്റിങ്ങല്‍ ഡിപ്പോയിലെ ഡ്രൈവര്‍ എം.സാബുവിനെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. വസ്ത്രം മാറുന്നതിന്റെ ദൃശ്യങ്ങള്‍ സ്വയം ചിത്രീകരിച്ച് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.
35 വനിതാ അംഗങ്ങളുള്ള അംഗീകൃത സംഘടനയുടെ വാട്സാപ് ഗ്രൂപ്പിലാണ് ദൃശ്യങ്ങള്‍ വന്നത്. സാബു വീട്ടില്‍ വെച്ച് അടിവസ്ത്രം ധരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഗ്രൂപ്പില്‍ പ്രചരിച്ചതോടെ പരാതി ഉയരുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നെടുമങ്ങാട് ഇന്‍സ്പെക്ടര്‍ ബി.ഗിരീഷ് സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തുടര്‍ന്നാണ് സസ്പെന്‍ഡ് ചെയ്തത്.
ഗുരുതരമായ സ്വഭാവദൂഷ്യമെന്നാണ് റിപ്പോര്‍ട്ട്. പല ജീവനക്കാരുടെയും മക്കള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കുപയോഗിക്കുന്ന ഫോണില്‍ ദൃശ്യങ്ങള്‍ പ്രചരിച്ചത് കുടുംബങ്ങളില്‍ അവമതിപ്പുണ്ടാകുന്നതിനിടയാക്കിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഡ്രൈവറുടെ പ്രവൃത്തി അച്ചടക്കലംഘനവും ഗുരുതരമായ സ്വഭാവദൂഷ്യവുമാണെന്ന് ഗവ. അഡീഷണല്‍ സെക്രട്ടറി മുഹമ്മദ് അന്‍സാരിയുടെ ഉത്തരവില്‍ പറയുന്നു. ഇയാള്‍ വര്‍ക്കിംഗ് അറേഞ്ച്മെന്റ് വ്യവസ്ഥയില്‍ തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ ജോലി ചെയ്ത് വരികയായിരുന്നു.