ഷോക്കേറ്റ് ചികിത്സയിലായിരുന്ന കെ.എസ്.ഇ.ബി. ജീവനക്കാരന്‍ മരിച്ചു

കാഞ്ഞങ്ങാട്: ജോലിക്കിടെ ഷോക്കേറ്റ് ചികിത്സയിലായിരുന്ന കെ.എസ്.ഇ.ബി. ജീവനക്കാരന്‍ മരിച്ചു. മാവുങ്കാല്‍ സബ്ബ് സ്റ്റേഷനിലെ ജീവനക്കാരന്‍ ചീമേനി പൊതാവൂരിലെ കെ.എം സനോജ്(35)ആണ് മരിച്ചത്. കോഴിക്കോട് മിംസ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ മാസം 11 ന് രാവിലെ 10 മണിയോടെ കാഞ്ഞങ്ങാട് സബ്ബ് സ്റ്റേഷനില്‍ അറ്റകുറ്റപണിക്കിടെയാണ് ഷോക്കേറ്റത്. ഉടന്‍ തന്നെ കാഞ്ഞങ്ങാട് സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു. റിട്ട. അധ്യാപകന്‍ ഇ.വി. കേളപ്പന്റെയും ശാരദയുടെയും മകനാണ്. ഭാര്യ: നിഷിത (റെയില്‍വേ ഉദ്യോഗസ്ഥ). ഏക മകന്‍ ദേവാനുഷ്. […]

കാഞ്ഞങ്ങാട്: ജോലിക്കിടെ ഷോക്കേറ്റ് ചികിത്സയിലായിരുന്ന കെ.എസ്.ഇ.ബി. ജീവനക്കാരന്‍ മരിച്ചു. മാവുങ്കാല്‍ സബ്ബ് സ്റ്റേഷനിലെ ജീവനക്കാരന്‍ ചീമേനി പൊതാവൂരിലെ കെ.എം സനോജ്(35)ആണ് മരിച്ചത്. കോഴിക്കോട് മിംസ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ മാസം 11 ന് രാവിലെ 10 മണിയോടെ കാഞ്ഞങ്ങാട് സബ്ബ് സ്റ്റേഷനില്‍ അറ്റകുറ്റപണിക്കിടെയാണ് ഷോക്കേറ്റത്. ഉടന്‍ തന്നെ കാഞ്ഞങ്ങാട് സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു. റിട്ട. അധ്യാപകന്‍ ഇ.വി. കേളപ്പന്റെയും ശാരദയുടെയും മകനാണ്. ഭാര്യ: നിഷിത (റെയില്‍വേ ഉദ്യോഗസ്ഥ). ഏക മകന്‍ ദേവാനുഷ്. സഹോദരങ്ങള്‍: രസിത, സബിത, സജീഷ് (അധ്യാപകന്‍ പൊതാവൂര്‍).

Related Articles
Next Story
Share it