ഒരു യൂണിറ്റ് പോലും ഉപയോഗിക്കാത്ത വീട്ടില്‍ എങ്ങനെ നൂറും ഇരുനൂറും രൂപ വൈദ്യുതി ബില്‍ വരുന്നു? പിന്നില്‍ കെ.എസ്.ഇ.ബിയുടെ കൊള്ളയോ? വസ്തുത ഇങ്ങനെ
തിരുവനന്തപുരം: ഒരു യൂണിറ്റ് പോലും ഉപയോഗിക്കാത്ത വീട്ടില്‍ എങ്ങനെ നൂറും ഇരുനൂറും രൂപ വൈദ്യുതി ബില്‍ വരുന്നു? ഇത് കെ.എസ്.ഇ.ബിയുടെ കൊള്ളയോ? കൊള്ളയാണ് എന്ന തരത്തില്‍ ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ സന്ദേശങ്ങള്‍ വരാറുണ്ട്. എന്നാല്‍ ഇതിന്റെ വസ്തുത മറ്റൊന്നാണ് എന്ന് വ്യക്തമാക്കി കെ.എസ്.ഇ.ബി തന്നെ രംഗത്തെത്തി. സന്ദേശം ശരിയല്ലെന്നും വൈദ്യുതി താരിഫിനെക്കുറിച്ചും ബില്ലിംഗ് ശൈലിയെക്കുറിച്ചുമുള്ള അജ്ഞതയാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്നും കെ എസ് ഇ ബി വ്യക്തമാക്കുന്നു. ഇതുസംബന്ധിച്ച് കെ.എസ്.ഇ.ബിയുടെ മറുപടി ഇങ്ങനെ, ഒരു യൂണിറ്റു പോലും ഉപയോഗിക്കാതെ […]
തിരുവനന്തപുരം: ഒരു യൂണിറ്റ് പോലും ഉപയോഗിക്കാത്ത വീട്ടില്‍ എങ്ങനെ നൂറും ഇരുനൂറും രൂപ വൈദ്യുതി ബില്‍ വരുന്നു? ഇത് കെ.എസ്.ഇ.ബിയുടെ കൊള്ളയോ? കൊള്ളയാണ് എന്ന തരത്തില്‍ ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ സന്ദേശങ്ങള്‍ വരാറുണ്ട്. എന്നാല്‍ ഇതിന്റെ വസ്തുത മറ്റൊന്നാണ് എന്ന് വ്യക്തമാക്കി കെ.എസ്.ഇ.ബി തന്നെ രംഗത്തെത്തി. സന്ദേശം ശരിയല്ലെന്നും വൈദ്യുതി താരിഫിനെക്കുറിച്ചും ബില്ലിംഗ് ശൈലിയെക്കുറിച്ചുമുള്ള അജ്ഞതയാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്നും കെ എസ് ഇ ബി വ്യക്തമാക്കുന്നു. ഇതുസംബന്ധിച്ച് കെ.എസ്.ഇ.ബിയുടെ മറുപടി ഇങ്ങനെ, ഒരു യൂണിറ്റു പോലും ഉപയോഗിക്കാതെ […]

തിരുവനന്തപുരം: ഒരു യൂണിറ്റ് പോലും ഉപയോഗിക്കാത്ത വീട്ടില്‍ എങ്ങനെ നൂറും ഇരുനൂറും രൂപ വൈദ്യുതി ബില്‍ വരുന്നു? ഇത് കെ.എസ്.ഇ.ബിയുടെ കൊള്ളയോ? കൊള്ളയാണ് എന്ന തരത്തില്‍ ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ സന്ദേശങ്ങള്‍ വരാറുണ്ട്. എന്നാല്‍ ഇതിന്റെ വസ്തുത മറ്റൊന്നാണ് എന്ന് വ്യക്തമാക്കി കെ.എസ്.ഇ.ബി തന്നെ രംഗത്തെത്തി. സന്ദേശം ശരിയല്ലെന്നും വൈദ്യുതി താരിഫിനെക്കുറിച്ചും ബില്ലിംഗ് ശൈലിയെക്കുറിച്ചുമുള്ള അജ്ഞതയാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്നും കെ എസ് ഇ ബി വ്യക്തമാക്കുന്നു.
