കെ.എസ്.ഇ.ബി വിജിലന്‍സ് വിഭാഗം ഉദ്യോഗസ്ഥന്‍ താമസ സ്ഥലത്ത് മരിച്ചനിലയില്‍

കാഞ്ഞങ്ങാട്: കെ.എസ്.ഇ.ബി വിജിലന്‍സ് വിഭാഗം ഉദ്യോഗസ്ഥനെ താമസ സ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി. പയ്യന്നൂര്‍ ഏഴിലോട് സ്വദേശി വടക്കേ വളപ്പില്‍ വി.വി രാജനെ(54)യാണ് നീലേശ്വരം കറുത്ത ഗേറ്റിന് സമീപത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്. മൃതദേഹത്തിന് മൂന്നു ദിവസത്തിലധികം പഴക്കമുണ്ട്. വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനാല്‍ നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. വീട്ടിലെ ഗോവണി പടിയിലാണ് മൃതദേഹം ഉണ്ടായത്. നീലേശ്വരം പൊലീസ് അന്വേഷണം ആരംഭിച്ചു. കാസര്‍കോടാണ് ജോലി ചെയ്തിരുന്നത്.

Related Articles
Next Story
Share it