കര്‍ണാടകയില്‍ കെ.എസ്.ആര്‍.ടി.സി ബസ് ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്കില്‍; 156 പേരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു, ഭീഷണിക്ക് വഴങ്ങില്ലെന്ന് സമരക്കാര്‍

മംഗളൂരു: കര്‍ണാടകയില്‍ കെ.എസ്.ആര്‍.ടി.സി ബസ് ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക് തുടരുന്നു. കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് ലീഗിന്റെ നേതൃത്വത്തിലാണ് സമരം. പണിമുടക്ക് പിന്‍വലിച്ചില്ലെങ്കില്‍ സമരത്തിലുള്ള ജീവനക്കാരെ പിരിച്ചുവിടുന്നതടക്കമുള്ള കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. 26,000 ബസുകളും 1.37 ലക്ഷം ജീവനക്കാരുമുള്ള നാല് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനുകള്‍ക്കും സര്‍ക്കാര്‍ ഇതുസംബന്ധിച്ച സര്‍ക്കുലര്‍ അയച്ചു. സമരക്കാര്‍ക്കെതിരെ എസ്മ പ്രയോഗിക്കുമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചു. ഇതിന്റെ ഭാഗമായി ബംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ 96 ട്രെയിനി സ്റ്റാഫുകളെ വ്യാഴാഴ്ചയും […]

മംഗളൂരു: കര്‍ണാടകയില്‍ കെ.എസ്.ആര്‍.ടി.സി ബസ് ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക് തുടരുന്നു. കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് ലീഗിന്റെ നേതൃത്വത്തിലാണ് സമരം. പണിമുടക്ക് പിന്‍വലിച്ചില്ലെങ്കില്‍ സമരത്തിലുള്ള ജീവനക്കാരെ പിരിച്ചുവിടുന്നതടക്കമുള്ള കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. 26,000 ബസുകളും 1.37 ലക്ഷം ജീവനക്കാരുമുള്ള നാല് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനുകള്‍ക്കും സര്‍ക്കാര്‍ ഇതുസംബന്ധിച്ച സര്‍ക്കുലര്‍ അയച്ചു. സമരക്കാര്‍ക്കെതിരെ എസ്മ പ്രയോഗിക്കുമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചു. ഇതിന്റെ ഭാഗമായി ബംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ 96 ട്രെയിനി സ്റ്റാഫുകളെ വ്യാഴാഴ്ചയും 60 ഓളം ട്രെയിനി സ്റ്റാഫുകളെ വെള്ളിയാഴ്ചയും ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. അതേസമയം ജീവനക്കാര്‍ സമരത്തില്‍ ഒറ്റക്കെട്ടായി നിലകൊള്ളുന്നുവെന്നും ജീവനക്കാരെ പിന്തിരിപ്പിക്കാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന എസ്മ അടക്കമുള്ള നടപടികളെക്കുറിച്ച് ആരും ആശങ്കപ്പെടുന്നില്ലെന്നും കെ.എസ്.ആര്‍.ടി.എല്ലിന്റെ ഓണററി പ്രസിഡണ്ട് കോഡിഹള്ളി ചന്ദ്രശേഖര്‍ പറഞ്ഞു. ശനിയാഴ്ചയും അനിശ്ചിതകാല പണിമുടക്ക് തുടരുകയാണ്. ശമ്പളം വൈകുന്നതടക്കമുള്ള കാര്യങ്ങളില്‍ പ്രതിഷേധമുയര്‍ത്തിയാണ് ജീവനക്കാര്‍ സമരം തുടങ്ങിയത്.

Related Articles
Next Story
Share it