കുട്ടികള്‍ കളിക്കുന്നതിനിടെയുണ്ടായ പ്രശ്‌നത്തില്‍ ഇടപെട്ട കെ.എസ്.ഇ.ബി ജീവനക്കാരന്‍ അഞ്ചുവയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ചു

കാഞ്ഞങ്ങാട്: കുട്ടികള്‍ കളിക്കുന്നതിനിടെയുണ്ടായ പ്രശ്നത്തില്‍ ഇടപെട്ട കെ.എസ്.ഇ.ബി ജീവനക്കാരന്‍ അഞ്ചു വയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. ബേഡകം മുന്നാട് വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന അനിലിന്റെയും ജയപ്രസയുടെയും മകന്‍ ആരോണ്‍ കൃഷ്ണക്കാണ് മര്‍ദ്ദനമേറ്റത്. ഇതേ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന കെ.എസ്.ഇ.ബി ജീവനക്കാരനാണ് കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചത്. ചെവിക്ക് സാരമായി പരിക്കേറ്റ കുഞ്ഞിനെ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം കുട്ടികള്‍ കളിക്കുന്നതിനിടയിലുണ്ടായ പ്രശ്നത്തിന്റെ പേരില്‍ കുഞ്ഞിനെ ക്വാര്‍ട്ടേഴ്സിന്റെ മുറിയിലേക്ക് വിളിച്ചുവരുത്തി ക്രൂരമായി മര്‍ദ്ദിച്ചതെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.

Related Articles
Next Story
Share it