ഇതുസംബന്ധിച്ച് കെ.എസ്.ഇ.ബിയുടെ മറുപടി ഇങ്ങനെ,
ഒരു യൂണിറ്റു പോലും ഉപയോഗിക്കാതെ വൈദ്യുതി ബില്‍ വന്നു എന്നും അത് കെ എസ് ഇ ബിയുടെ തട്ടിപ്പാണെന്നും ആരോപിച്ച് ചില വാട്‌സാപ് മെസേജുകള്‍ പ്രചരിക്കുന്നുണ്ട്. വൈദ്യുതി താരിഫിനെക്കുറിച്ചും ബില്ലിംഗ് ശൈലിയെക്കുറിച്ചുമുള്ള അജ്ഞതയാണ് ഈ ആരോപണങ്ങള്‍ക്ക് പിന്നില്‍.
ഇതിലെ വസ്തുതയെന്തെന്ന് ഒന്ന് മനസ്സിലാക്കാന്‍ ശ്രമിക്കാം.
കേരളത്തിലെ വൈദ്യുതി നിരക്ക് നിശ്ചയിക്കുന്നത് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷന്‍ എന്ന സ്വതന്ത്ര സ്ഥാപനമാണ്. ജനഹിത പരിശോധനയുള്‍പ്പെടെ നടത്തിയിട്ടാണ് റെഗുലേറ്ററി കമ്മീഷന്‍ വൈദ്യുതി നിരക്ക് നിശ്ചയിച്ച് കെ എസ് ഇ ബിക്ക് നല്കുന്നത്, ഏറ്റവും ഒടുവില്‍ 2019 ജൂലൈയിലാണ് വൈദ്യുതി നിരക്ക് പരിഷ്‌ക്കരിച്ചത്. കെ എസ് ഇ ബിക്കോ സര്‍ക്കാരിനോ ഏകപക്ഷീയമായി വൈദ്യുതി നിരക്കില്‍ ഒരു മാറ്റവും വരുത്താനാവില്ല എന്ന് സാരം.
2019 ജൂലൈ മാസം എട്ടാം തീയതി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷന്‍ പുറത്തിറക്കിയ താരിഫ് ഓര്‍ഡര്‍ പ്രകാരമാണ് കെ എസ് ഇ ബിയില്‍ വൈദ്യുതി ബില്ലിംഗ് ചെയ്യുന്നത്. ബില്ലിന്റെ ഘടന എങ്ങനെ വേണമെന്ന് നിശ്ചയിക്കുന്നതും ഈ താരിഫ് ഓര്‍ഡര്‍ പ്രകാരമാണ്. (താരിഫ് ഓര്‍ഡറിന്റെ പൂര്‍ണ്ണ രൂപം കെ എസ് ഇ ബിയുടെ വെബ്‌സൈറ്റായ www.kseb.in se Customers - Tariff at a glance എന്ന ലിങ്കില്‍ ലഭ്യമാണ്)
താരിഫ് ഓര്‍ഡര്‍ പ്രകാരം വൈദ്യുതി ബില്ലിന് രണ്ട് ഭാഗങ്ങളുണ്ട്. ഫിക്‌സഡ് ചാര്‍ജും എനര്‍ജി ചാര്‍ജും. എനര്‍ജി ചാര്‍ജ് നമ്മുടെ വൈദ്യുതി ഉപയോഗത്തിനനുസരിച്ചാണ് കണക്കാക്കുക. എന്നാല്‍ പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ഫിക്‌സഡ് ചാര്‍ജ് ഉപയോഗമുണ്ടെങ്കിലും ഇല്ലെങ്കിലും നല്‍കേണ്ടിവരും. 'The basic philosophy behind the fixed charge in two part tariff is to recover a part of the permanent cost of the distribution licensees through fixed charge/ demand charge' എന്ന് താരിഫ് ഓര്‍ഡര്‍ 6.24 ല്‍ വായിക്കാം. അതായത് വിതരണ ലൈസന്‍സിയുടെ സ്ഥിരം ചെലവുകളാണ് ഫിക്‌സഡ് ചാര്‍ജായി താരിഫില്‍ പ്രതിഫലിക്കുന്നത്. ഉദാഹരണത്തിന് കെ എസ് ഇ ബി രാജ്യത്തെ നിരവധി വൈദ്യുത പദ്ധതികളുമായി വൈദ്യുതി വാങ്ങല്‍ കരാറുകളിലേര്‍പ്പെട്ടിട്ടുണ്ട്. ഇവിടങ്ങളില്‍ നിന്ന് വൈദ്യുതി വാങ്ങിയാലും ഇല്ലെങ്കിലും കെ എസ് ഇ ബി ഫിക്‌സഡ് ചാര്‍ജ് നല്‍കേണ്ടതുണ്ട്. ഇതുപോലുള്ള സ്ഥിരം സ്വഭാവമുള്ള ചെലവുകളാണ് ഫിക്‌സഡ് ചാര്‍ജായി താരിഫില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
രണ്ട് ഉദാഹരണങ്ങള്‍ പരിശോധിക്കാം.
