ചന്ദ്രയാന്‍ 3 ദൗത്യത്തില്‍ പങ്കാളിയായ കൃഷ്ണമോഹന്‍ ഷാന്‍ഭോഗിന് സ്വീകരണം നല്‍കി

കാസര്‍കോട്: ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക മികവ് വെളിപ്പെടുത്തി വിജയകരമായി ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തിയ ചന്ദ്രയാന്‍ 3 ദൗത്യത്തില്‍ പങ്കാളിയായ കാസര്‍കോട് ആലംപാടി എരിയപ്പാടി സ്വദേശി കൃഷ്ണമോഹന്‍ ഷാന്‍ഭോഗിനെ കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിലെ പാദൂര്‍ ഷോപ്പിംഗ് കോംപ്ലക്‌സ് കൂട്ടായ്മ ആദരിച്ചു. ഐ.എസ്.ആര്‍.ഒയുടെ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്റര്‍ ഡയറക്ടറായ കൃഷ്ണമോഹന്‍ ഷാന്‍ഭോഗ് ചന്ദ്രയാന്‍ 3 വിജയ ദൗത്യത്തില്‍ പ്രധാന പങ്കാളിയായ ശാസ്ത്രജ്ഞന്മാരില്‍ ഒരാളാണ്. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പൊന്നാടയണിയിച്ച് പാദൂര്‍ കൂട്ടായ്മയുടെ ഉപഹാരം […]

കാസര്‍കോട്: ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക മികവ് വെളിപ്പെടുത്തി വിജയകരമായി ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തിയ ചന്ദ്രയാന്‍ 3 ദൗത്യത്തില്‍ പങ്കാളിയായ കാസര്‍കോട് ആലംപാടി എരിയപ്പാടി സ്വദേശി കൃഷ്ണമോഹന്‍ ഷാന്‍ഭോഗിനെ കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിലെ പാദൂര്‍ ഷോപ്പിംഗ് കോംപ്ലക്‌സ് കൂട്ടായ്മ ആദരിച്ചു. ഐ.എസ്.ആര്‍.ഒയുടെ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്റര്‍ ഡയറക്ടറായ കൃഷ്ണമോഹന്‍ ഷാന്‍ഭോഗ് ചന്ദ്രയാന്‍ 3 വിജയ ദൗത്യത്തില്‍ പ്രധാന പങ്കാളിയായ ശാസ്ത്രജ്ഞന്മാരില്‍ ഒരാളാണ്. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പൊന്നാടയണിയിച്ച് പാദൂര്‍ കൂട്ടായ്മയുടെ ഉപഹാരം സമര്‍പ്പിച്ചു. ഹാമി ബീഗം അധ്യക്ഷത വഹിച്ചു. ടി.എ. ഷാഫി സ്വാഗതം പറഞ്ഞു.
നഗരസഭാ ചെയര്‍മാന്‍ വി.എം. മുനീര്‍, കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ യൂണിറ്റ് പ്രസിഡണ്ട് ടി.എ. ഇല്യാസ്, യൂണിയന്‍ ബാങ്ക് മാനേജര്‍ സന്തോഷ് സംസാരിച്ചു. കൃഷ്ണമോഹന്‍ ഷാന്‍ഭോഗ് മറുപടി പ്രസംഗം നടത്തി. മുഹമ്മദ് കുട്ടി മാസ്റ്റര്‍, അബു കാസര്‍കോട്, മോഹന്‍ നായക്, എന്‍.എന്‍. പിള്ള, സി.സി. വര്‍ഗീസ്, ദിനേശ് ഇന്‍സൈറ്റ്, ഇംതി, ജലീല്‍, മുനീര്‍ എരിയാല്‍, ജോസ്, രമേശ്, ഉനൈസ്, ഷാനു, സബു, അബ്ദുല്ല, ഖലീല്‍, ബഷീര്‍, അജിത്, ഹാരിസ്, നൗഷാദ്, അക്രം, അഷ്‌റഫ് തുടങ്ങിയവര്‍ സംബന്ധിച്ചു. ഷിഹാബ് അയോട്ട നന്ദി പറഞ്ഞു.

Related Articles
Next Story
Share it