പുത്തൂരിനടുത്ത് ഉപ്പിനങ്ങാടിയില്‍ റോഡ് മുറിച്ചുകടക്കുകയായിരുന്ന മാതാവും ഒന്നരവയസുള്ള കുട്ടിയും അമിതവേഗതയില്‍ വന്ന കെ.എസ്.ആര്‍.ടി.സി ബസിടിച്ച് മരിച്ചു

പുത്തൂര്‍: കര്‍ണാടക പുത്തൂരിനടുത്ത് ഉപ്പിനങ്ങാടിയില്‍ റോഡ് മുറിച്ചുകടക്കുകയായിരുന്ന മാതാവും ഒന്നരവയസുള്ള കുട്ടിയും കെ.എസ്.ആര്‍.ടി.സി ബസിടിച്ച് മരിച്ചു. ചൊവ്വാഴ്ച ഉച്ചയോടെയാണ് അപകടം. ബെല്‍ത്തങ്ങാടി താലൂക്കിലെ ഷിര്‍ലാല്‍ സ്വദേശി സിദ്ദിഖിന്റെ ഭാര്യ ഷാഹിദ (25), മകന്‍ ഷഹീല്‍ എന്നിവരാണ് മരിച്ചത്. ഉപ്പിനങ്ങാടി ബസ് സ്റ്റാന്‍ഡില്‍ ഷാഹിദ ഷഹീലിന്റെ കൈ പിടിച്ച് റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയില്‍ വന്ന കെഎസ്ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് മരിച്ചു. ഷാഹിദ ഗേരുകാട്ടെയിലെ മാതാവിന്റെ വീട്ടില്‍ പോയിരുന്നതായിരുന്നു. മകനോടൊപ്പം പുത്തൂരിലെ ഡോക്ടറുടെ ക്ലിനിക്കിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. […]

പുത്തൂര്‍: കര്‍ണാടക പുത്തൂരിനടുത്ത് ഉപ്പിനങ്ങാടിയില്‍ റോഡ് മുറിച്ചുകടക്കുകയായിരുന്ന മാതാവും ഒന്നരവയസുള്ള കുട്ടിയും കെ.എസ്.ആര്‍.ടി.സി ബസിടിച്ച് മരിച്ചു. ചൊവ്വാഴ്ച ഉച്ചയോടെയാണ് അപകടം.
ബെല്‍ത്തങ്ങാടി താലൂക്കിലെ ഷിര്‍ലാല്‍ സ്വദേശി സിദ്ദിഖിന്റെ ഭാര്യ ഷാഹിദ (25), മകന്‍ ഷഹീല്‍ എന്നിവരാണ് മരിച്ചത്. ഉപ്പിനങ്ങാടി ബസ് സ്റ്റാന്‍ഡില്‍ ഷാഹിദ ഷഹീലിന്റെ കൈ പിടിച്ച് റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയില്‍ വന്ന കെഎസ്ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് മരിച്ചു. ഷാഹിദ ഗേരുകാട്ടെയിലെ മാതാവിന്റെ വീട്ടില്‍ പോയിരുന്നതായിരുന്നു. മകനോടൊപ്പം പുത്തൂരിലെ ഡോക്ടറുടെ ക്ലിനിക്കിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
സ്ഥലത്തെത്തിയ ഉപ്പിനങ്ങാടി പൊലീസ് കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തു.

Related Articles
Next Story
Share it