ഒരു സിംഗിള്‍ ഫെയ്‌സ് ഗാര്‍ഹിക ഉപഭോക്താവിന് ഒരു ദ്വൈമാസ ബില്ലിംഗ് പിരീഡില്‍ ഉപഭോഗം പൂജ്യമാണെന്നിരിക്കട്ടെ. താഴെപ്പറയുന്ന തരത്തിലായിരിക്കും ബില്‍ വരിക.
ഫിക്‌സഡ് ചാര്‍ജ്: 69.72 രൂപ
മീറ്റര്‍ വാടക: 12 രൂപ
മീറ്റര്‍ വാടകയുടെ നികുതി: 2.28 രൂപ
ആകെ: 84 രൂപ
ഇതില്‍ നിന്ന് ഫിക്‌സഡ് ചാര്‍ജ് സബ്‌സിഡിയായ 40 രൂപ കുറവു ചെയ്ത് ബാക്കി 44 രൂപയായിരിക്കും ദ്വൈമാസ ബില്‍ വരിക.
ഇനി, ഒരു 3 ഫെയ്‌സ് ഗാര്‍ഹിക ഉപഭോക്താവിന് ഒരു ദ്വൈമാസ ബില്ലിംഗ് പിരീഡില്‍ ഉപഭോഗം പൂജ്യമാണെന്നിരിക്കട്ടെ. താഴെപ്പറയുന്ന തരത്തിലായിരിക്കും ബില്‍ വരിക.
ഫിക്‌സഡ് ചാര്‍ജ്: 180.30 രൂപ
മീറ്റര്‍ വാടക: 30 രൂപ
മീറ്റര്‍ വാടകയുടെ നികുതി: 5.70 രൂപ
ആകെ: 216 രൂപ
ഈ ഉപഭോക്താവിന് ദ്വൈമാസ ബില്‍ ആയി 216 രൂപയായിരിക്കും അടയ്‌ക്കേണ്ടി വരിക.
ഇതുപോലെ തന്നെ, ഗാര്‍ഹികേതര ഉപഭോക്താക്കള്‍ക്കും ഉപഭോഗം പൂജ്യമാണെങ്കിലും അവരുടെ കണക്റ്റഡ് ലോഡ്/ കോണ്‍ട്രാക്റ്റ് ഡിമാന്‍ഡ് അനുസരിച്ച് നിശ്ചയിച്ചിട്ടുള്ള ഫിക്‌സഡ് ചാര്‍ജ് അടയ്‌ക്കേണ്ടിവരും.
വസ്തുത ഇതാണെന്നിരിക്കെ, മറിച്ചുള്ള പ്രചാരണങ്ങള്‍ വസ്തുതാവിരുദ്ധമാണ്. മാന്യ ഉപഭോക്താക്കള്‍ ഇത്തരം പ്രചാരണങ്ങളെ വിശ്വസിക്കരുതെന്ന് അഭ്യര്‍ഥിക്കുന്നു. ശരിയായ വസ്തുതകള്‍ മനസ്സിലാക്കാന്‍ കെ എസ് ഇ ബിയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളെ മാത്രം ആശ്രയിക്കുക. 1912 എന്ന 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടോള്‍ ഫ്രീ നമ്പരില്‍ വിളിച്ചും സംശയങ്ങള്‍ ദൂരീകരിക്കാവുന്നതാണ്.