കെ.എസ് ഹംസയെ മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് സസ്‌പെന്റ് ചെയ്തു; നടപടി പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരായ വിമര്‍ശനത്തിന് പിന്നാലെ
മലപ്പുറം: മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ് ഹംസയെ തലസ്ഥാനത്ത് നിന്ന് നീക്കി. കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്ന മുസ്ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തില്‍ ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ കെ.എസ് ഹംസ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ്, നിരന്തരം അച്ചടക്ക ലംഘനം നടത്തിയെന്ന ആരോപണത്തിന്മേല്‍ ഹംസയെ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്ന് നീക്കിയത്. പാര്‍ട്ടി മുഖപത്രമായ ചന്ദ്രികയിലൂടെയാണ് പാര്‍ട്ടി അച്ചടക്ക നടപടി സംബന്ധിച്ച വിവരം പുറത്തറിയിച്ചത്. 'സംഘടനയില്‍ നിരന്തരമായി അച്ചടക്ക ലംഘനം നടത്തിവരുന്ന സംസ്ഥാന സെക്രട്ടറി […]

മലപ്പുറം: മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ് ഹംസയെ തലസ്ഥാനത്ത് നിന്ന് നീക്കി. കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്ന മുസ്ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തില്‍ ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ കെ.എസ് ഹംസ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ്, നിരന്തരം അച്ചടക്ക ലംഘനം നടത്തിയെന്ന ആരോപണത്തിന്മേല്‍ ഹംസയെ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്ന് നീക്കിയത്.
പാര്‍ട്ടി മുഖപത്രമായ ചന്ദ്രികയിലൂടെയാണ് പാര്‍ട്ടി അച്ചടക്ക നടപടി സംബന്ധിച്ച വിവരം പുറത്തറിയിച്ചത്. 'സംഘടനയില്‍ നിരന്തരമായി അച്ചടക്ക ലംഘനം നടത്തിവരുന്ന സംസ്ഥാന സെക്രട്ടറി കെ.എസ് ഹംസയെ പാര്‍ട്ടിയില്‍ വഹിക്കുന്ന എല്ലാ പദവികളില്‍ നിന്നും അന്വേഷണ വിധേയമായി സംസ്ഥാന മുസ്ലിംലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ സസ്‌പെന്റ് ചെയ്തു' എന്നായിരുന്നു അറിയിപ്പ്.
കൊച്ചിയില്‍ നടന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ ഹംസ വിമര്‍ശനം ഉന്നയിച്ചിരുന്നു. എല്‍.ഡി.എഫിനോട് പി.കെ കുഞ്ഞാലിക്കുട്ടിക്ക് മൃദുസമീപനം എന്നായിരുന്നു പ്രധാന വിമര്‍ശനം. ഹംസ പ്രസംഗിക്കുന്നതിനിടെ കുഞ്ഞാലിക്കുട്ടിയെ അനുകൂലിക്കുന്ന നേതാക്കള്‍ എഴുന്നേറ്റ് നിന്ന് പ്രസംഗം തടസ്സപ്പെടുത്താന്‍ ശ്രമിക്കുകയുമുണ്ടായി. കുഞ്ഞാലിക്കുട്ടി രാജി സന്നദ്ധത അറിയിച്ചതായും വാര്‍ത്തകളുണ്ടായിരുന്നു.