കെ.എസ് മുഹമ്മദ് ഹബീബുല്ല ഹാജി അന്തരിച്ചു

തളങ്കര: ഇസ്ലാമിയ ടൈല്‍ കമ്പനി മാനേജിംഗ് ഡയറക്ടറും കെ.എസ്. അബ്ദുല്ലയുടേയും കെ.എസ്. സുലൈമാന്‍ ഹാജിയുടേയും സഹോദരനുമായ തളങ്കരയിലെ കെ.എസ് മുഹമ്മദ് ഹബീബുല്ല ഹാജി (80) അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഇന്നലെ അര്‍ദ്ധരാത്രിയോടെയായിരുന്നു അന്ത്യം. അനേകം പേര്‍ക്ക് തൊഴില്‍ നല്‍കിയിരുന്ന ഇസ്ലാമിയ ടൈല്‍ കമ്പനിയെ ദീര്‍ഘകാലം നയിച്ചിരുന്നത് കെ.എസ് ഹബീബുല്ല ഹാജിയായിരുന്നു. മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി കൗണ്‍സില്‍ അംഗം, ദഖീറത്തുല്‍ ഉഖ്‌റാ സംഘം മെമ്പര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യമാര്‍: കുഞ്ഞിബി എന്ന മറിയംബി, സഫിയ. […]

തളങ്കര: ഇസ്ലാമിയ ടൈല്‍ കമ്പനി മാനേജിംഗ് ഡയറക്ടറും കെ.എസ്. അബ്ദുല്ലയുടേയും കെ.എസ്. സുലൈമാന്‍ ഹാജിയുടേയും സഹോദരനുമായ തളങ്കരയിലെ കെ.എസ് മുഹമ്മദ് ഹബീബുല്ല ഹാജി (80) അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഇന്നലെ അര്‍ദ്ധരാത്രിയോടെയായിരുന്നു അന്ത്യം. അനേകം പേര്‍ക്ക് തൊഴില്‍ നല്‍കിയിരുന്ന ഇസ്ലാമിയ ടൈല്‍ കമ്പനിയെ ദീര്‍ഘകാലം നയിച്ചിരുന്നത് കെ.എസ് ഹബീബുല്ല ഹാജിയായിരുന്നു. മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി കൗണ്‍സില്‍ അംഗം, ദഖീറത്തുല്‍ ഉഖ്‌റാ സംഘം മെമ്പര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യമാര്‍: കുഞ്ഞിബി എന്ന മറിയംബി, സഫിയ. മക്കള്‍: ബല്‍ക്കീസ്, ബുഷ്‌റ, എഞ്ചിനീയര്‍ ഫസല്‍, സല്‍മ. മരുമക്കള്‍: റഷീദ് മംഗളൂരു (സൗദി), റഫീഖ് ഉദുമ (ബാങ്ക് ഉദ്യോഗസ്ഥന്‍), തസ്‌നിം നായന്മാര്‍മൂല, സലീം ചെങ്കള (ദുബായ്). മറ്റ്‌സഹോദരങ്ങള്‍: മറിയുമ്മ, ഖദീജ.
മയ്യത്ത് മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി അങ്കണത്തില്‍ ഖബറടക്കി.

Related Articles
Next Story
Share it