ഉപജില്ലാ കേന്ദ്രങ്ങളില്‍ ക്ഷാമബത്ത കത്തിച്ച് കെ.പി.എസ്.ടി.എ പ്രതിഷേധം

കാസര്‍കോട്: സംസ്ഥാന സര്‍ക്കാര്‍ 3 വര്‍ഷം കൂടി അനുവദിച്ച 2 ശതമാനം ക്ഷാമബത്തയുടെ 39 മാസത്തെ കുടിശ്ശിക അനുവദിക്കാതെ ഇറക്കിയ ക്ഷാമബത്ത ഉത്തരവ് കത്തിച്ച് കെ.പി.എസ്.ടി.എ പ്രതിഷേധിച്ചു. ജില്ലയിലെ 7 ഉപജില്ലാ കേന്ദ്രങ്ങളിലും ഉപജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചും ക്ഷാമബത്ത ഉത്തരവ് കത്തിക്കല്‍ സമരവും നടത്തി. മഞ്ചേശ്വരം ഉപജില്ലാ ഓഫീസിന് മുമ്പില്‍ നടത്തിയ പ്രതിഷേധ സമരം റവന്യൂ ജില്ലാ സെക്രട്ടറി പി.ടി. ബെന്നിയും കുമ്പളയില്‍ സംസ്ഥാന നിര്‍വാഹക സമിതി അംഗം പ്രശാന്ത് കാനത്തൂരും കാസര്‍കോട് ഉപജില്ലാ […]

കാസര്‍കോട്: സംസ്ഥാന സര്‍ക്കാര്‍ 3 വര്‍ഷം കൂടി അനുവദിച്ച 2 ശതമാനം ക്ഷാമബത്തയുടെ 39 മാസത്തെ കുടിശ്ശിക അനുവദിക്കാതെ ഇറക്കിയ ക്ഷാമബത്ത ഉത്തരവ് കത്തിച്ച് കെ.പി.എസ്.ടി.എ പ്രതിഷേധിച്ചു. ജില്ലയിലെ 7 ഉപജില്ലാ കേന്ദ്രങ്ങളിലും ഉപജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചും ക്ഷാമബത്ത ഉത്തരവ് കത്തിക്കല്‍ സമരവും നടത്തി. മഞ്ചേശ്വരം ഉപജില്ലാ ഓഫീസിന് മുമ്പില്‍ നടത്തിയ പ്രതിഷേധ സമരം റവന്യൂ ജില്ലാ സെക്രട്ടറി പി.ടി. ബെന്നിയും കുമ്പളയില്‍ സംസ്ഥാന നിര്‍വാഹക സമിതി അംഗം പ്രശാന്ത് കാനത്തൂരും കാസര്‍കോട് ഉപജില്ലാ പ്രതിഷേധം ജില്ലാ പ്രസിഡണ്ട് കെ.വി. വാസുദേവന്‍ നമ്പൂതിരിയും ഉദ്ഘാടനം ചെയ്തു. ബേക്കല്‍ ഉപജില്ലയില്‍ സംസ്ഥാന നിര്‍വാഹക സമിതി അംഗം കെ. അനില്‍കുമാര്‍, ഹൊസ്ദുര്‍ഗ്, കെ. ശ്രീനിവാസന്‍, ചെറുവത്തൂര്‍ പി. ശശിധരന്‍, ചിറ്റാരിക്കാല്‍ സംസ്ഥാന സെക്രട്ടറി ജി.കെ. ഗിരീശന്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡണ്ടുമാരായ ജിജോ പി. ജോസഫ്, കെ.കെ. സജിത്, ടി.കെ. റഷീദ്, എസ്.പി. കേശവന്‍, കെ.എ. ജോണ്‍, ഇ. രാമകൃഷ്ണന്‍, എം. ഇസ്മായില്‍ എന്നിവര്‍ വിവിധ ഉപജില്ലകളില്‍ അധ്യക്ഷത വഹിച്ചു.

Related Articles
Next Story
Share it