ഇടയില്യം കൃഷ്ണന്‍ നായര്‍ അന്തരിച്ചു

മുള്ളേരിയ: കാറഡുക്ക പാണൂര്‍ കുളത്തിങ്കാലിലെ ഇടയില്യം കൃഷ്ണന്‍ നായര്‍ (88)അന്തരിച്ചു. കാറഡുക്ക മേഖലയില്‍ കര്‍ഷക കൂട്ടായ്മകള്‍ രൂപവത്കരിക്കാന്‍ മുന്‍ നിരയിലുണ്ടായിരുന്നു. ബ്ലോക്ക് കര്‍ഷക കോണ്‍ഗ്രസിന്റെ ദീര്‍ഘകാലത്തെ പ്രസിഡണ്ടായിരുന്നു. വിവിധ കര്‍ഷക സംഘടനകളുടെ നേതൃത്വ സ്ഥാനം വഹിച്ചിരുന്നു. അറിയപെടുന്ന സമ്മിശ്ര കര്‍ഷകനായിരുന്നു. മരണത്തിന് തൊട്ട് തലേന്ന് കൃഷിയില്‍ സജീവമായിരുന്നു. ഞായറാഴ്ച രാവിലെ കാസര്‍കോട് സ്വകാര്യ ആസ്പത്രിയില്‍ വച്ചായിരുന്നു അന്ത്യം. കോണ്‍ഗ്രസ് മണ്ഡലം, ബ്ലോക്ക് പ്രസിഡന്റായിരുന്നു. സര്‍ക്കിള്‍ സഹകരണ യൂണിയന്‍ പ്രസിഡന്റ്, പാണൂര്‍ മൂവംങ്കോള്‍ ഇയില്യം തറവാട്ട് കാരണവര്‍, ദീര്‍ഘകാലം […]

മുള്ളേരിയ: കാറഡുക്ക പാണൂര്‍ കുളത്തിങ്കാലിലെ ഇടയില്യം കൃഷ്ണന്‍ നായര്‍ (88)അന്തരിച്ചു.
കാറഡുക്ക മേഖലയില്‍ കര്‍ഷക കൂട്ടായ്മകള്‍ രൂപവത്കരിക്കാന്‍ മുന്‍ നിരയിലുണ്ടായിരുന്നു. ബ്ലോക്ക് കര്‍ഷക കോണ്‍ഗ്രസിന്റെ ദീര്‍ഘകാലത്തെ പ്രസിഡണ്ടായിരുന്നു. വിവിധ കര്‍ഷക സംഘടനകളുടെ നേതൃത്വ സ്ഥാനം വഹിച്ചിരുന്നു. അറിയപെടുന്ന സമ്മിശ്ര കര്‍ഷകനായിരുന്നു. മരണത്തിന് തൊട്ട് തലേന്ന് കൃഷിയില്‍ സജീവമായിരുന്നു. ഞായറാഴ്ച രാവിലെ കാസര്‍കോട് സ്വകാര്യ ആസ്പത്രിയില്‍ വച്ചായിരുന്നു അന്ത്യം. കോണ്‍ഗ്രസ് മണ്ഡലം, ബ്ലോക്ക് പ്രസിഡന്റായിരുന്നു. സര്‍ക്കിള്‍ സഹകരണ യൂണിയന്‍ പ്രസിഡന്റ്, പാണൂര്‍ മൂവംങ്കോള്‍ ഇയില്യം തറവാട്ട് കാരണവര്‍, ദീര്‍ഘകാലം കാറഡുക്ക ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ്, കാടകം സഹകര ബാങ്ക് ഡയറക്ടര്‍ എന്നീ നിലകളിലൊക്കെ പ്രവര്‍ത്തിച്ചിരുന്നു.
ഭാര്യ: കാമലോന്‍ അമ്മാളു അമ്മ. മക്കള്‍: കെ.നീലകണ്ഠന്‍ (കെ.പി.സി.സി മുന്‍ സെക്രട്ടറി, കാസര്‍കോട് പ്രൈമറി കോ-ഓപ്പറേറ്റീവ് അഗ്രികള്‍ച്ചറല്‍ ആന്റ് റൂറല്‍ ഡെവലപ്മെന്റ് ബാങ്ക് പ്രസിഡന്റ്), വിജയനിര്‍മ്മല, കെ.വരിജാക്ഷന്‍ (കാറഡുക്ക ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ്), ശൈലജ (പെരുമ്പള), സദാക്ഷി (അണിഞ്ഞ), രവീന്ദ്രന്‍. മരുമക്കള്‍: എ.ദാമോദരന്‍ നായര്‍, എം.വിനോദ്കുമാര്‍ (അധ്യാപകന്‍ കേന്ദ്രീയ വിദ്യാലയം കാസര്‍കോട്), മാവില ഗോപിനാഥന്‍ നമ്പ്യാര്‍, ടി.സിന്ധു, സുഭദ്ര, ആശകുമാരി. സഹോദരങ്ങള്‍: ഇ.അമ്മാളു അമ്മ, ഇ.രാഘവന്‍ നായര്‍ കാരിയത്ത്, ഇ.ജാനകി അമ്മ, സുരേഷ് റാം ഇടയില്യം.
ഇ.കൃഷ്ണനായരുടെ നിര്യാണത്തില്‍ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ, ഡി.സി.സി. പ്രസിഡന്റ് പി.കെ.ഫൈസല്‍, മുന്‍ ഡി.സി.സി.പ്രസിഡന്റ് ഹക്കീം കുന്നില്‍, കാസര്‍കോട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഖാലിദ്, കാറഡുക്ക മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പുരുഷോത്തമന്‍ തുടങ്ങിയവര്‍ അനുശോചിച്ചു.

Related Articles
Next Story
Share it