ഉണ്ണിക്കണ്ണന്മാരും ഗോപികമാരും നിറഞ്ഞാടി; അഴകാര്‍ന്ന കാഴ്ച്ചയായി ശോഭായാത്രകള്‍
കാസര്‍കോട്: മയില്‍പ്പീലിയും ഓടക്കുഴലുമായി ഉണ്ണിക്കണ്ണന്‍മാരും ഗോപികമാരും നിറഞ്ഞാടിയ ശോഭായാത്രകള്‍ വിവിധ പ്രദേശങ്ങളില്‍ അഴകാര്‍ന്ന കാഴ്ച്ചയായി. വിവിധ സംഘടനകളുടെയും ബാലഗോകുലങ്ങളുടെയും നേതൃത്വത്തിലാണ് ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ശോഭായാത്രകള്‍ നടന്നത്.ഇടുവുങ്കാല്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച ശോഭയാത്ര മേല്‍പറമ്പ്, കീഴൂര്‍ സുബ്രഹ്‌മണ്യ സ്വാമീ മഠം വഴി കീഴൂര്‍ ധര്‍മശാസ്ത ക്ഷേത്രത്തില്‍ സമാപിച്ചു. അച്ചേരി, കൊക്കാല്‍, പരിയാരം എന്നീ സ്ഥലങ്ങളിലെ വിവിധ ബാലഗോകുലങ്ങളുടെ ആഭിമുഖ്യത്തില്‍ കളനാട് വെള്ളിക്കുന്ന് ചൂളിയാര്‍ ഭഗവതി ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച ശോഭയാത്ര ഉദുമ, പാലക്കുന്ന് കോട്ടിക്കുളം വഴി തൃക്കണ്ണാട് […]

കാസര്‍കോട്: മയില്‍പ്പീലിയും ഓടക്കുഴലുമായി ഉണ്ണിക്കണ്ണന്‍മാരും ഗോപികമാരും നിറഞ്ഞാടിയ ശോഭായാത്രകള്‍ വിവിധ പ്രദേശങ്ങളില്‍ അഴകാര്‍ന്ന കാഴ്ച്ചയായി. വിവിധ സംഘടനകളുടെയും ബാലഗോകുലങ്ങളുടെയും നേതൃത്വത്തിലാണ് ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ശോഭായാത്രകള്‍ നടന്നത്.
ഇടുവുങ്കാല്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച ശോഭയാത്ര മേല്‍പറമ്പ്, കീഴൂര്‍ സുബ്രഹ്‌മണ്യ സ്വാമീ മഠം വഴി കീഴൂര്‍ ധര്‍മശാസ്ത ക്ഷേത്രത്തില്‍ സമാപിച്ചു. അച്ചേരി, കൊക്കാല്‍, പരിയാരം എന്നീ സ്ഥലങ്ങളിലെ വിവിധ ബാലഗോകുലങ്ങളുടെ ആഭിമുഖ്യത്തില്‍ കളനാട് വെള്ളിക്കുന്ന് ചൂളിയാര്‍ ഭഗവതി ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച ശോഭയാത്ര ഉദുമ, പാലക്കുന്ന് കോട്ടിക്കുളം വഴി തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തില്‍ സമാപിച്ചു. തച്ചങ്ങാട് പൊടിപ്പളം പൂടംകല്ല് പരിസരത്ത് നിന്നും ആരംഭിച്ച ശോഭയാത്ര അരവത്ത് സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തില്‍ സമാപിച്ചു. എരോല്‍ നെല്ലിയടുക്കം ശാരദാംബ ഭജന മന്ദിരത്തില്‍ നിന്നും ആരംഭിച്ച ശോഭയാത്ര ബട്ടത്തൂര്‍ പാണ്ഡുരംഗവിഠല ഭജന മന്ദിര സന്നിധിയില്‍ സമാപിച്ചു. തുടര്‍ന്ന് പ്രവീണ്‍ കുമാര്‍ കോടോത്തിന്റെ ആധ്യത്മിക പ്രഭാഷണം നടന്നു. വാസുദേവ പനയാല്‍ അധ്യക്ഷത വഹിച്ചു. ബാലകൃഷ്ണന്‍ നായര്‍, കൃഷ്ണന്‍ നായര്‍ മുനിക്കല്‍, കെ.ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
ബോവിക്കാനത്ത് നിന്ന് ആരംഭിച്ച ശോഭായാത്ര മല്ലം ദുര്‍ഗാ പരമേശ്വരി ക്ഷേത്ര സന്നിധിയില്‍ സമാപിച്ചു. ധാര്‍മികസഭ സുനില്‍ കുതിരപ്പാടി ഉദ്ഘാടനം ചെയ്തു. ഡോ.ടി.ഭാസ്‌ക്കരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. വി.മഹേഷ് മുഖ്യപ്രഭാഷണം നടത്തി. മുളിയാര്‍ ബാലഗോകുലത്തിന്റെ നേതൃത്വത്തിലായിരുന്നു ആഘോഷം. ബന്തടുക്കയില്‍ ശ്രീദുര്‍ഗ ബാലഗോകുലത്തിന്റെ നേതൃത്വത്തിലും കുണ്ടംകുഴിയില്‍ പഞ്ചലിംഗേശ്വര, ശ്രീദേവീ കൃപ ബാലഗോകുലം എന്നിവയുടെ നേതൃത്വത്തിലും ശോഭായാത്രയില്‍ ആഘോഷപരിപാടികളും നടന്നു.
കോട്ടക്കണ്ണി രാംനഗര്‍ ശ്രീരാമനാഥ സാംസ്‌കൃതിക ഭവന സമിതിയുടെ നേതൃത്വത്തില്‍ ശ്രീകൃഷ്ണ ജന്മാഷ്ടമി ഉത്സവവും ജില്ലാതല ശ്രീകൃഷ്ണ വേഷ മത്സരവും നടത്തി. അഡ്വ.കരുണാകരന്‍ നമ്പ്യാര്‍ മുഖ്യാതിഥിയായിരുന്നു. ദിവാകര അശോക് നഗര്‍ അധ്യക്ഷത വഹിച്ചു. ഗുരു പ്രസാദ് കോട്ടക്കണ്ണി സ്വാഗതം പറഞ്ഞു. കെ.യമുന ഹൊസമനെ സമ്മാനദാനം നിര്‍വഹിച്ചു.