പാലാരിവട്ടത്ത് കെഎസ്ആര്‍ടിസി ബസ് മരത്തില്‍ ഇടിച്ച് ഡ്രൈവര്‍ മരിച്ചു; 26 പേര്‍ക്ക് പരിക്ക്

കൊച്ചി: കെഎസ്ആര്‍ടിസി ബസ് മരത്തില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു. 26 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. എറണാകുളം പാലാരിവട്ടം ചക്കരപ്പറമ്പിലാണ് അപകടമുണ്ടായത്. ഡ്രൈവറായ തിരുവനന്തപുരം സ്വദേശി അരുണ്‍ സുകമാര്‍(45) ആണ് മരിച്ചത്. പുലര്‍ച്ചെ നാലരയോടെയാണ് സംഭവം. അപകടത്തില്‍ പരുക്ക് പറ്റിയവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സൂപ്പര്‍ ഡീലക്സ് ബസാണ് അപകടത്തില്‍ പെട്ടത്. നാലുവരി പാതയുടെ വശത്തുള്ള മരത്തിലേക്ക് ബസ് ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ ബസ്സിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. […]

കൊച്ചി: കെഎസ്ആര്‍ടിസി ബസ് മരത്തില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു. 26 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. എറണാകുളം പാലാരിവട്ടം ചക്കരപ്പറമ്പിലാണ് അപകടമുണ്ടായത്. ഡ്രൈവറായ തിരുവനന്തപുരം സ്വദേശി അരുണ്‍ സുകമാര്‍(45) ആണ് മരിച്ചത്. പുലര്‍ച്ചെ നാലരയോടെയാണ് സംഭവം.

അപകടത്തില്‍ പരുക്ക് പറ്റിയവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സൂപ്പര്‍ ഡീലക്സ് ബസാണ് അപകടത്തില്‍ പെട്ടത്. നാലുവരി പാതയുടെ വശത്തുള്ള മരത്തിലേക്ക് ബസ് ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ ബസ്സിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.

ഡ്രൈവര്‍ ഉറങ്ങി പോയതാവാം അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. ഇടിയുടെ ആഘാതത്തില്‍ മരം കടപുഴകി. മരം മുറിച്ചുമാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

KSRTC Accident in Palarivattom: Driver died

Related Articles
Next Story
Share it