കെ.എസ് അബ്ദുല്ല മെമ്മോറിയല്‍ ഫുട്‌ബോള്‍: കെ.എം.സി.സി കൊയിലാണ്ടി ജേതാക്കള്‍

കുവൈത്ത്: കുവൈത്ത് കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി നടത്തിയ കെ.എസ് അബ്ദുല്ല മെമ്മോറിയല്‍ ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഫ്ളൈറ്റേഴ്സ് എഫ്.സിയെ പരാജയപ്പെടുത്തി കെ.എം.സി.സി കൊയിലാണ്ടി മണ്ഡലം ജേതാക്കളായി. മാക്ക് കുവൈത്ത് മൂന്നാം സ്ഥാനവും സോക്കര്‍ സിറ്റി ഫഹാഹീല്‍ നാലാം സ്ഥാനവും നേടി.ടൂര്‍ണമെന്റ് മണ്ഡലം പ്രസിഡണ്ട് അസീസ് തളങ്കരയുടെ അധ്യക്ഷതയില്‍ സംസ്ഥാന പ്രസിഡണ്ട് സയ്യിദ് നാസര്‍ അല്‍ മശൂര്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡണ്ട് ഇക്ബാല്‍ മാവിലാടം, സെക്രട്ടറി ഗഫൂര്‍ വയനാട്, ജില്ലാ ആക്ടിങ് പ്രസിഡണ്ട് […]

കുവൈത്ത്: കുവൈത്ത് കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി നടത്തിയ കെ.എസ് അബ്ദുല്ല മെമ്മോറിയല്‍ ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഫ്ളൈറ്റേഴ്സ് എഫ്.സിയെ പരാജയപ്പെടുത്തി കെ.എം.സി.സി കൊയിലാണ്ടി മണ്ഡലം ജേതാക്കളായി. മാക്ക് കുവൈത്ത് മൂന്നാം സ്ഥാനവും സോക്കര്‍ സിറ്റി ഫഹാഹീല്‍ നാലാം സ്ഥാനവും നേടി.
ടൂര്‍ണമെന്റ് മണ്ഡലം പ്രസിഡണ്ട് അസീസ് തളങ്കരയുടെ അധ്യക്ഷതയില്‍ സംസ്ഥാന പ്രസിഡണ്ട് സയ്യിദ് നാസര്‍ അല്‍ മശൂര്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡണ്ട് ഇക്ബാല്‍ മാവിലാടം, സെക്രട്ടറി ഗഫൂര്‍ വയനാട്, ജില്ലാ ആക്ടിങ് പ്രസിഡണ്ട് ഫാറൂഖ് തെക്കേക്കാട്, ആക്ടിങ് സെക്രട്ടറി ഖാലിദ് പള്ളിക്കര, വൈസ് പ്രസിഡണ്ട് അബ്ദുല്ല കടവത്ത്, കബീര്‍ തളങ്കര, സെക്രട്ടറി റഫീഖ് ഒളവറ, മണ്ഡലം വൈസ് പ്രസിഡണ്ട് ഉസ്മാന്‍ അബ്ദുല്ല, സെക്രട്ടറി ഗഫൂര്‍ കോട്ടക്കുന്ന്, തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡണ്ട് ഖാദര്‍ കൈതക്കാട്, അസീസ് തളങ്കര, നവാസ് പള്ളിക്കാല്‍, ശുഹൈബ് ഷെയ്ഖ്, കെഫാക് പ്രസിഡണ്ട് മന്‍സൂര്‍ എന്നിവര്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. അഹ്മദ് ആസാദ് നഗര്‍, അഫ്സാര്‍ തളങ്കര, സാക്കിബ് ഷെയ്ഖ്, സിദ്ദിഖ് ശര്‍ക്കി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സ്‌പോര്‍ട്‌സ് കണ്‍വീനര്‍ മുഹമ്മദ് ശുഹൈബ് ഷെയ്ഖ് സ്വാഗതവും ജനറല്‍ സെക്രട്ടറി നവാസ് പള്ളിക്കാല്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it