കെ.എസ് അബ്ദുല്ല മെമ്മോറിയല്‍ സി.എച്ച് സെന്റര്‍ ഹെല്‍ത്ത് കെയര്‍ സ്‌കീമിന് തുടക്കമായി

കാസര്‍കോട്: കാസര്‍കോട് സി.എച്ച് സെന്റര്‍ തളങ്കര കെ.എസ് അബ്ദുല്ല ആസ്പത്രിയുമായി സഹകരിച്ച് നടപ്പിലാക്കുന്ന കെ.എസ് അബ്ദുല്ല മെമ്മോറിയല്‍ സി.എച്ച് സെന്റര്‍ ഹെല്‍ത്ത് കെയര്‍ സ്‌കീമിന് തുടക്കമായി.കാസര്‍കോട്, മഞ്ചേശ്വരം, ഉദുമ മണ്ഡലങ്ങളിലെ നിര്‍ധരായ രോഗികള്‍ക്ക് സൗജന്യ നിരക്കില്‍ ചികിത്സ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ഉദ്ദേശം. വാര്‍ഡ് അടിസ്ഥാനത്തില്‍ പാവപ്പെട്ട രോഗികളെ കണ്ടെത്തി അവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നല്‍കും.പദ്ധതിയുടെ ഉദ്ഘാടനം തളങ്കര കെ.എസ് അബ്ദുല്ല ആസ്പത്രിയില്‍ നടന്ന ചടങ്ങില്‍ സി.എച്ച് സെന്റര്‍ ചെയര്‍മാന്‍ അബ്ദുല്‍ ലത്തീഫ് ഉപ്പളഗേറ്റ് നിര്‍വ്വഹിച്ചു. വര്‍ക്കിംഗ് ചെയര്‍മാന്‍ […]

കാസര്‍കോട്: കാസര്‍കോട് സി.എച്ച് സെന്റര്‍ തളങ്കര കെ.എസ് അബ്ദുല്ല ആസ്പത്രിയുമായി സഹകരിച്ച് നടപ്പിലാക്കുന്ന കെ.എസ് അബ്ദുല്ല മെമ്മോറിയല്‍ സി.എച്ച് സെന്റര്‍ ഹെല്‍ത്ത് കെയര്‍ സ്‌കീമിന് തുടക്കമായി.
കാസര്‍കോട്, മഞ്ചേശ്വരം, ഉദുമ മണ്ഡലങ്ങളിലെ നിര്‍ധരായ രോഗികള്‍ക്ക് സൗജന്യ നിരക്കില്‍ ചികിത്സ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ഉദ്ദേശം. വാര്‍ഡ് അടിസ്ഥാനത്തില്‍ പാവപ്പെട്ട രോഗികളെ കണ്ടെത്തി അവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നല്‍കും.
പദ്ധതിയുടെ ഉദ്ഘാടനം തളങ്കര കെ.എസ് അബ്ദുല്ല ആസ്പത്രിയില്‍ നടന്ന ചടങ്ങില്‍ സി.എച്ച് സെന്റര്‍ ചെയര്‍മാന്‍ അബ്ദുല്‍ ലത്തീഫ് ഉപ്പളഗേറ്റ് നിര്‍വ്വഹിച്ചു. വര്‍ക്കിംഗ് ചെയര്‍മാന്‍ അബ്ദുല്‍ കരീം സിറ്റിഗോള്‍ഡ് അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ മാഹിന്‍ കേളോട്ട് സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി ചടങ്ങ് ഉദ്ഘാടനം ചെയ്തു യു.എ.ഇ കെ.എം.സി.സി ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ യഹ്‌യ തളങ്കര ഓഫീസ് ഉദ്ഘാടനം ചെയ്തു. ആസ്പത്രി ചെയര്‍മാന്‍ കെ.എസ് അന്‍വര്‍ സാദത്ത് പദ്ധതി വിശദീകരണം നടത്തി. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി, ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്‌മാന്‍, സി.എച്ച് സെന്റര്‍ ട്രഷറര്‍ എന്‍.എ അബൂബക്കര്‍ ഹാജി, മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളായ കെ.ഇ.എ ബക്കര്‍, കെ.അബ്ദുല്ലകുഞ്ഞി ചെര്‍ക്കള, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍, ഡോ. ഫസല്‍ റഹ്‌മാന്‍, ഡോ. മഞ്ചുനാഥ് കാമത്ത്, അസീസ് മരിക്കെ, കല്ലട്ര അബ്ദുല്‍ ഖാദര്‍, ടി.എം ഇഖ്ബാല്‍, എ.കെ ആരിഫ്, സഹീര്‍ ആസിഫ്, അന്‍വര്‍ ചേരങ്കൈ, ഖാളി മുഹമ്മദ് ഹാജി, ഷാഫി പാറക്കെട്ട്, ഡോ.മുഹമ്മദ് ഫയാസ്, മുംതാസ് സമീറ, സാഹിന സലീം തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles
Next Story
Share it