മയിലാട്ടിയില്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്‌കൂള്‍ ബസിലിടിച്ചു; വിദ്യാര്‍ത്ഥികളും അധ്യാപികയുമുള്‍പ്പെടെ ഏഴുപേര്‍ക്ക് പരിക്ക്

പൊയിനാച്ചി: പൊയിനാച്ചി മയിലാട്ടിയില്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്‌കൂള്‍ ബസിലിടിച്ചു. അപകടത്തില്‍ വിദ്യാര്‍ത്ഥികളും അധ്യാപികയുമുള്‍പ്പെടെ ഏഴുപേര്‍ക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് അപകടമുണ്ടായത്. സ്വകാര്യബസുമായി മത്സരിച്ചോടിയ കെ.എസ്.ആര്‍.ടി. സി ബസ് വിദ്യാര്‍ത്ഥികളെ ഇറക്കാനായി നിര്‍ത്തിയിട്ട ചട്ടഞ്ചാല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ ബസില്‍ ഇടിക്കുകയായിരുന്നു. കാസര്‍കോട്ടു നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന ടൗണ്‍ ടു ടൗണ്‍ കെ.എസ്.ആര്‍.ടി.സി ബസും ദുബായ് സ്വകാര്യബസുമാണ് മത്സരിച്ചോടിയത്. പൊയിനാച്ചി സ്റ്റോപ്പ് കഴിഞ്ഞതോടെ മറികടക്കാന്‍ വേണ്ടി രണ്ട് ബസുകളും അതിവേഗത്തില്‍ ഓടുകയായിരുന്നു. നിര്‍മ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ആറുവരിപ്പാതയുടെ തുറന്നുകൊടുത്ത ഇടതുഭാഗത്തുകൂടി […]

പൊയിനാച്ചി: പൊയിനാച്ചി മയിലാട്ടിയില്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്‌കൂള്‍ ബസിലിടിച്ചു. അപകടത്തില്‍ വിദ്യാര്‍ത്ഥികളും അധ്യാപികയുമുള്‍പ്പെടെ ഏഴുപേര്‍ക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് അപകടമുണ്ടായത്. സ്വകാര്യബസുമായി മത്സരിച്ചോടിയ കെ.എസ്.ആര്‍.ടി. സി ബസ് വിദ്യാര്‍ത്ഥികളെ ഇറക്കാനായി നിര്‍ത്തിയിട്ട ചട്ടഞ്ചാല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ ബസില്‍ ഇടിക്കുകയായിരുന്നു. കാസര്‍കോട്ടു നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന ടൗണ്‍ ടു ടൗണ്‍ കെ.എസ്.ആര്‍.ടി.സി ബസും ദുബായ് സ്വകാര്യബസുമാണ് മത്സരിച്ചോടിയത്. പൊയിനാച്ചി സ്റ്റോപ്പ് കഴിഞ്ഞതോടെ മറികടക്കാന്‍ വേണ്ടി രണ്ട് ബസുകളും അതിവേഗത്തില്‍ ഓടുകയായിരുന്നു. നിര്‍മ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ആറുവരിപ്പാതയുടെ തുറന്നുകൊടുത്ത ഇടതുഭാഗത്തുകൂടി കെ.എസ്.ആര്‍.ടി.സി ബസ് സ്വകാര്യബസിനെ മറികടക്കുന്നതിനായി വെട്ടിക്കുന്നതിനിടെ മയിലാട്ടി ടെക്സ്‌റ്റൈല്‍ മില്‍ സ്റ്റോപ്പിന് സമീപം വിദ്യാര്‍ത്ഥികളെ ഇറക്കുകയായിരുന്ന സ്‌കൂള്‍ ബസില്‍ ഇടിക്കുകയായിരുന്നു. ഇതിന്റെ ആഘാതത്തില്‍ സ്‌കൂള്‍ ബസിന്റെ പിറകുഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. ചട്ടഞ്ചാല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ പനയാലിലെ ദര്‍ശന ചന്ദ്രന്‍, കെ. ദേവാംഗ്, കുണിയയിലെ അല്‍ അമീന്‍, ഒമ്പതാംതരം വിദ്യാര്‍ത്ഥിനി കുണിയയിലെ ഫിദ ഷെറിന്‍, അറബിക് അധ്യാപിക കുണിയയിലെ മറിയംബി(32) എന്നിവര്‍ക്കും കെ.എസ്.ആര്‍.ടി.സി ബസിലെ രണ്ട് യാത്രക്കാര്‍ക്കുമാണ് അപകടത്തില്‍ പരിക്കേറ്റത്. വിദ്യാര്‍ത്ഥികളും അധ്യാപികയും ചെങ്കളയിലെ സഹകരണാസ്പത്രിയില്‍ ചികിത്സയിലാണ്. പരീക്ഷയായതിനാല്‍ 25ല്‍ താഴെ സ്‌കൂള്‍ കുട്ടികള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ബസിന്റെ പിറകുവശത്തെ സീറ്റില്‍ കുട്ടികള്‍ കുറവായതിനാല്‍ വലിയൊരു ദുരന്തമാണ് ഒഴിവായത്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. മേല്‍പ്പറമ്പ് പൊലീസ് സ്ഥലത്തെത്തി അപകടത്തില്‍പ്പെട്ട മൂന്ന് ബസുകളും കസ്റ്റഡിയിലെടുത്തു. ചട്ടഞ്ചാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ബസ് ഡ്രൈവര്‍ പാണ്ടി കാട്ടിപ്പാറ ഹൗസിലെ എം. അശോകന്റെ പരാതിയില്‍ കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

Related Articles
Next Story
Share it