കെ.എസ് അബ്ദുല്‍റഹ്‌മാന്‍ അര്‍ഷദിന്റെ മയ്യത്ത് ഖബറടക്കി

തളങ്കര: കാസര്‍കോടിന്റെ സര്‍വ്വ മേഖലയിലും നിറഞ്ഞുനിന്നിരുന്ന പരേതനായ കെ.എസ്. അബ്ദുല്ലയുടെ പുത്രനും ചെട്ടുംകുഴിയിലെ കെ.എസ് അബ്ദുല്ല ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ചെയര്‍മാനുമായ തളങ്കര നുസ്രത്ത് നഗര്‍ ഹാജറ ബാഗിലെ കെ.എസ് അബ്ദുല്‍റഹ്‌മാന്‍ അര്‍ഷദിന്റെ (44) മയ്യത്ത് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ തളങ്കര മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി അങ്കണത്തില്‍ ഖബറടക്കി. ബുധനാഴ്ച സന്ധ്യയോടെ ബംഗളൂരു ജെ.പി നഗറിലെ ആസ്പത്രിയിലായിരുന്നു അന്ത്യം. അസുഖത്തെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് അര്‍ഷദിനെ ബംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച്ച രാവിലെ 6 മണിയോടെ […]

തളങ്കര: കാസര്‍കോടിന്റെ സര്‍വ്വ മേഖലയിലും നിറഞ്ഞുനിന്നിരുന്ന പരേതനായ കെ.എസ്. അബ്ദുല്ലയുടെ പുത്രനും ചെട്ടുംകുഴിയിലെ കെ.എസ് അബ്ദുല്ല ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ചെയര്‍മാനുമായ തളങ്കര നുസ്രത്ത് നഗര്‍ ഹാജറ ബാഗിലെ കെ.എസ് അബ്ദുല്‍റഹ്‌മാന്‍ അര്‍ഷദിന്റെ (44) മയ്യത്ത് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ തളങ്കര മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി അങ്കണത്തില്‍ ഖബറടക്കി. ബുധനാഴ്ച സന്ധ്യയോടെ ബംഗളൂരു ജെ.പി നഗറിലെ ആസ്പത്രിയിലായിരുന്നു അന്ത്യം. അസുഖത്തെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് അര്‍ഷദിനെ ബംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച്ച രാവിലെ 6 മണിയോടെ വീട്ടിലെത്തിച്ച മയ്യത്ത് കാണാന്‍ നിരവധി പേരാണ് ഹാജറാബാഗിലേക്ക് ഒഴുകിയെത്തിയത്. സാമൂഹ്യ, വിദ്യഭ്യാസ മണ്ഡലങ്ങളില്‍ നിറഞ്ഞുനിന്ന കെ.എസ് അര്‍ഷദിന്റെ അപ്രതീക്ഷിത മരണം നാടിന്റെ നൊമ്പരമായി. വലിയ സുഹൃദ് വലയത്തിന്റെ ഉടമയും സഹൃദയനുമായിരുന്നു. നുസ്രത്ത് നഗര്‍ സി.എന്‍.എന്‍ ക്ലബ്ബിന്റെ സ്ഥാപകരിലൊരാളാണ്. ഉമ്മ: പരേതയായ ബീഫാത്തിമ. ഭാര്യ: സുരയ്യ പര്‍വീണ്‍. മക്കള്‍: മുഹമ്മദ് അബ്ദുല്ല, അബ്ദുല്‍ ഖാദര്‍, അബ്ദുല്‍ വാഹിദ്. സഹോദരങ്ങള്‍: കെ.എസ് ഹബീബ് (ചെയര്‍മാന്‍, മാലിക് ദീനാര്‍ കോളേജ് ഓഫ് ഫാര്‍മസി), കെ.എസ് അന്‍വര്‍ സാദത്ത് (ചെയര്‍മാന്‍, മാലിക് ദീനാര്‍ ഹോസ്പിറ്റല്‍), ആയിഷ, മറിയം, ഹാജറ, ഫനീഫാബി, മിസ്‌രിയ, ഖൈറുന്നിസ.

Related Articles
Next Story
Share it