കൃഷ്ണദാസ് പലേരിക്ക് അധ്യാപക പുരസ്‌കാരം; തളങ്കര പടിഞ്ഞാറിന് ആഘോഷം

കാസര്‍കോട്: ഉള്‍ക്കൊള്ളാന്‍ ഏറെ പ്രയാസമുള്ള കണക്കിനെ പോലും ഇന്ദ്രജാലത്തിന്റെ സഹായത്തോടെ പഠിപ്പിച്ച് ആസ്വാദ്യകരമാക്കി വിദ്യാര്‍ത്ഥികളുടെ മനം കീഴടക്കിയ അധ്യാപകന്‍ കൃഷ്ണദാസ് പലേരി അംഗീകാരത്തിന്റെ നിറവില്‍. തളങ്കര പടിഞ്ഞാര്‍ ജി.എച്ച്.എല്‍.പി സ്‌കൂള്‍ അധ്യാപകനായ കൃഷ്ണദാസ് തൃക്കരിപ്പൂര്‍ തലിച്ചാലം സ്വദേശിയാണ്. കൃഷ്ണദാസിന് പ്രൈമറി തലത്തില്‍ ലഭിച്ച സംസ്ഥാന അധ്യാപക പുരസ്‌കാരം അര്‍ഹതയ്ക്കുള്ള അംഗീകാരം തന്നെയാണ്. ഗണിതം കുട്ടികള്‍ക്ക് ഉള്‍ക്കൊള്ളാനും അനായാസമായി മനസിലാക്കാനും വേണ്ടി ലളിതമായ മാര്‍ഗങ്ങള്‍ സ്വീകരിക്കാനാണ് ഈ അധ്യാപകന്‍ തയ്യാറായത്. ഇന്ദ്രജാലം തന്നയൊണ് ഇതിന്ഏറ്റവും നല്ല മാര്‍ഗമെന്ന് അദ്ദേഹം […]

കാസര്‍കോട്: ഉള്‍ക്കൊള്ളാന്‍ ഏറെ പ്രയാസമുള്ള കണക്കിനെ പോലും ഇന്ദ്രജാലത്തിന്റെ സഹായത്തോടെ പഠിപ്പിച്ച് ആസ്വാദ്യകരമാക്കി വിദ്യാര്‍ത്ഥികളുടെ മനം കീഴടക്കിയ അധ്യാപകന്‍ കൃഷ്ണദാസ് പലേരി അംഗീകാരത്തിന്റെ നിറവില്‍. തളങ്കര പടിഞ്ഞാര്‍ ജി.എച്ച്.എല്‍.പി സ്‌കൂള്‍ അധ്യാപകനായ കൃഷ്ണദാസ് തൃക്കരിപ്പൂര്‍ തലിച്ചാലം സ്വദേശിയാണ്.
കൃഷ്ണദാസിന് പ്രൈമറി തലത്തില്‍ ലഭിച്ച സംസ്ഥാന അധ്യാപക പുരസ്‌കാരം അര്‍ഹതയ്ക്കുള്ള അംഗീകാരം തന്നെയാണ്. ഗണിതം കുട്ടികള്‍ക്ക് ഉള്‍ക്കൊള്ളാനും അനായാസമായി മനസിലാക്കാനും വേണ്ടി ലളിതമായ മാര്‍ഗങ്ങള്‍ സ്വീകരിക്കാനാണ് ഈ അധ്യാപകന്‍ തയ്യാറായത്. ഇന്ദ്രജാലം തന്നയൊണ് ഇതിന്ഏറ്റവും നല്ല മാര്‍ഗമെന്ന് അദ്ദേഹം തിരിച്ചറിയുകയായിരുന്നു. തളങ്കര പടിഞ്ഞാര്‍ ജി.എല്‍.പി സ്‌കൂളിലെ കുട്ടികളില്‍ പരിസ്ഥിതി ചിന്ത വളര്‍ത്തുന്നതിന് രൂപീകരിച്ച പുഴയറിവ്, ഗണിതശാസ്ത്ര പ്രശ്നപരിഹാരത്തിനുള്ള രസഗണിതം പദ്ധതികള്‍ ശ്രദ്ധേയമായിരുന്നു. 28 വര്‍ഷത്തെ സര്‍വീസിനിടയില്‍ 20 വര്‍ഷം അധ്യാപകനായും എട്ടുവര്‍ഷം സമഗ്ര ശിക്ഷാ അഭിയാനില്‍ അധ്യാപകപരിശീലകനായും പ്രവര്‍ത്തിച്ചു. എ.യു.പി.എസ്. ആലന്തട്ട, ജി.എസ്.ബി.എസ്. കുമ്പള, ജി.യു.പി.എസ്. കൊടിയമ്മ, ജി.ജെ.ബി.എസ് മുഗു, ജി.ജെ.ബി.എസ് പേരാല്‍ എന്നീ വിദ്യാലയങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പരേതരയായ കെ. കുഞ്ഞിരാമന്‍ നായരുടെയും പലേരി മീനാക്ഷിയമ്മയുടെയും മകനാണ്. ഭാര്യ: പി. മിനി. മക്കള്‍: സാന്ദ്രാദാസ്, ജഗന്‍ദാസ്.

Related Articles
Next Story
Share it