എസ്.ഡി.പി.ഐ നേതാവിനെ വെട്ടിക്കൊന്ന കേസില്‍ ആര്‍.എസ്.എസ് ജില്ലാ പ്രചാരക് അറസ്റ്റില്‍

ആലപ്പുഴ: എസ്.ഡി.പി.ഐ നേതാവിനെ നടുറോഡില്‍ വാഹനം ഇടിച്ച് വീഴ്ത്തി വെട്ടിക്കൊന്ന കേസില്‍ ആര്‍.എസ്.എസ് ജില്ലാ പ്രചാരക് അറസ്റ്റില്‍. എസ്ഡിപിഐ നേതാവ് കെ എസ് ഷാനെ കൊലപ്പെടുത്തിയ കേസില്‍ ആര്‍എസ്എസ് ആലുവ ജില്ലാ പ്രചാരകും മലപ്പുറം സ്വദേശിയുമായ അനീഷാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 15 ആയി. കൊലയ്ക്ക് ഗൂഢാലോചന നടത്തിയ ആര്‍.എസ്.എസ് നേതാക്കന്മാര്‍ക്ക് ആലുവ കാര്യാലയത്തില്‍ ഒളിത്താവളമൊരുക്കിയത് അനീഷാണെന്നാണ് പോലീസ് കണ്ടെത്തല്‍. സംഭവത്തില്‍ ആര്‍.എസ്.എസ് നേതാക്കള്‍ക്ക് അറിവുണ്ടായിരുന്നു എന്ന റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് […]

ആലപ്പുഴ: എസ്.ഡി.പി.ഐ നേതാവിനെ നടുറോഡില്‍ വാഹനം ഇടിച്ച് വീഴ്ത്തി വെട്ടിക്കൊന്ന കേസില്‍ ആര്‍.എസ്.എസ് ജില്ലാ പ്രചാരക് അറസ്റ്റില്‍. എസ്ഡിപിഐ നേതാവ് കെ എസ് ഷാനെ കൊലപ്പെടുത്തിയ കേസില്‍ ആര്‍എസ്എസ് ആലുവ ജില്ലാ പ്രചാരകും മലപ്പുറം സ്വദേശിയുമായ അനീഷാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 15 ആയി.

കൊലയ്ക്ക് ഗൂഢാലോചന നടത്തിയ ആര്‍.എസ്.എസ് നേതാക്കന്മാര്‍ക്ക് ആലുവ കാര്യാലയത്തില്‍ ഒളിത്താവളമൊരുക്കിയത് അനീഷാണെന്നാണ് പോലീസ് കണ്ടെത്തല്‍. സംഭവത്തില്‍ ആര്‍.എസ്.എസ് നേതാക്കള്‍ക്ക് അറിവുണ്ടായിരുന്നു എന്ന റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് ജില്ലാ പ്രചാരക് അറസ്റ്റിലാകുന്നത്.

രണ്ട് മാസത്തെ ആസൂത്രണത്തിന് ശേഷമാണ് കൊല നടത്തിയതെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. ചേര്‍ത്തലയില്‍ വെച്ചാണ് കൊലപാതകത്തിന്റെ ആസൂത്രണം നടന്നതെന്നും പോലീസ് പറയുന്നു. ചേര്‍ത്തല പട്ടണക്കാട് കൊല്ലപ്പെട്ട ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തിനുള്ള പ്രതികാരമാണ് ഷാന്റെ കൊലയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ട് പറയുന്നു. പ്രതികാര കൊല എന്ന പേരില്‍ വിശേഷിപ്പിക്കപ്പെടുമ്പോള്‍ തന്നെ ചില നേതാക്കള്‍ക്ക് അറിയാമായിരുന്നു എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കൃത്യം നിര്‍വഹിച്ച ശേഷം പ്രതികള്‍ക്ക് രക്ഷപ്പെടാനും നേതാക്കളുടെ സഹായം ലഭിച്ചു.

ഷാന്റെ കൊലയ്ക്കു ശേഷം എത്തിയ സംഘാംഗങ്ങള്‍ രണ്ടു ടീമായി രക്ഷപ്പെടുകയായിരുന്നു. കൊല നടത്താന്‍ ഏഴ് പേരെയാണ് നിയോഗിച്ചിരുന്നത്. കൃത്യം നടപ്പാക്കുന്നതിന് രണ്ടു മാസം മുമ്പ് ആസൂത്രണത്തിനായി രഹസ്യ യോഗം ചേര്‍ന്നിരുന്നു. ഇതിന് ശേഷം ഡിസംബര്‍ 15നും യോഗം ചേരുകയും ചെയ്തു. കൊലയാളി സംഘാംഗങ്ങള്‍ അടക്കം ആകെ 16 പ്രതികളാണ് കേസിലുള്ളത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്.

Related Articles
Next Story
Share it