കെ.പി.എസ്.ടി.എ എ.ഇ.ഒ ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി

കാസര്‍കോട്: നാഥനില്ലാകളരികളായി മാറിയ സംസ്ഥാനത്തെ 1700 ഗവ. പ്രൈമറി വിദ്യാലയങ്ങളില്‍ പ്രധാനാധ്യാപകരെ നിയമിക്കുക, വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ സര്‍ക്കാര്‍ തന്നെ ഒരുക്കുക, കുട്ടികളുടെ ഗ്രേസ്മാര്‍ക്ക് ഉറപ്പു വരുത്തുക, അധ്യാപകരെ കോവിഡ് ജോലിയില്‍ നിന്ന് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കെപിഎസ്ടിഎ കാസര്‍കോട് ഉപജില്ലാ കമ്മിറ്റി കാസര്‍കോട് എഇഒ കാര്യാലയത്തിന് മുന്നില്‍ നടത്തിയ ധര്‍ണ ജില്ലാ സെക്രട്ടറി പി.എസ്. സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡണ്ട് എ. ജയദേവന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗണ്‍സിലര്‍ കെ.ഒ. രാജീവന്‍ […]

കാസര്‍കോട്: നാഥനില്ലാകളരികളായി മാറിയ സംസ്ഥാനത്തെ 1700 ഗവ. പ്രൈമറി വിദ്യാലയങ്ങളില്‍ പ്രധാനാധ്യാപകരെ നിയമിക്കുക, വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ സര്‍ക്കാര്‍ തന്നെ ഒരുക്കുക, കുട്ടികളുടെ ഗ്രേസ്മാര്‍ക്ക് ഉറപ്പു വരുത്തുക, അധ്യാപകരെ കോവിഡ് ജോലിയില്‍ നിന്ന് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കെപിഎസ്ടിഎ കാസര്‍കോട് ഉപജില്ലാ കമ്മിറ്റി കാസര്‍കോട് എഇഒ കാര്യാലയത്തിന് മുന്നില്‍ നടത്തിയ ധര്‍ണ ജില്ലാ സെക്രട്ടറി പി.എസ്. സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡണ്ട് എ. ജയദേവന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗണ്‍സിലര്‍ കെ.ഒ. രാജീവന്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സമിതി അംഗം എ ദാമോദരന്‍, ജില്ലാ വൈസ് പ്രസിഡണ്ട് അശോകന്‍ കോടോത്ത്, ജില്ലാ ജോയിന്റ് സെക്രട്ടറി രമ എ കെ എന്നിവര്‍ സംസാരിച്ചു. ഉപജില്ല സെക്രട്ടറി അശോകന്‍ നായര്‍ സ്വാഗതവും ട്രഷറര്‍ രാധാകൃഷ്ണന്‍ നായര്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it