കെ.പി.എസ്.ടി.എ. കോവിഡ് ആസ്പത്രിക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ നല്‍കി

കാസര്‍കോട്: കെ.പി.എസ്.ടി.എ. ജില്ലാ കമ്മിറ്റി 'ഒറ്റയ്ക്കല്ല ഒറ്റപ്പെടുത്തില്ല ഒപ്പമുണ്ട്' എന്ന സന്ദേശമുയര്‍ത്തി നടത്തുന്ന കോവിഡ് പ്രതിരോധ സഹായമായ ഗുരുസ്പര്‍ശം 2.0 എന്ന പദ്ധതി ടാറ്റാ കോവിഡ് ആസ്പത്രിക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ നല്‍കി നിര്‍വഹിച്ചു. ഒരുലക്ഷം രൂപയുടെ ഉപകരണങ്ങള്‍ നല്‍കുന്നതിന്റെ ആദ്യ ഘട്ടം ഉദ്ഘാടനം വിജിലന്‍സ് ഡി.വൈ.എസ്.പി. ഡോ. വി. ബാലകൃഷ്ണന്‍ നിര്‍വഹിച്ചു. കെ.പി.എസ്.ടി.എ. ജില്ലാ പ്രസിഡണ്ട് ജി.കെ. ഗിരീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.എസ്. സന്തോഷ് കുമാര്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം എ. […]

കാസര്‍കോട്: കെ.പി.എസ്.ടി.എ. ജില്ലാ കമ്മിറ്റി 'ഒറ്റയ്ക്കല്ല ഒറ്റപ്പെടുത്തില്ല ഒപ്പമുണ്ട്' എന്ന സന്ദേശമുയര്‍ത്തി നടത്തുന്ന കോവിഡ് പ്രതിരോധ സഹായമായ ഗുരുസ്പര്‍ശം 2.0 എന്ന പദ്ധതി ടാറ്റാ കോവിഡ് ആസ്പത്രിക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ നല്‍കി നിര്‍വഹിച്ചു. ഒരുലക്ഷം രൂപയുടെ ഉപകരണങ്ങള്‍ നല്‍കുന്നതിന്റെ ആദ്യ ഘട്ടം ഉദ്ഘാടനം വിജിലന്‍സ് ഡി.വൈ.എസ്.പി. ഡോ. വി. ബാലകൃഷ്ണന്‍ നിര്‍വഹിച്ചു. കെ.പി.എസ്.ടി.എ. ജില്ലാ പ്രസിഡണ്ട് ജി.കെ. ഗിരീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.എസ്. സന്തോഷ് കുമാര്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം എ. ദാമോദരന്‍, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ കെ.ഒ. രാജീവന്‍, ഷീലാ ചാക്കോ, ജില്ലാ വൈസ് പ്രസിഡണ്ട് അശോകന്‍ കോടോത്, പി.ടി. ബെന്നി, ഗോപാലകൃഷ്ണന്‍, എ. ജയദേവന്‍, അശോകന്‍ നായര്‍, രതീഷ് കുമാര്‍, സല്‍മാന്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ. ഗീത സംസാരിച്ചു. ജോസ് മാത്യു നന്ദി പറഞ്ഞു.

Related Articles
Next Story
Share it