ചൊവ്വാഴ്ച സംസ്ഥാനത്ത് കെ എസ് ആര്‍ ടി സി പണിമുടക്ക്

തിരുവനന്തപുരം: ചൊവ്വാഴ്ച സംസ്ഥാനത്ത് കെ എസ് ആര്‍ ടി സി പണിമുടക്ക് നടത്തും. പ്രതിപക്ഷ ട്രേഡ് യൂണിയനുകളാണ് പണിമുടക്ക് നടത്തുന്നത്. ശമ്പള പരിഷ്‌കരണമടക്കമുള്ള ആവശ്യങ്ങളില്‍ അനുകൂല തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് യുഡിഎഫ് അനുകൂല സംഘടനകള്‍ സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചത്. എംഡി ബിജു പ്രഭാകറുമായി തിങ്കളാഴ്ച ചര്‍ച്ച നടത്തിയെങ്കെിലും ഉറപ്പൊന്നും കിട്ടിയില്ലെന്ന് യൂണിയന്‍ നേതാക്കള്‍ അറിയിച്ചു. സ്വതന്ത്ര കമ്പനിയായ സ്വിഫ്റ്റ് രൂപീകരിക്കുന്നതോടെ കെഎസ്ആര്‍ടിസിയുടെ തകര്‍ച്ച പൂര്‍ണമാകുമെന്നു പ്രതിപക്ഷ യൂണിയനുകള്‍ കുറ്റപ്പെടുത്തി. അതേസമയം പണിമുടക്ക് രാഷ്ട്രീയ പ്രേരിതമാണെന്ന നിലപാടുമായി ഭരണാനൂകൂല […]

തിരുവനന്തപുരം: ചൊവ്വാഴ്ച സംസ്ഥാനത്ത് കെ എസ് ആര്‍ ടി സി പണിമുടക്ക് നടത്തും. പ്രതിപക്ഷ ട്രേഡ് യൂണിയനുകളാണ് പണിമുടക്ക് നടത്തുന്നത്. ശമ്പള പരിഷ്‌കരണമടക്കമുള്ള ആവശ്യങ്ങളില്‍ അനുകൂല തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് യുഡിഎഫ് അനുകൂല സംഘടനകള്‍ സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചത്. എംഡി ബിജു പ്രഭാകറുമായി തിങ്കളാഴ്ച ചര്‍ച്ച നടത്തിയെങ്കെിലും ഉറപ്പൊന്നും കിട്ടിയില്ലെന്ന് യൂണിയന്‍ നേതാക്കള്‍ അറിയിച്ചു.

സ്വതന്ത്ര കമ്പനിയായ സ്വിഫ്റ്റ് രൂപീകരിക്കുന്നതോടെ കെഎസ്ആര്‍ടിസിയുടെ തകര്‍ച്ച പൂര്‍ണമാകുമെന്നു പ്രതിപക്ഷ യൂണിയനുകള്‍ കുറ്റപ്പെടുത്തി. അതേസമയം പണിമുടക്ക് രാഷ്ട്രീയ പ്രേരിതമാണെന്ന നിലപാടുമായി ഭരണാനൂകൂല സംഘടനയായ കെഎസ്ആര്‍ടിഇഎ രംഗത്തെത്തി. സര്‍ക്കാര്‍ പ്രഖ്യാപിച്ച പരിഷ്‌കരണ നടപടികള്‍ വിശ്വാസത്തിലെടുക്കുന്നുവെന്നും ചൊവ്വാഴ്ചത്തെ പണിമുടക്കില്‍ പങ്കെടുക്കില്ലെന്നും അവര്‍ വ്യക്തമാക്കി.

Related Articles
Next Story
Share it