കെ.ആര്‍ മീരയുടെ 'ഭഗവാന്റെ മരണം' ഇനി കന്നഡയിലും

കാസര്‍കോട്: കെ.ആര്‍. മീരയുടെ ഏറെ ചര്‍ച്ചചെയ്യപ്പെട്ട 'ഭഗവാന്റെ മരണം' എന്ന കഥാസമാഹാരം ഇനി കന്നഡയിലും. കന്നഡയിലെ പ്രമുഖ പ്രസാധകരായ ബഹുരൂപിയാണ് 6 കഥകള്‍ ഉള്‍പ്പെടുന്ന പുസ്തകം 'ഭഗവന്തന സാവു' എന്ന പേരില്‍ പുറത്തിറക്കുന്നത്. കാസര്‍കോട് രാംദാസ് നഗര്‍ സ്വദേശിയും കന്നഡ പത്രപ്രവര്‍ത്തകനുമായ വിക്രം കാന്തികെരെയാണ് കന്നഡയിലേക്ക് വിവര്‍ത്തനം ചെയ്തത്. ബംഗളൂരു ചിത്രകലാ പരിഷത്തില്‍ നാളെ നടക്കുന്ന ചടങ്ങില്‍ നടന്‍ പ്രകാശ് രാജ് പുസ്തകം പ്രകാശനം ചെയ്യും. ബഹുരൂപിയും ധാര്‍വാഡ് ഡോ. എം.എം. കലബുറഗി നാഷണല്‍ ട്രസ്റ്റും ചേര്‍ന്നാണ് […]

കാസര്‍കോട്: കെ.ആര്‍. മീരയുടെ ഏറെ ചര്‍ച്ചചെയ്യപ്പെട്ട 'ഭഗവാന്റെ മരണം' എന്ന കഥാസമാഹാരം ഇനി കന്നഡയിലും. കന്നഡയിലെ പ്രമുഖ പ്രസാധകരായ ബഹുരൂപിയാണ് 6 കഥകള്‍ ഉള്‍പ്പെടുന്ന പുസ്തകം 'ഭഗവന്തന സാവു' എന്ന പേരില്‍ പുറത്തിറക്കുന്നത്. കാസര്‍കോട് രാംദാസ് നഗര്‍ സ്വദേശിയും കന്നഡ പത്രപ്രവര്‍ത്തകനുമായ വിക്രം കാന്തികെരെയാണ് കന്നഡയിലേക്ക് വിവര്‍ത്തനം ചെയ്തത്. ബംഗളൂരു ചിത്രകലാ പരിഷത്തില്‍ നാളെ നടക്കുന്ന ചടങ്ങില്‍ നടന്‍ പ്രകാശ് രാജ് പുസ്തകം പ്രകാശനം ചെയ്യും. ബഹുരൂപിയും ധാര്‍വാഡ് ഡോ. എം.എം. കലബുറഗി നാഷണല്‍ ട്രസ്റ്റും ചേര്‍ന്നാണ് പുസ്തക പ്രകാശന ചടങ്ങ് സംഘടിപ്പിക്കുന്നത്. കെ.ആര്‍. മീര, ഡോ. എം.എം. കലബുറഗി നാഷണല്‍ ട്രസ്റ്റ് അംഗങ്ങളായ ശ്രീവിജയ കലബുറഗി, സിദ്ദനഗൗഡ പാട്ടീല്‍, ബഹുരൂപി സ്ഥാപക വി.എന്‍. ശ്രീജ, വീരണ്ണ രാജൂര, ജി.എന്‍. മോഹന്‍ എന്നിവര്‍ സംബന്ധിക്കും. വിക്രമിന്റെ മൂന്നാമത്തെ കന്നഡ പരിഭാഷയാണ് ഭഗവന്തന സാവു. ഒ.കെ. ജോണിയുടെ 'കാവേരിയോടൊപ്പം എന്റെ യാത്രകള്‍' എന്ന യാത്രാവിവരണ കൃതി കന്നഡയിലേക്ക് 'കാവേരി തീരദ പയണ' എന്ന പേരില്‍ വിവര്‍ത്തനം ചെയ്തതിരുന്നു. ഇത് കന്നഡ സാഹിത്യ പരിഷത്ത് പുരസ്‌കാരം നേടി. ഉള്ളൂര്‍ എസ്. പരമേശ്വരയ്യരുടെ മഹാകാവ്യമായ 'ഉമാകേരള'വും കന്നഡയിലേക്ക് പരിഭാഷപ്പെടുത്തി. കന്നഡ ദിനപത്രമായ പ്രജാവാണിയുടെ മംഗളൂരുവിലെ സീനിയര്‍ റിപ്പോര്‍ട്ടറാണ്. കന്നഡയിലെയും മലയാളത്തിലെയും ആദ്യകാല നോവലുകളെക്കുറിച്ച് എം.ഫില്‍ ചെയ്തിട്ടുണ്ട്.

Related Articles
Next Story
Share it