കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസുകളിലെ സെസ് ഒഴിവാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസുകളിലെ സെസ് ഒഴിവാക്കിയതായി ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍. എല്ലാ ഓര്‍ഡിനറി സര്‍വ്വീസുകളിലും 47.9 കിലോമീറ്റര്‍ വരെ ദൂരത്തേക്കുള്ള ടിക്കറ്റ് നിരക്കായ 49 വരെയുള്ള ടിക്കറ്റുകളില്‍ ഈടാക്കിയിരുന്ന സെസ് തുകയാണ് ഒഴിവാക്കിയത്. പരീക്ഷണാടിസ്ഥാനത്തില്‍ ആറ് മാസത്തേക്ക് സെസ് ഒഴിവാക്കിയിരിക്കുന്നത്. കെ.എസ്.ആര്‍.ടി.സി സി.എം.ഡിയുടെ ആവശ്യപ്രകാരമാണ തീരുമാനമെന്ന് മന്ത്രി അറിയിച്ചു. സെസ് ഒഴിവാക്കുന്നതിലൂടെ ഉണ്ടാകുന്ന വരുമാന നഷ്ടം ടിക്കറ്റ് നിരക്ക് കുറക്കുമ്പോള്‍ കൂടുതല്‍ യാത്രക്കാരെ ബസുകളില്‍ യാത്ര ചെയ്യാന്‍ അനുവദിക്കുന്നതിലൂടെ നികത്തുവാന്‍ കഴിയുമെന്ന് […]

തിരുവനന്തപുരം: സംസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസുകളിലെ സെസ് ഒഴിവാക്കിയതായി ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍. എല്ലാ ഓര്‍ഡിനറി സര്‍വ്വീസുകളിലും 47.9 കിലോമീറ്റര്‍ വരെ ദൂരത്തേക്കുള്ള ടിക്കറ്റ് നിരക്കായ 49 വരെയുള്ള ടിക്കറ്റുകളില്‍ ഈടാക്കിയിരുന്ന സെസ് തുകയാണ് ഒഴിവാക്കിയത്. പരീക്ഷണാടിസ്ഥാനത്തില്‍ ആറ് മാസത്തേക്ക് സെസ് ഒഴിവാക്കിയിരിക്കുന്നത്.

കെ.എസ്.ആര്‍.ടി.സി സി.എം.ഡിയുടെ ആവശ്യപ്രകാരമാണ തീരുമാനമെന്ന് മന്ത്രി അറിയിച്ചു. സെസ് ഒഴിവാക്കുന്നതിലൂടെ ഉണ്ടാകുന്ന വരുമാന നഷ്ടം ടിക്കറ്റ് നിരക്ക് കുറക്കുമ്പോള്‍ കൂടുതല്‍ യാത്രക്കാരെ ബസുകളില്‍ യാത്ര ചെയ്യാന്‍ അനുവദിക്കുന്നതിലൂടെ നികത്തുവാന്‍ കഴിയുമെന്ന് സി.എം.ഡി സര്‍ക്കാരിനെ അറിയിച്ചിരുന്നു. കൂടാതെ പ്രത്യേക നിരക്കില്‍ നടത്തുന്ന മറ്റ് ബോണ്ട് സര്‍വ്വീസുകളില്‍ കൂടുതല്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ ഓടിക്കുന്നത് വഴിയും ഈ വരുമാനക്കുറവ് പരിഹരിക്കാന്‍ കഴിയുമെന്നും കണക്കുകൂട്ടുന്നു. ഇത് പ്രകാരം ഓര്‍ഡിനറി ബസുകളിലെ ടിക്കറ്റ് നിരക്കുകളിലും കുറവ് ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

Related Articles
Next Story
Share it