കൃഷ്ണപിള്ള ദിനം ജില്ലയില്‍ സമുചിതമായി ആചരിച്ചു

കാസര്‍കോട്: കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാവായ കൃഷ്ണപിള്ളയുടെ 74-ാം ചരമവാര്‍ഷിക ദിനം ജില്ലയില്‍ സിപിഐ നേതൃത്വത്തില്‍ സമുചിതമായി ആചരിച്ചു. ബ്രാഞ്ച് കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തിയും പ്രഭാതഭേരി നടത്തിയും ആചരിച്ചു.വെസ്റ്റ്എളേരി ലോക്കലില്‍ എളേരിത്തട്ടില്‍ ജില്ലാ സെക്രട്ടറി സി.പി ബാബു പതാക ഉയര്‍ത്തി. വെസ്റ്റ്എളേരി ലോക്കല്‍ കമ്മറ്റി ഓഫിസില്‍ ജില്ലാ എക്സിക്യൂട്ടീവംഗം കെ എസ് കുര്യാക്കോസും കുണ്ടുതടം ബ്രാഞ്ചില്‍ ലോക്കല്‍ സെക്രട്ടറി കെ.പി സഹദേവനും തൊട്ടി ബ്രാഞ്ചില്‍ എം തമ്പായിയും പലേരിത്തട്ടില്‍ ലോക്കല്‍ കമ്മറ്റി അംഗം യദുബാലനും പതാക […]

കാസര്‍കോട്: കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാവായ കൃഷ്ണപിള്ളയുടെ 74-ാം ചരമവാര്‍ഷിക ദിനം ജില്ലയില്‍ സിപിഐ നേതൃത്വത്തില്‍ സമുചിതമായി ആചരിച്ചു. ബ്രാഞ്ച് കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തിയും പ്രഭാതഭേരി നടത്തിയും ആചരിച്ചു.
വെസ്റ്റ്എളേരി ലോക്കലില്‍ എളേരിത്തട്ടില്‍ ജില്ലാ സെക്രട്ടറി സി.പി ബാബു പതാക ഉയര്‍ത്തി. വെസ്റ്റ്എളേരി ലോക്കല്‍ കമ്മറ്റി ഓഫിസില്‍ ജില്ലാ എക്സിക്യൂട്ടീവംഗം കെ എസ് കുര്യാക്കോസും കുണ്ടുതടം ബ്രാഞ്ചില്‍ ലോക്കല്‍ സെക്രട്ടറി കെ.പി സഹദേവനും തൊട്ടി ബ്രാഞ്ചില്‍ എം തമ്പായിയും പലേരിത്തട്ടില്‍ ലോക്കല്‍ കമ്മറ്റി അംഗം യദുബാലനും പതാക ഉയര്‍ത്തി.
ജില്ലാ കൗണ്‍സില്‍ ഓഫീസായ ഡോ. എ സുബ്ബറാവു സ്മാരക മന്ദിര പരിസരത്ത് ജില്ലാ കൗണ്‍സിലംഗം അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ പതാക ഉയര്‍ത്തി. ബിജു ഉണ്ണിത്താന്‍, അഡ്വ. അനില്‍, കിഷോര്‍ കെ.ടി, കെ.വി ദാമോദരന്‍, അബ്ദുള്‍ ഹമീദ്, കെഭപത്മനാഭന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ചെമ്മനാട് ലോക്കല്‍ കമ്മിറ്റിയിലെ ബേനൂര്‍ ബ്രാഞ്ചില്‍ സംസ്ഥാന കൗണ്‍സില്‍ അംഗം ടി കൃഷ്ണന്‍ പതാക ഉയര്‍ത്തി. പെരുമ്പള സെക്കന്റ് ബ്രാഞ്ചില്‍ ജില്ലാ കൗണ്‍സില്‍ അംഗം വി രാജനും പെരുമ്പള ഫസ്റ്റില്‍ ജില്ലാ കൗണ്‍സില്‍ അംഗം അഡ്വ. വി സുരേഷ് ബാബുവും ബിരിക്കുളം ബ്രാഞ്ചില്‍ മൂന്നു കേന്ദ്രങ്ങളിലായി എം. ശശിധരന്‍, ഭാസ്‌കരന്‍ അടിയോടി, സതീശന്‍ കാളിയാനം എന്നിവര്‍ പതാക ഉയര്‍ത്തി.
കാടകം ബ്രാഞ്ചില്‍ ജില്ലാ കൗണ്‍സിലംഗം എം. കൃഷ്ണനും അടുക്കം ബ്രാഞ്ചില്‍ ബദിയടുക്ക മണ്ഡലം സെക്രട്ടറി ബി സുകുമാരനും പതാക ഉയര്‍ത്തി. ലോക്കല്‍ സെക്രട്ടറി സനോജ് കാടകം, സുമേഷ്, കെ.പി ആനന്ദന്‍, സി ചന്ദ്രശേഖരന്‍, പ്രസാദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
കുമ്പഡാജെ ബ്രഞ്ച് കീഴില്‍ മരിക്കാനയില്‍ കുമ്പഡാജെ ലോക്കല്‍ സെക്രട്ടറി അബ്ദുല്‍ റസാഖ് പതാക്ക ഉയര്‍ത്തി. ലോക്കല്‍ കമ്മിറ്റി അംഗം മുഹമ്മദ്, അബ്ദുല്ല മരിക്കാന, സത്യരാജ്, റോഷന്‍, മുഹമ്മദ്, സന്തോഷ്, സിയാബ് ടി.എം നേത്രത്വം നല്‍കി.
മഞ്ചേശ്വരം രാമത്ത മജല്‍ കുടുംബം കൂട്ടായ്മയുടെ നേതൃത്വത്തില്‍ സിപിഐ ജില്ലാ കൗണ്‍സിലംഗം ബി.വി രാജന്‍ പതാക ഉയര്‍ത്തി.

Related Articles
Next Story
Share it