കല്ല്യോട്ടെ ഇരട്ടക്കൊലയേക്കാളും ക്രൂരമായത് പ്രതികള്‍ക്ക് വേണ്ടി നിലകൊള്ളുന്ന സര്‍ക്കാര്‍ നടപടി-ഉമ്മന്‍ചാണ്ടി

കാഞ്ഞങ്ങാട്: കല്ല്യോട്ടെ ഇരട്ടക്കൊലപാതകത്തെക്കാളും ക്രൂരമായത് അതിനെ ന്യായീകരിക്കുകയും പ്രതികള്‍ക്ക് വേണ്ടി നില കൊള്ളുകയും ചെയ്ത സര്‍ക്കാര്‍ നടപടിയാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കൃപേഷ്-ശരത് ലാല്‍ രണ്ടാം രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ച് ഇന്നലെ വൈകിട്ട് കല്ല്യോട്ട് നടന്ന സ്മൃതിസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു കേസ് വരുമ്പോള്‍ ഇരകളുടെ കുടുംബത്തിന് നീതി ലഭ്യമാക്കാനാണ് സര്‍ക്കാര്‍ മുന്നിട്ടിറങ്ങുന്നത്. എന്നാല്‍ ഇവിടെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്തെത്തിയപ്പോള്‍ പൊതുഖജനാവില്‍നിന്ന് കോടികള്‍ ചെലവഴിച്ച് കോടതിയില്‍ സര്‍ക്കാര്‍ അതിനെ എതിര്‍ത്തു. ഏതിനും ഒരു […]

കാഞ്ഞങ്ങാട്: കല്ല്യോട്ടെ ഇരട്ടക്കൊലപാതകത്തെക്കാളും ക്രൂരമായത് അതിനെ ന്യായീകരിക്കുകയും പ്രതികള്‍ക്ക് വേണ്ടി നില കൊള്ളുകയും ചെയ്ത സര്‍ക്കാര്‍ നടപടിയാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കൃപേഷ്-ശരത് ലാല്‍ രണ്ടാം രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ച് ഇന്നലെ വൈകിട്ട് കല്ല്യോട്ട് നടന്ന സ്മൃതിസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു കേസ് വരുമ്പോള്‍ ഇരകളുടെ കുടുംബത്തിന് നീതി ലഭ്യമാക്കാനാണ് സര്‍ക്കാര്‍ മുന്നിട്ടിറങ്ങുന്നത്. എന്നാല്‍ ഇവിടെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്തെത്തിയപ്പോള്‍ പൊതുഖജനാവില്‍നിന്ന് കോടികള്‍ ചെലവഴിച്ച് കോടതിയില്‍ സര്‍ക്കാര്‍ അതിനെ എതിര്‍ത്തു.
ഏതിനും ഒരു പരിധിയുണ്ട്. ഈ കേസില്‍ സര്‍ക്കാര്‍ എല്ലാ പരിധികളും ലംഘിച്ചിരിക്കുന്നു.
കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങള്‍ക്ക് എന്തു വില നല്‍കിയും നീതി വാങ്ങിക്കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഈ സര്‍ക്കാര്‍ നമ്മുടെതല്ലെന്ന് ജനങ്ങള്‍ പറയുന്ന കാലം വിദൂരമല്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കെ.പി.സി.സി വര്‍ക്കിങ് പ്രസിഡണ്ട് കെ. സുധാകരന്‍ എം.പി മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ അധ്യക്ഷത വഹിച്ചു. എം.പിമാരായ രാജ്‌മോഹന്‍ ഉ ണ്ണിത്താന്‍, ഡീന്‍ കുര്യാക്കോസ്, കെ.പി.സി.സി വൈസ് പ്രസിഡണ്ട് അഡ്വ. സി.കെ ശ്രീധരന്‍, കെ.എസ്.യു സംസ്ഥാന പ്രസിഡണ്ട് കെ.എം അഭിജിത്, കെ.പി.സി.സി- ഡി.സി.സി ഭാരവാഹികള്‍ സംബന്ധിച്ചു.

Related Articles
Next Story
Share it